
ദുല്‍ഖറിനോട് ദേഷ്യമായിരുന്നു ! പക്ഷെ സിനിമ ഞങ്ങളെ കാണിച്ചു ! ആ സത്യം ലോകമറിയേണ്ടത് !
മലയാളികളുടെ ഇഷ്ട നടനായ ദുൽഖർ സൽമാന്റെ പുതിയ ചിത്രം കുറുപ്പ് ഏറെ പ്രേക്ഷക പ്രതീക്ഷ നൽകുന്നത്, കേരളം കണ്ട വലിയ കള്ളനാണ് സുകുമാര കുറുപ്പ്, യഥാർഥ കഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം ഏവരും കാണാൻ കൊതിച്ചിരിക്കുന്ന ചിത്രമാണ്. എന്നാൽ സിനിമ റിലീസാകുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രമോഷൻ രീതിയെ വിമർശിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു, കുറുപ്പ് എന്ന ആളെ ഒരു ഹീറോയാക്കി അയാളെ സമൂഹത്തിന് മുന്നിൽ ഒരു ആരാധ്യ പുരുഷനാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന സിനിമ ചെയ്യുന്നത് എന്നായിരുന്നു വിമർശനം.
എന്നാൽ തങ്ങൾ പ്രൊമോട്ട് ചെയ്യുന്നത് കുറുപ്പ് എന്ന അല്ലേയല്ല മറിച്ച് ആ ചിത്രത്തെയാണ്, അത് ഇറങ്ങുന്നതിന് മുമ്പ് നിങ്ങൾ അതിനെ വിലയിരുത്തരുത് എന്നും സംവിധയകാൻ മറുപടി പറഞ്ഞിരുന്നു. അതുപോലെ തന്നെ കേരളത്തിലെ പിടികിട്ടാപ്പുള്ളിയായി സുകുമാരകുറുപ്പിന്റെ കഥ സിനിമയാക്കുന്നുവെന്ന് കേട്ടപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങിയ ആളാണ് കൊല്ലപ്പെട്ട ചാക്കോയുടെ മകന് ജിതിന്. സിനിമ കണ്ടുവെന്നും ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ചാക്കോയുടെ മകന് ജിതിന് വെളിപ്പെടുത്തുന്നു.
സുകുമാരകുറുപ്പിനെ ന്യായീകരിക്കുന്ന രീതിയിലാണോ ഈ സിനിമയെന്ന ചോദ്യം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു. കോടതി ജിതിന്റെ ഭാഗത്ത് നിന്ന് ഇതിനെ എതിർത്ത് നിരവധി പേരും രംഗത്ത് വന്നിരുന്നു, ആ കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിക്കണം എന്നായിരുന്നു ഏവരും ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരം വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് ജിതിന് ഇപ്പോള്‍ പറയുന്നത്. താനും അമ്മയും സിനിമ കണ്ടുവെന്നും ജിതിന് വ്യക്തമാക്കി. ഇന്ത്യടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ജിതിന് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇങ്ങനെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്ന പേരിൽ ആ കഥ സിനിമ സിനിമ ആകുന്നു എന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷന്‍ തോന്നിയെന്നും ദുല്‍ഖറിനോട് ദേഷ്യം തോന്നിയെന്നും ജിതിന് തുറന്ന് പറയുന്നു. കൂടാതെ ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു കൊലയാളിയെ മഹത്വവത്കരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന സിനിമയാണെന്ന് ഇതെന്ന് താൻ ഉറപ്പിച്ചിരുന്നു എന്നും ജിതിന് പറയുന്നു. ഇതോടെയാണ് കേസ് നല്കിയതും കേസില്‍ നിന്നും പിന്നോട്ടില്ലെന്ന് തീരുമാനിച്ചതും.
നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോഴാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചത്. കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമ അല്ലെന്ന് അവര്‍ പറഞ്ഞു. സിനിമ മുന്‍കൂര്‍ ആയി കാണിക്കാം എന്നും പറഞ്ഞു. അങ്ങനെയാണ് സിനിമ കാണാന്‍ പോയത്. അമ്മയും ഞാനും അപ്പനെപ്പറ്റിയുള്ള കാര്യങ്ങള്‍ സംസാരിക്കാറില്ല. ഇതേപ്പറ്റി പത്രങ്ങളില്‍ നിന്നും മാഗസിനുകളില്‍ നിന്നും വായിച്ചാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതില്‍ ഉണ്ട്.
ഈ ചിത്രത്തിൽ പറയുന്നത് ലോകം അറിയേണ്ട കാര്യമാണ്. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ ഹീറോ ആക്കിയോ കഥയെ വളച്ചൊടിച്ചോ അല്ല സിനിമ ചെയ്തിരിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ ഇതിനുമുമ്പ് എനിക്ക് അവരോടുണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. എന്റെ ആവശ്യം എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിനുമുന്നില്‍ ഹീറോയാകാന്‍ പാടില്ല എന്ന് മാത്രമായിരുന്നു. അതില്ല എന്ന് സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി എന്നും ജിതിന് പറയുന്നു.
Leave a Reply