മോഹൻലാലിനെ മോശക്കാരനാക്കുന്നത് ശെരിയല്ല, ദിലീപിന്റെയും കാവ്യയുടെയും പ്രണയം കുറച്ചുകൂടി ഉറപ്പിക്കാൻ എടുത്ത സിനിമയായിട്ടാണ് എനിക്ക് തോന്നിയത് ! ശാന്തിവിള ദിനേശ് !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ അടൂർ ഗോപാല കൃഷ്ണൻ മോഹനലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ഏറെ വിവാദമായി മാറിയിരുന്നു. മലയാളത്തിൽ അടൂർ ഗോപാലകൃഷ്‌ണൻ മോഹൻലാലിന്റെ ഒപ്പം ചിത്രങ്ങൾ ചെയ്തിരുന്നില്ല. അതിന്റെ കാരണമായി അദ്ദേഹം പറഞ്ഞത്, മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാൽ ഇത് അദ്ദേഹം മനപ്പൂർവം മോഹൻലാലിനെ അപമാനിക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ റൗഡി എന്ന് വിളിച്ചത് എന്നും, അദ്ദേഹത്തിന് അങ്ങനെ വിളിക്കാൻ ആരാണ് അധികാരം കൊടുത്തത് എന്നും വിമർശിച്ചുകൊണ്ട് സിനിമ രംഗത്തുനിന്നും മേജർ രവി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അടൂരിനെ ഇതേ കാര്യത്തിന് വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധാതാക്കൻ ശാന്തിവിള ദിനേശ്. തന്റെ തന്നെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം വിമർശിച്ചത്.

ആ വാക്കുകൾ ഇങ്ങനെ, അടൂർ ഗോപാലകൃഷ്‌ണൻ ദിലീപിനെയും കാവ്യയെയും ചേർത്ത് എടുത്ത സിനിമ ‘പിന്നെയും’ ഒരു കഥയുമില്ലാത്ത വളരെ  മോശം സിനിമയായിരുന്നു. ആനുകാലിക വിഷയം വെച്ച് അടൂർ സിനിമ ചെയ്താൽ പൊളിയും എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. ചാക്കോയുടെയും സുകുമാരകുറിപ്പിനെയും കഥ എടുത്ത് സിനിമ ആക്കി പലരും ഇവിടെ പണം ഉണ്ടാക്കി. ഈ കഥ എടുത്ത് അടൂർ ​ഗോപാലകൃഷ്ണൻ പിന്നെയും എന്ന സിനിമയാക്കി കാവ്യയെയും ദിലീപിനെയും നായകനും നായികയും ആക്കി ചെയ്തതെന്ന് എനിക്ക് അറിയില്ല. ഒരു ബോറ് പടം. ദിലീപിന്റെ കാവ്യ മാധവന്റെയും പ്രണയം ഉറപ്പാക്കുന്നതിനെടുത്താണെന്നാണ് ആ സിനിമ കണ്ടപ്പോൾ തോന്നിയത്.

ദിലീപ് ഈ സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നറിഞ്ഞു, അയാൾക്ക് ഈ സിനിമ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായത് എന്നെനിക്ക് അറിയില്ല. ചിലപ്പോൾ എലിപ്പത്തായം, സ്വയംവരം പോലെ ഒരു നല്ല സിനിമ ആണെന്ന് കരുതി ആയിരിക്കും ചാടിക്കൊടുത്തതായിരിക്കും. വലിയ മനസുള്ളവർക്കേ മറ്റുള്ളവരെ അം​ഗീകരിക്കാൻ പറ്റൂ, നമുക്ക് ആരോടെങ്കിലും മനസ്സിൽ എന്തെങ്കിലും വ്യക്തി വിരോധം ഉണ്ടെങ്കിൽ അതിനെ നല്ല ​ഗുണ്ട ചീത്ത ​ഗുണ്ട എന്ന് പറഞ്ഞല്ല തോൽപ്പിക്കേണ്ടത്.

ഈ ദേഷ്യത്തിന്റെ കാരണം ചിലപ്പോൾ അങ്ങോട്ട് വിളിച്ച് അങ്ങുന്നയുടെ ഒരു പടത്തിൽ മുഖം കാണിക്കാൻ അവസരം തരണം എന്ന് മോ​ഹൻലാൽ പറഞ്ഞു കാണില്ല. അദ്ദേഹം അങ്ങനെ അവസരം ചോദിക്കുന്ന ആളല്ല’ മോഹൻലാൽ എന്ന ആക്ടറെ താറടിച്ച് കാണിക്കാൻ ഈ ചലച്ചിത്ര ഭീഷ്മർ വ്യ​ഗ്രതപ്പെടുന്നത് ഒരുപക്ഷെ മമ്മൂട്ടിയെയും അശോകനെയും വെച്ച് സിനിമ ചെയ്തു, സാറെന്താ എന്നെ വെച്ച് സിനിമ ചെയ്യാത്തതെന്ന് ചോദിക്കാത്തതിന്റെ ചൊരുക്ക് ആയിരിക്കാം എന്നും ശാന്തിവിള പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *