
കല്യാണത്തിന് മുമ്പ് ഹണിമൂണിന് പോയി, പരസ്പരം അറിഞ്ഞ് വിവാഹം ചെയ്യുന്നതല്ലേ നല്ലത്, അങ്ങനെ പോയെങ്കില്‍ എന്താണ് തെറ്റ് ! ദിയ കൃഷ്ണകുമാർ !
ഇന്ന് താര കുടുംബങ്ങളിൽ മലയാളത്തിൽ വളരെ മുൻ നിരയിൽ നിൽക്കുന്നവരാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റേത്. അദ്ദേഹത്തിന്റെ നാല് മക്കളും ഇന്ന് സമൂഹ മാധ്യമങ്ങളിലെ മിന്നും താരങ്ങളാണ്, ഇതുവഴി ലക്ഷങ്ങളാണ് ഇവരുടെ വരുമാനവും. ഇപ്പോഴിതാ ഇവരുടെ വീട്ടിൽ കല്യാണ ആഘോഷങ്ങൾ തുടങ്ങുകയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹമാണ്. ദിയയുടെ പ്രണയത്തിന് വീട്ടുകാരുടെ സപ്പോർട്ടും കൂടി കിട്ടിയിരിക്കുകയാണ്.
തന്റെ കാമുകൻ അശ്വിനുമായുള്ള വിഡിയോകൾ ഇതിനോടകം തന്നെ ദിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം ഓഫിഷ്യലി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ഇരുവൂട്ടുകാരും കൂടിയിരുന്ന് സംസാരിച്ചു, കല്യാണം ഉറപ്പിച്ചു. അതിന്റെ ചിത്രമാണ് ഏറ്റവുമൊടുവില്‍ ദിയ പങ്കുവച്ചത്.

ഇരുവീട്ടുകാരും തമ്മിൽ ഒത്തുകൂടിയ സന്തോഷമാണ് ദിയ പങ്കുവെച്ചത്, അതുപോലെ തന്നെ അശ്വിനുമൊത്ത് ഇതിനോടകം തന്നെ നിരവധി യാത്രകൾ ദിയ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ കല്യാണത്തിന് മുന്‍പ് ഹണിമൂണിന് പോയോ എന്നൊക്കെ ചോദിച്ച് കമന്റിടുന്നവരുണ്ട്. നിങ്ങളുടെ അശ്ലീല കമന്റുകള്‍ എന്റെ രോമത്തില്‍ പോലും ബാധിയ്ക്കില്ല എന്നാണ് ദിയ പറയുന്നത്. എന്നിരുന്നാലും, അശ്വിന്റെ കുടുംബത്തിന് അതൊരു മോശമാകേണ്ട എന്ന് കരുതിയാണ് അത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നത്.
അതുപോലെ നിങ്ങൾ ഇപ്പോൾ ഹണിമൂണിന് പോയോ എന്ന് ചോദിച്ചാല്‍ പോയി. ഇനിയും അതിന്റെ വീഡിയോകള്‍ എല്ലാം വരാനിരിക്കുന്നതേയുള്ളൂ. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് എനിക്ക് കൂടുതല്‍ മനസ്സിലാക്കണം. പരസ്പരം അറിഞ്ഞ് വിവാഹം ചെയ്യുന്നതല്ലേ നല്ലത്. അങ്ങനെ പോയെങ്കില്‍ എന്താണ് തെറ്റ്. എന്താണ് എന്റെ ശരി അതിനനുസരിച്ച് മാത്രമേ ഞാന്‍ മുന്നോട്ട് പോകുകയുള്ളൂ എന്നാണ് ദിയ പറയുന്നത്, കല്യാണം സെപ്റ്റംബറില്‍ ആയിരിക്കുമെന്നും ദിയ പറയുന്നുണ്ട്.
Leave a Reply