ഒരു റൗഡി ഇമേജാണ് മോഹൻലാലിന് ഉള്ളത് ! നല്ലവനായ റൗഡി എന്നൊന്നില്ല, റൗഡി എന്നാൽ അത് റൗഡി തന്നെയാണ് ! പക്ഷെ മമ്മൂട്ടി അങ്ങനെയല്ല ! അടൂർ ഗോപാലകൃഷ്ണൻ !

മലയാള സിനിമാലോകത്തെ ഏറ്റവും പ്രശസ്തനും പ്രഗത്ഭനുമായ സംവിധായകരിൽ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. ഒരു സംവിധായകൻ എന്നതിലുപരി അദ്ദേഹം തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളുകൂടിയാണ്. മലയാളത്തിലെ സൂപ്പർ താരനിരയിൽ അദ്ദേഹത്തിനൊപ്പം മോഹൻലാൽ സിനിമകൾ ചെയ്തിരുന്നില്ല. അതുമാത്രമല്ല അദ്ദേഹം പലപ്പോഴും മോഹൻലാലിനെ വിമർശിച്ച് സംസാരിക്കാറുണ്ട്. അത്തരത്തിൽ ഇതിനു മുമ്പ് ഒരിക്കൽ താൻ എന്തുകൊണ്ടാണ് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്യാത്തത് എന്നത് തുറന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ  അന്ന് വലിയ വിവാദമായി മാറുകയും പല പ്രമുഖകരും അദ്ദേഹത്തിനെതിരെ സംസാരിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.  ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കാവെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. അടൂരിന്റെ വാക്കുകൾ ഇങ്ങനെ, മോഹന്‍ലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതില്‍ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അയാള്‍ എങ്ങനെയാണ് നല്ലവനാകുന്നത്? അതല്ലാതെയും അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ തന്റെ മനസില്‍ ഉറച്ച ഇമേജ് അതാണ് എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ ഈ റൗഡി പരാമർശം അന്ന് വലിയ വിവാദമായി മാറി, മേജർ രവി, ശാന്തിവിള ദിനേശ് എന്നിവർ അന്ന് അടൂരിനെതിരെ രംഗത്ത് വന്നിരുന്നു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ എന്ന വാക്ക് ഉപയോഗിച്ച് പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത് എന്നും മേജർ രവി പറഞ്ഞിരുന്നത്.

അതേസമയം മോഹൻലാലിനെ വെച്ച് ഞാനൊരു സിനിമ ചെയ്തിട്ടില്ല, ചെയ്യില്ല പോലും… ഈ പറയുന്ന ആള് ആകെ ചെയ്തത് 15 ഓ 16 ഓ സിനിമകളാണ്. അതിനിടയിൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്തില്ലെങ്കിൽ മോഹൻലാലിന്റെ റേഷൻ കാർഡും കട്ട് ആവും ആധാറും പോവും. മോഹൻലാലിനെ നല്ലവനായ ഗുണ്ടാ എന്ന് പോലും… ഞാൻ ആലോചിക്കുന്നത് ഈ മനുഷ്യന് ഇത് എന്ത് പറ്റി എന്നാണ്, വയസ്സാവുമ്പോൾ ഓർമ്മപ്പിശക് വരാം. പക്ഷെ വിവരക്കേട് വരാമോ എന്നുമാണ് ശാന്തിവിള ദിനേശ് അന്ന് പ്രതികരിച്ചത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *