
എത്ര നല്ല മനുഷ്യനാണ് സുരേഷേട്ടൻ, എനിക്ക് ചെയ്തുതന്ന ആ സഹായം ഒരിക്കലും മറക്കാൻ കഴിയില്ല ! അനുഭവം തുറന്ന് പറഞ്ഞ് ദിവ്യ ഉണ്ണി !
മലയാളികൾ എക്കാലത്തും ഏറെ ആരാധിക്കുന്ന ഇഷ്ടപെടുന്ന നടനും അതുപോലെ നന്മയുള്ള ഒപ്രു മനസിനും ഉടമയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സഹായങ്ങൾ ലഭിച്ചിട്ടുള്ള നിരവധി പേര് അത് തുറന്ന് പറഞ്ഞ് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ദിവ്യ ഉണ്ണി, ഒരു സമയത്ത് സിനിമയിൽ വളരെ അധികം തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ദിവ്യ ഉണ്ണി. ദിവ്യയും സുരേഷ് ഗോപിയും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു, പ്രണയവർണ്ണങ്ങൾ ഇന്നും ഹിറ്റായ ചിത്രമാണ്. അതുപോലെ മാർക്ക് ആന്റണി എന്ന ചിത്രത്തിലും ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇന്ത്യഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ ഉണ്ണി.
അവരുടെ ആ വാക്കുകൾ ഇങ്ങനെ, ശരിക്കും സ്വന്തം ചേട്ടനെ പോലെയാണ് സുരേഷേട്ടൻ. കുടുംബവുമായും നല്ല ബന്ധമുണ്ട്. സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്തും ഇപ്പോഴുമെല്ലാം ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമാണെന്നും നടി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഒരു ഘട്ടത്തിൽ ഒരു സഹോദരനെ പോലെ ഒപ്പം നിന്ന ആളാണ് അദ്ദേഹം. അച്ഛൻ മരിച്ച സമയത്ത് അദ്ദേഹം എനിക്ക് ചെയ്തുതന്ന സഹായം വളരെ വലുതാണ്.

വളരെ അപ്രതീക്ഷിതമായി കോവിഡ് സമയത്തായിരുന്നു അച്ഛന്റെ മ,ര,ണം. ഞങ്ങള്‍ അപ്പോള്‍ വിദേശത്താണ്. ഏറ്റവും ഇളയ കുഞ്ഞിന് വിസ ഉണ്ടായിരുന്നില്ല. ആ സമയത്ത് സഹായിച്ചത് സുരേഷേട്ടനാണ്. സുഖമില്ല എന്ന് പറഞ്ഞ് ആദ്യം വിളിച്ചപ്പോള്‍ തന്നെ സുരേഷേട്ടൻ കാര്യങ്ങള്‍ ഫോളോഅപ് ചെയ്യുന്നുണ്ടായിരുന്നു. രാധിക ചേച്ചിയും ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മരണ വിവരം സ്ഥിരീകരിച്ച് മെസേജ് വന്നപ്പോള്‍ വേണ്ട നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി പിറ്റേന്ന് തന്നെ ഞങ്ങളെ നാട്ടിലേക്ക് എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു തന്നു.
അതുപോലെ എടുത്തുപറയേണ്ട ഒരു കാര്യമാണ് ദിലീപേട്ടന്റെത്, അച്ഛൻ മരിച്ച സമയത്ത് കാണാനായി വന്നപ്പോള്‍ അച്ഛനെ കുറിച്ചുള്ള നല്ല ഓര്‍മകളൊക്കെ അദ്ദേഹം പങ്കുവച്ചു. ആ ഒരു വിഷമഘട്ടത്തില്‍ അത് വലിയൊരു ആശ്വാസമായിരുന്നു. ആ സമയത്ത് നമ്മളോട് പറയുന്ന കാര്യങ്ങളൊന്നും മറക്കാൻ കഴിയില്ല എന്നും ദിവ്യ ഉണ്ണി പറയുന്നു.
Leave a Reply