
അതെ… നിങ്ങളുടെ സംശയം ശെരിയായിരുന്നു !! ഞാൻ അമ്മയാകുന്നു ! മൂന്നാം മാസത്തിലെ സ്കാനിങ് കഴിയാൻ കാത്തിരുന്നു ! സന്തോഷ വാർത്ത പങ്കുവെച്ച ദിയക്ക് ആശംസകൾ അറിയിച്ച് ആരാധകർ
ഇന്ന് ഏറ്റവുമധികം ആരാധകരുള്ള താര കുടുംബങ്ങളിൽ ഒന്നാണ് നടനും ബിജെപി രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന് ദിയ കൃഷ്ണ. നിങ്ങളിൽ പലരും ഓൾറെഡി അത് ഗസ് ചെയ്തതുതന്നെ. ശരിയാണ് മൂന്നാം മാസത്തിലെ സ്കാനിങ് കഴിയാൻ കാത്തിരുന്നതാണ്. അമ്മയാകാൻ പോകുന്നു. എനിക്ക്ക്കും അശ്വിനും പുതിയ തുടക്കം എന്നാണ് ദിയ കുറിച്ചത്…
എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ അത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. ഈ നിമിഷം ഞാൻ കുറച്ച് സ്വകാര്യത കൂടി ആഗ്രഹിക്കുന്നു.. ഇത് വലിയ ചർച്ചയാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നും ദിയ കുറിച്ചു. നിരവധി ആളുകളാണ് ദിയക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്..
കൃഷ്ണകുമാറിന്റെ മക്കളിൽ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ആക്റ്റീവ് ആയിട്ടുള്ള ആള് കൂടിയാണ് ദിയ, ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ദിയയും ആത്മാർത്ഥ സുഹൃത്ത് അശ്വിൻ ഗണേഷും വിവാഹം ചെയ്യുന്നത്. എന്റെ എല്ലാ പ്രിയപ്പെട്ട ഫോളോവേഴ്സിന്റെയും നിങ്ങളുടെ അനുഗ്രഹങ്ങൾക്കായി അഭ്യർത്ഥിക്കുന്നു. കൂടാതെ എന്തെങ്കിലും ഊഹങ്ങളുണ്ടോ? ടീം ബോയ്? അതോ ടീം ഗേൾ? എന്നാണ് ദിയ കുറിച്ചത്. പ്രണയത്തിലായപ്പോൾ മുതൽ ഈ നിമിഷം വരെയും പലപ്പോഴായി അശ്വിനൊപ്പം പകർത്തിയ വീഡിയോയും ഫോട്ടോയും കോർത്തിണക്കിയ വീഡിയോയാണ് ദിയ പങ്കുവെച്ചത്. വീഡിയോയുടെ അവസാനത്തിലാണ് അശ്വിനൊപ്പം കയ്യിൽ കുഞ്ഞ് ഷൂസുമായി ദിയയുടെ വീഡിയോയുള്ളത്.

താരങ്ങൾ അടക്കം നിരവധി പേരാണ് ദിയക്ക് ആശംസകൾ അറിയിക്കുന്നത്. കൃഷ്ണ കുമാർ കുടുംബത്തിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിയെ കാണാൻ കാത്തിരിക്കുന്നുവെന്നാണ് ഏറെയും കമന്റുകൾ. ദൈവം കൂടെ ഉണ്ടാവട്ടെ. നല്ലൊരു കുഞ്ഞുവാവയെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ, മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ ഈ സമയത്ത് പ്രധാനമാണ്. അതിനാൽ സോഷ്യൽ മീഡിയയിലെ വിവാദങ്ങളിൽ പെടാതെ ശ്രദ്ധിക്കുക എന്നൊക്കെ ഉപദേശങ്ങൾ കൊടുക്കുന്നവരും ഉണ്ട്.. കുഞ്ഞിനെ കാണാൻ കാത്തിരിക്കുന്നു എന്നാണ് അഹാനയും മറ്റു സഹോദരിമാരും വിഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്…
Leave a Reply