ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നനിക്ക് ഇന്നും അറിയില്ല ! ഈ ഒരൊറ്റ കേ,സ് കാരണം എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ് ! ദിലീപ് പറയുന്നു !

ഒരു സമയത്ത് മലയാളക്കര ആകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു നടിയെ ആക്രമിച്ചത്. അതിനുശേഷം പിന്നീടങ്ങോട്ട് നമ്മൾ കണ്ടത് ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ്, അതുപോലെ തന്നെ വർഷം ആറു കഴിയാറായെങ്കിലും ഇപ്പോഴും ഈ കേസിനു ഒരു വിധി ആയിട്ടില്ല എന്നതാണ് മറ്റൊരു ശ്രദ്ദേയ സംഭവം. ഈ ഒരു സംഭവത്തോടെ സിനിമയിൽ തിളങ്ങി നിന്ന ദിലീപ് ഇൻഡസ്ട്രിയിൽ നിന്ന് തന്നെ മാറി നിൽക്കുകയും, ശേഷം ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമ രംഗത്ത് സജീവമാകുകയുമായിരുന്നു.

ഇപ്പോൾ ഒരുപിടി സിനിമകളാണ് ദിലീപിത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപെട്ടു ദിലീപ് കോടതിയെ അറിയിച്ച ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. നടിയെ ആക്രമിച്ച കേസ് കാരണം നഷ്ടമായത് തന്റെ ജീവിതമാണെന്ന് ദിലീപ്. കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണ്, പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണ് എന്നാണ് ഹൈ,ക്കോ,ട,തി,യില്‍ ദിലീപ് ആരോപിച്ചത്.

കോ,ട,തി,യുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്ന സംഭവത്തില്‍ കോ,ട,തി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ദിലീപ് നിലപാട് അറിയിച്ചത്. വിചാരണ നീണ്ടു പോകുന്നതിനാലാണ് ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, ഈ ഒരൊറ്റ കേസ് കാരണം എനിക്ക് നഷ്ടമാകുന്നത് എന്റെ ജീവിതമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് സംബന്ധിച്ച് നടി കോടതിയില്‍ ഹര്‍ജി നല്‍കയിരുന്നു. ഇത് അനധികൃത പരിശോധനയെ തുടര്‍ന്നാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും നടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡ് ഫോണിലിട്ട് പരിശോധിച്ചതിന് തെളിവുകളുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണ് എന്നിങ്ങനെയുള്ള വാദമാണ് നടി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ വാദങ്ങൾ കേട്ടതിന് ശേഷം ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 31ലേക്ക് മാറ്റിയിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *