
ഞാൻ വന്ന് മാപ്പ് പറഞ്ഞാൽ മാത്രമേ സംയുക്ത വർമ്മ ഇനി ഷൂട്ടിങ്ങിന് വരികയുള്ളു എന്ന് പറഞ്ഞു ! ശാന്തിവിള ദിനേശിന്റെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നു !
സിനിമയിൽ നിന്നും വിട്ടുനിൽക്കുക ആണെങ്കിലും സംയുക്ത വർമ്മയെ ഇന്നും ഏവരും വളരെ അതികം ഇഷ്ടപെടുന്ന ഒരു നായികയാണ് സംയുക്ത വർമ്മ. വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ അതുപോലെ നിലനിൽക്കുന്ന ശക്തമായ കഥാപാത്രങ്ങളാണ്, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത, എങ്കിലും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്. ഇവർക്ക് ഒരു മകനാണ് ഉള്ളത് ധക്ഷ് ധാര്‍മിക്. 2006 ലാണ് മകൻ ധക്ഷ് ധാര്‍മിക് ജനിച്ചത്, ശേഷം പൂർണമായും ക്യാമറക്ക് മുന്നിൽ നിന്നും മാറി നിൽക്കുകയായിരുന്നു സംയുകത.
ഇപ്പോഴിതാ സംയുക്തയെയും ബിജു മേനോനെയും കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലിൽ കൂടിയാണ് അദ്ദേഹം ഈ തുറന്ന് പറച്ചില് നടത്തിയിരിക്കുന്നത്. സംയുക്ത നായികയായി അഭിനയിച്ച സ്വയംവരപ്പന്തല്‍ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… സ്വയംവരപ്പന്തല്‍ എന്ന ചിത്രത്തിന് സംയുക്ത വര്‍മ്മയ്ക്ക് അഡ്വാന്‍സ് കൊടുത്തത് ഞാനാണ്. ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ സമയത്തായിരുന്നു അത്. അച്ഛനും അമ്മയ്ക്കുമൊപ്പമായാണ് സംയുക്ത ലൊക്കേഷനിലേക്ക് വന്നത്. വളരെ സൗമ്യരായ പെരുമാറ്റമായിരുന്നു അവരുടേത്. ആദ്യ ഷെഡ്യൂള്‍ തൃശ്ശൂരിലായിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിലായിരുന്നു ഷൂട്ട്. അവിടെയൊരു റിസോര്‍ട്ടിലായിരുന്നു താരങ്ങളെല്ലാം താമസിച്ചിരുന്നത്.
അങ്ങനെ നാളെ ഒരു ഗാന രംഗം ഷൂട്ട് ചെയ്യാനുണ്ട് എന്ന് എല്ലാവരോടും പറഞ്ഞിരുന്നു, അതനുസരിച്ച് ജയറാമും മറ്റുള്ളവരും അതി രാവിലെ തന്നെ എത്തി. പക്ഷെ സംയുക്ത മാത്രം വന്നില്ല. സംയുക്തയെ കുറേപേര്‍ പോയി വിളിച്ചെങ്കിലും അവർ വന്നില്ല. അപ്പോഴാണ് സംവിധായകന് എന്നോട് പറഞ്ഞത്, പോയി വിളിക്കാന്‍. ആ ചൂടില്‍ ഞാന്‍ അപ്പോള്‍ത്തന്നെ പോയി വിളിക്കുകയായിരുന്നു. കതക് തുറന്ന് ഞാന്‍ ചെല്ലുമ്പോള്‍ സംയുക്ത ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. അമ്മയും ഹെയര്ഡ്രസറുമൊക്കെ അടുത്തിരിക്കുന്നുണ്ടായിരുന്നു.

കുറെ നേരം ഞാൻ അവിടെ നിന്നെങ്കിലും അവർ ഫോൺ സംസാരം നിർത്തുന്നില്ല, അവസാനം ഞാൻ പറഞ്ഞു.. ‘ഒന്നെഴുന്നേറ്റ് വന്നേ എന്ന്’.. അപ്പോൾ സംയുക്തഎഴുന്നേറ്റ് വന്നയുടനെ നേരെ പോയി സംവിധായകനോട് പറഞ്ഞു.. ആളുകളെ ഇങ്ങനെ അപമാനിക്കരുത്, നിങ്ങളെന്താണ് വിചാരിച്ചത് എന്നെക്കുറിച്ച് എന്ന്.. ഇത് പറഞ്ഞിട്ട് ഒരൊറ്റപ്പോക്കായിരുന്നു. അപ്പോൾ അവരുടെ ഹെയര്‍ഡ്രസര്‍ പറഞ്ഞു.. ദിനേശ് സാര്‍ വന്ന് മോശമായി സംസാരിച്ചു, അദ്ദേഹം വന്ന് സോറി പറഞ്ഞാല്‍ മാഡം വരുമെന്നായിരുന്നു.
അപ്പോൾ സംയുക്തയുടെ അമ്മ വന്നു പറഞ്ഞു, അവളുടെ ഭാഗത്ത് നിന്ന് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന്… അപ്പോൾ ഞാൻ പറഞ്ഞു.. അയ്യോ അതൊന്നും വേണ്ടെന്നായിരുന്നു എന്ന്… പത്തുപതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷമായി ചിത്രീകരണം വീണ്ടും തുടങ്ങിയിരുന്നു. പിറ്റേദിവസം ഷൂട്ടിന് ആദ്യമെത്തിയത് സംയുക്തയായിരുന്നു . അന്നെനിക്ക് ചോക്ലേറ്റ് തന്നിരുന്നു. ഇന്നലെ ഇവിടെ നടന്നതിലെന്തെങ്കിലും ചേട്ടന്റെ മനസിലുണ്ടോ, അങ്ങനെയൊന്നുമില്ലെങ്കില്‍ ചേട്ടന് ഈ ചോക്ലേറ്റ് വാങ്ങിക്കണം എന്ന് പറഞ്ഞു. ഞാന്‍ കഴിക്കാറില്ലെങ്കിലും അത് മേടിച്ചു എന്നും അവർ ഒരു പാവമാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply