കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം, കൊടും കു റ്റ വാ ളി കൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം ! ദിലീപിന്റെ വാക്കുകൾ ശ്രദ്ധനേടുന്നു !!

ഏറെ നാളുകൾക്ക് ശേഷം ഇപ്പോൾ ദിലീപ് വീണ്ടും വാർത്ത പ്രാധാന്യം നേടുകയാണ്, ആക്രമിക്കപ്പെട്ട നടിയുടെ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ കടുത്ത ആരോപണങ്ങളും ഒപ്പം തെളിവുകളുമായി ദിലീപിനെതിരെ രംഗത്ത് വന്നിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ ഇപ്പോൾ ദിലീപ് വീണ്ടും ഒരു ചർച്ചാ വിഷയമായത്. ഇപ്പോൾ കേസിൽ തുടർ അന്വേഷണം ആവിശ്യപ്പെട്ട് നടി കോടതിയെയും മുഖ്യ മന്ത്രിയെയും സമീപിച്ചിരുന്നു.

ഇപ്പോഴിതാ ഇതിനുമുമ്പ് ദിലീപ് തന്റെ ഫേസ് ബുക്കിൽ ഇരയാകുന്ന പെൺകുട്ടകൾക്ക് നീതി ആവിശ്യപെട്ടുകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്, അതിൽ ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, നമ്മുടെ നാട്‌ എങ്ങോട്ടാണു പോകുന്നത്‌, ഓരോ ദിവസവും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ്‌ പുറത്ത്‌ വരുന്നത്‌, ഒരമ്മയുയുടെ മകൻ എന്ന് നിലയിൽ , ഒരു സഹോദരിയുടെ ഏട്ടൻ എന്ന നിലയിൽ, ഒരു പെൺകുട്ടിയുടെ അച്‌ഛൻ എന്ന നിലയിൽ ഇതെന്നെ വളരെ യധികം ഭയപ്പെടുത്തുകയും, അസ്വസ്ഥനാക്കുകയുംചെയ്യുന്നു.

നമ്മുടെ നാട്ടിൽ ഇന്ന് പെൺകുട്ടികൾ സ്വന്തം വീടിന്റെ ഉള്ളിൽപ്പോലും സുരക്ഷിതയല്ല എന്ന തിരിച്ചറിവ്‌ എന്നെപ്പോലെ പെണ്മക്കളുള്ള എല്ലാ അച്‌ഛനമ്മമാരുടേയും തീരാവേദനയാണ്. ദൽഹിയും, പെരുമ്പാവൂരും അത്ര ദൂരെയല്ലെന്ന് നമ്മൾ അറിയുന്നു. ഈ സാഹചര്യത്തിൽ നമ്മൾ ആരെയാണു രക്ഷകരായ്‌ കാണേണ്ടത്‌, ഗോവിന്ദച്ചാമിമാർ തിന്നുകൊഴുത്ത്‌ ജ യി ലു ക ളിൽ ഇന്നും സുഖ ജീവിതം നയിച്ചുകൊണ്ട് ജീവനോടെ ഇരിക്കുന്നതിന് ആരാണു കാരണക്കാർ, നമ്മൾ തന്നെ, നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം.

 

അതെ കൊ ടും കു റ്റ വാ ളി കൾ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ “ലൂപ്പ്‌ ഹോൾസി”ലൂടെ ആയുസ്സ്‌ നീട്ടിക്കൊണ്ടു പോകുന്നു, അതുകൊണ്ടുതന്നെ കൊ ടും ക്രൂ ര ത ക ൾ വീണ്ടും അരങ്ങേറുന്നു, ഇതിനൊരു മാറ്റം വേണ്ടെ? കാലഹരണപ്പെട്ട നിയമങ്ങൾമാറ്റിയെഴുതപ്പെടണം. കൊടും കു റ്റ വാ ളി കൾ എത്രയും പെട്ടന്ന് തന്നെ ശിക്ഷിക്കപ്പെടണം, ആ ശിക്ഷ ഓരോ കു റ്റ വാ ളി യും ഭയപ്പെടുന്നതാവുകയും വേണം.

ഇതൊരു ഒറ്റയാൾ പോരാട്ടങ്ങളല്ല വേണ്ടത്‌, എല്ലാ രാഷ്ട്രീയപ്പാർട്ടികളും, സാമൂഹ്യ, സാംസ്കാരികപ്രവർത്തരും ചേർന്നുള്ള ഒരു മുന്നേറ്റമാണ്‌ വേണ്ടത്. ഇത്‌ ഞാൻ പറയുന്നത്‌ എനിക്കുവേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ മാതാപിതാക്കൾക്ക് കൂടി വേണ്ടിയാണ്. ഇരയോട്‌ വേട്ടക്കാരൻ കാണിക്കാത്ത മനുഷ്യാവകാശം, വേട്ടക്കാരനോട്‌ നിയമവും സമൂഹവും എന്തിനുകാണിക്കണം. നിയമങ്ങൾ കർക്കശമാവണം, നിയമം ലംഘിക്കുന്നവന്‌ ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം എങ്കിലെ കുറ്റങ്ങൾക്കും, കുറ്റവാളികൾക്കും കുറവുണ്ടാവൂ. എങ്കിലെ സൗമ്യമാരും, നിർഭയമാരും, ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. എന്നും അദ്ദേഹം പറയുന്നതിനൊപ്പം ഒരു ചിത്രവും ഉണ്ടായിരുന്നു, ഇത് തനിക്ക് വാട്ട്‌ സാപ്പിൽ നിന്നുംകിട്ടിയതാണ് ഇതിന്റെ ശില്പി ആരാണെങ്കിലും അഭിനന്ദനം അർഹിക്കുന്നു എന്നും ദിലീപ് പറയുന്നു….

Leave a Reply

Your email address will not be published. Required fields are marked *