
സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരം ! അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ! പ്രാത്ഥനയോടെ കുടുംബം !
മലയാള സിനിമക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് നിരവധി കലാസൃഷ്ടികൾ സമ്മാനിച്ച ആളാണ് അതുല്യ പ്രതിഭ സംവിധായകൻ സിദ്ദിഖ്. ഒരു സമയത്ത് സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയുടെ ഹിറ്റ് കോംബോ ആയിരുന്നു. ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന എല്ലാ ചിത്രങ്ങളും ഇരു കയ്യുംനീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. പക്ഷെ ഇപ്പോൾ അദ്ദേഹത്തെ സംബന്ധിച്ച് വളരെ വിഷമമേറിയ വാർത്തയാണ് പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
നേരത്തെ തന്നെ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത് ബിഗ് ബ്രദർ ആണ് സിദ്ദിഖ് അദ്ദേഹത്തിന്റെ അവസാന ചിത്രം. സിനിമ ലോകവും കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യപരമായ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കുകയാണ്.
Leave a Reply