നിറ കണ്ണുകളോടെ നിന്ന മമ്മൂട്ടിയെ കുറ്റപ്പെടുത്തിയ തിലകന് നേരെ വിരല്‍ ചൂണ്ടി ദേഷ്യപ്പെട്ട് ദിലീപ് ! അന്ന് അമ്മയുടെ യോഗത്തിൽ നടന്നത് ഏവരേയും ഞെട്ടിപ്പിക്കുന്നത് !!
താര സഘംടനായ അമ്മ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഈ സംഘടനയുടെ അമരത്ത് പലരും മാറി മാറി ഭരിച്ചു. പക്ഷെ സംഘടനകളിൽ തന്നെ പല പൊരുത്തക്കേടുകൾ തുടക്കം മുതൽ സജീവമായിരുന്നു. അതിൽ പ്രധാനമായും മുതിർന്ന കലാകാരനും ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനുമായ തിലകനുമായ അഭിപ്രായ വ്യത്യമാണ്, അദ്ദേഹത്തെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കിയതും മറ്റും ഇന്നും വാർത്ത പ്രാധാന്യമുള്ള വിഷയമാണ്. എന്നാൽ അന്ന് അമ്മ സംഘടനയിൽ എന്താണ് സംഭവച്ചത് എന്ന് ആർക്കും അറിയില്ലായിരുന്നു.
അന്ന് തിലകൻ സൂപ്പർ താരങ്ങൾ;ക്ക് നേരെ ശബ്ദം ഉയർത്തുകയും, ശേഷം ദിലീപുമായി ആ പ്രശ്നം വലുതാകുകയും അങ്ങനെ ഒരുപാട് സംഭവ വികാസങ്ങൾ ആ മീറ്റിംഗിൽ നടന്നിരുന്നു എന്ന് പിന്നീട് ദിലീപ് തന്നെ തുറന്ന് പറഞ്ഞിരുന്നു. നടന്റെ വാക്കുകളിലേക്ക്.. ഒരു എഗ്രിമെന്റിന്റെ പേരിലായിരുന്നു ഈ തര്‍ക്കം ആരംഭിച്ചത്. ആ മീറ്റിംഗിൽ മമ്മൂട്ടി ഉൾപ്പെടെ ഒരുപാട് താരങ്ങൾ ഉണ്ടയായിരുന്നു. പക്ഷെ ആ എഗ്രിമെന്റുമായി ബന്ധപ്പെട്ട് തിലകൻ ചേട്ടൻ അമ്മയുടെ നിലപാടിന് എതിരായിരുന്നു. അദ്ദേഹം ആ എഗ്രിമെന്റിനെ അംഗീകരിക്കാൻ തയാറായില്ല. അതുകൊണ്ടുതന്നെ ആ പേരിൽ ഏകദേശം ആറ് മാസക്കാലം വഴക്ക് നടന്നു.
അന്ന് അമ്മയുടെ മീറ്റിംഗിൽ മമ്മൂക്ക ആയിരുന്നു ഈ അഗ്രിമെന്റിനെ കുറിച്ച് സംസാരിച്ചത് അന്നത്തെ ജനറല്‍ ബോഡിയിലേക്ക് തിലകന്‍ ചേട്ടന്‍നിയമപാലകരുമായി എത്തി. കാരണം തന്റെ ജീവനുതന്നെ ഭീഷണി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും ഒരുപാട് വിഷമമായി. ആ സംഘടനയിലുള്ള എല്ലാവരും അദ്ദേഹത്തിനു മക്കളെ പോലെയാണ്. നിങ്ങളുടെ മക്കളാണ് ഞങ്ങളാണ്..നിങ്ങള്‍ ഞങ്ങള്‍ക്ക് അച്ഛനാണ്..’ എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അന്ന് എല്ലാവരുടെ മുന്നിൽ വെച്ച് സ്റ്റേജില്‍ പ്രസംഗിച്ചു. അദ്ദേഹം ഒരുപാട് വികാരാധീനനായി സംസാരിച്ചതുകൊണ്ടു അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
പക്ഷെ ഇത് കണ്ട തിലകൻ ചേട്ടൻ ചാടി ചാടിയെഴുന്നേറ്റു. മമ്മൂക്കയെ നോക്കി ‘ഇത് കള്ളക്കണ്ണീര്‍ ആണ്, ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല’ എന്നു പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. വേറെ ആരും ഒന്നും മിണ്ടിയില്ല, ആ ഹാൾ തന്നെ നിശബ്ദമായി, ഞാന്‍ ചാടിയെഴുന്നേറ്റ് തിലകന്‍ ചേട്ടന്റെ നേരെ വിരല്‍ ചൂണ്ടി കയർത്ത് സംസാരിച്ചു. ഞാന്‍ പറഞ്ഞു ‘നിങ്ങളാണ് തെറ്റ് ചെയ്തത്, അതിന് ആ വലിയ മനുഷ്യനെതിരെ മമ്മൂക്കയെ അങ്ങനെ പറഞ്ഞ് ന്യായീകരിക്കരുത്,’ അങ്ങനെ ആ നേരത്ത് എന്തൊക്കെയോ ഞാന്‍ പറഞ്ഞു, ഒന്നും ഓര്‍മയില്ല. പിന്നെ എന്നെ ആരൊക്കെയോ പിടിച്ചുകൊണ്ടുപോയി. ആ നേരത്ത് തിലകന്‍ ചേട്ടന്‍ എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു. പക്ഷെ രാത്രി ഞാൻ പിന്നെ ഇതിനെ കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് വിഷമമായി. ഞാന്‍ അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു എന്ന് തോന്നിയിരുന്നു എന്നും ദിലീപ് പറയുന്നു….
Leave a Reply