
ഇനി എന്നാണ് അടുത്ത കല്യാണം എന്നാണ് മമ്മൂക്ക എന്നോട് ചോദിച്ചത് ! ഇല്ല ഇനി ഇല്ല, ഞാൻ നിർത്തി എന്നാണ് മറുപടി പറഞ്ഞത് ! ദിലീപ് പറയുന്നു !
ഒരു മലയാള സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകനായി സിനിമയിൽ തിളങ്ങി നിന്ന നടനായിരുന്നു ദിലീപ്. ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്, ‘പവി കെയർ ടേക്കർ’ എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുന്നുണ്ട്. ഇപ്പോഴിതാ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിനെത്തിയപ്പോള്‍ ദിലീപും കുടുംബവുമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് തങ്ങള്‍ നടത്തിയ സൗഹൃദ സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.
അന്ന് താനും മമ്മൂക്കയും തമ്മിൽ സംസാരിച്ചത് മകളുടെ വിവാഹ കാര്യത്തെ കുറിച്ചായിരുന്നു എന്നാണ് ദിലീപ് പറയുന്നത്. മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എല്ലാവരും തന്നോട് മകളുടെ വിവാഹത്തെപറ്റി സംസാരിച്ചതായി ദിലീപ് പറഞ്ഞു. മമ്മൂക്കയാണ് ആദ്യം പറഞ്ഞത്. ‘എന്നാണ്… ഒരു കല്യാണം ഇനീം’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇല്ല ഞാന്‍ നിര്‍ത്തി… ഇനി ഇല്ല.. കാരണം എന്റെ എല്ലാ കല്യാണത്തിനും പങ്കെടുത്തിട്ടുള്ള ആളാണ് മമ്മൂക്ക. പിന്നീടാണ്, ഇവളെ ആണെന്ന് പറഞ്ഞ് മീനാക്ഷിയെ മമ്മൂക്ക ചൂണ്ടിക്കാണിക്കുന്നത്.
അതുപോലെ മീനാക്ഷിയെ കണ്ടയുടനെ മമ്മൂക്ക അവളോട് ‘കൈയ്യില്‍ തൂങ്ങുന്നുണ്ടോ’ എന്നാണ് ചോദിച്ചത്. കാരണം മമ്മൂക്കയുടെ കൈയ്യില്‍ മീനാക്ഷി ചെറുപ്പത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഫോട്ടോയുണ്ട്. ചെറിയ കുട്ടിയായിരുന്ന മീനാക്ഷി ഡോക്ടറായി എന്നൊക്കെ പറഞ്ഞപ്പോഴുള്ള ഒരു സന്തോഷമാണ്., നമുക്ക് മക്കളോട് പോയി ഇയാളെ തന്നെ കല്യാണം കഴിക്കണമെന്ന് പറയാന്‍ പറ്റില്ല. അങ്ങനെപറയാൻ ഒരു അർഹതയുമില്ലാത്ത ആളാണ് ഞാൻ.

പിന്നെ മക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്നയാളെ വിവാഹം കഴിപ്പിച്ച് കൊടുക്കാനേ നമുക്ക് പറ്റൂ. കുട്ടികള്‍ക്കും അവരുടെ പങ്കാളിയേയും കുടുംബത്തേയുമൊക്കെ ആവശ്യമുള്ളതാണ്, അതുകൊണ്ട് അവരുടെ വിവാഹത്തെ പറ്റി ഞാന്‍ ചിന്തിക്കാറുണ്ട്” എന്നാണ് ദിലീപ് പറയുന്നത്. അതുപോലെ അടുത്തിടെ തന്റെ റിയൽ ലവ് പരാജയപ്പെട്ടതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ ‘റിയൽ ലവ്’ എന്നതിൽ പരാജയപ്പെട്ടയാളാണ് ഞാൻ. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയൽ ലവ് ഇപ്പോൾ പെയിനായി പോയിക്കൊണ്ടിരിക്കുന്നു.
നമ്മുടെ പ്രണയത്തിൽ പരാജയം സംഭവിക്കുമ്പോൾ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതിൽ നിന്നും കരകയറാൻ വേറെ പ്രണയത്തിൽ പോയി നമ്മൾ ചാടും. നമ്മളെ സ്നേഹിക്കാനും കേൾക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആൺകുട്ടിയുടേയും പെൺകുട്ടിയുടേയും വിഷയങ്ങൾ തന്നെയാണ്. പിന്നെ എന്റെ അഭിപ്രായത്തിൽ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആർക്കും എപ്പോഴും സംഭവിക്കാം. പക്ഷെ അപ്പോഴും ചിലതിന് പകരമാകാൻ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’ എന്നാണ് ദിലീപ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ റിയൽ ലവ് പരാമർശം അത് മഞ്ജു വാര്യരെ കുറിച്ച് തന്നെയാണ് എന്നാണ് കമന്റുകളിൽ ആരാധകരുടെ അഭിപ്രായം.
Leave a Reply