‘ആ കറുമ്പനൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ദിവ്യ ഉണ്ണി’ ! അതിനുശേഷമുള്ള നടിയുടെ ജീവിതത്തിൽ സംഭവിച്ചത് !!
മലയാളികളുടെ കറുത്ത മുത്തായിരുന്നു നമ്മുടെ മണിചേട്ടൻ. ഇത്രയും ആരാധകർ മറ്റൊരു നടനും കാണില്ല. പക്ഷെ നിനച്ചിരിക്കാതെയുള്ള അദ്ദേഹത്തിന്റെ വേർപാടിൽ ഇന്നും ദുഖിക്കുന്നു, ആരാധകരുടെ മനസ്സിൽ അദ്ദേഹം എന്നും ഉണ്ടാകും. മിമിക്രി വേദികളിൽ തുടങ്ങി ഒരു സമയത്ത് സൗത്തിന്ത്യയിലെ പ്രശസ്ത നടന്മാരിൽ ഒരാളായി മാറുകയായിരുന്നു കലാഭവൻ മണി എന്ന അനുഗ്രഹീത കലാകാരൻ.
സാക്ഷാൽ ഐശ്വര്യാ റായിയുടെ ഒപ്പം വരെ അദ്ദേഹം അഭിനയിച്ചു. പക്ഷെ സിനിമ ജീവിതത്തിൽ അദ്ദേഹത്തിന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഇന്നും മലയാളികളുടെ ഉള്ളിൽ മായാതെ നിൽക്കുന്ന ഒരു സംഭവമാണ് നടി ദിവ്യ ഉണ്ണിയിൽ നിന്നും മണി നേരിടേണ്ടിവന്ന അപമാനം. വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ നായിക ദിവ്യ ഉണ്ണി ആയിരുന്നു. നായികയായി എത്തിയ ആദ്യ ചിത്രത്തിൽ തന്നെ വിവാദം ഉണ്ടാക്കിയ നടിയാണ് ദിവ്യ ഉണ്ണി.
ആ ചിത്രത്തിൽ നായകൻ ദിലീപ് ആയിരുന്നു എന്നാൽ ദിവ്യയുടെ മുറച്ചെറുക്കൻ ആയി എത്തിയത് കലാഭവൻ മണി ആയിരുന്നു. ചിത്രത്തിലെ ഇവർ ഒരുമിച്ചുള്ള ഒരു സ്വപ്ന ഗാന രംഗത്ത് മുറപ്പെണ്ണുമായി ഡാൻസ് കളിക്കുന്ന സീൻ ആയിരുന്നു ചിത്രീകരണം. ഗാന രംഗത്തിൽ മണിക്കൊപ്പം അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘ആ കറുമ്പനൊപ്പം അഭിനയിക്കാൻ കഴിയില്ല’ എന്നായിരുന്നു ദിവ്യ തുറന്നടിച്ച് പറഞ്ഞത്. പക്ഷെ ദിവ്യ ഉണ്ണിയുടെ ആ മറുപടി തനിക്ക് ഒട്ടേറെ മാനസിക സംഘർഷങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് പിന്നീട് മണി തുറന്ന് പറഞ്ഞിരുന്നു.
ശേഷം വിനയൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘കരുമാടിക്കുട്ടൻ’ എന്ന ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ദിവ്യ ഉണ്ണിയെ ആയിരുന്നു. എന്നാൽ ചിത്രത്തിൽ നായകൻ കലാഭവൻ മണി ആണെന്ന് അറിഞ്ഞപ്പോൾ ദിവ്യ ഉണ്ണി ആ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ദിവ്യ ഉണ്ണി വളരെ പ്രശസ്തമായ തറവാട്ടിലെ അംഗമായതുകൊണ്ടാവാം താഴ്ന്ന ഗോത്രക്കാരനായ അദ്ദേഹത്തോടൊപ്പം അന്ന് അഭിനിയ്ക്കുനില്ല എന്ന തീരുമാനംഎടുത്തതെന്നും ചില ആരാധകർ അവകാശപ്പെട്ടിരുന്നു. ഇതും അന്ന് വാർത്ത പ്രാധാന്യം നേടിയിരുന്നു. പകരം നന്ദിനി ആണ് മണിയുടെ നായികയായി എത്തിയത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തിരുന്നു. അതിലെ ഗാനരംഗങ്ങൾ ഇന്നും മലയാളി മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു…
പിന്നീട് എന്തുകൊണ്ടോ ദിവ്യ ഉണ്ണിയുടെ സിനിമ ജീവിതത്തിൽ അത്ര മികച്ച വേഷങ്ങൾ ലഭിക്കാതെ വരികയും, പിന്നീട് മലയാള സിനിമയില്‍ അവസരം കുറയുകയും ദിവ്യാ ഉണ്ണി തമിഴില്‍ പ്രവേശിക്കുകയും, കറുത്ത കലാഭവൻ മാണിക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ദിവ്യ പിന്നീട് അതിലും കറുത്ത, മണിയേക്കാൾ താരമൂല്യത്തിൽ ഒരുപാട് താഴെ തട്ടിൽ നിന്നിരുന്ന നടൻ പാര്‍ത്ഥിപന്റെ കൂടെ അഭിനയച്ചതും ആരാധകർ ചർച്ച ചെയ്തിരുന്നു. പിന്നീട് പതിയെ പതിയെ താരം ഫീല്‍ഡ് ഔട്ട് ആകുകയുമായിരുന്നു. ശേഷം സുധീര്‍ ശേഖര്‍ മേനോനുമായുള്ള ദിവ്യയുടെ കല്യാണം 2002 ലാണ് നടക്കുന്നത്. അതിനുശേഷം സിനിമയോട് വിടപറഞ്ഞ അവര്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്..
പക്ഷെ പിന്നീട് പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം വേർപിരിയലിൽ അവസാനിച്ചു. പിന്നീട് 2018 ല്‍ മുംബൈ മലയാളിയും അമേരിക്കയില്‍ സ്ഥിര താമസവുമാക്കിയ അരുണ്‍ കുമാറിനെ ദിവ്യ വിവാഹം ചെയ്തു. ഇരുവര്‍ക്കും ഐശ്വര്യ എന്നൊരു മകളുമുണ്ട്.
Leave a Reply