
ഞാൻ അപ്പുപ്പനായി ! എന്റെ മകൾക്ക് കുഞ്ഞ് പിറന്ന സന്തോഷം ഞാൻ അറിയിക്കുന്നു ! ആശംസകൾ അറിയിച്ച് ആരാധകർ
മലയാളികൾക്ക് ഏറെ പരിചിതമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഇപ്പോഴിതാ മകൾ ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് ജനിച്ച സന്തോഷം സമൂഹ മാധ്യമങ്ങളിൽ കൂടി കൃഷ്ണകുമാർ പങ്കുവെക്കുകയാണ്, അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, നമസ്കാരം സഹോദരങ്ങളെ, വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി, എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ദിയക്കും അശ്വിനും ആശംസകൾ അറിയിക്കുകയാണ് ആരാധകരും താരങ്ങളും, ഗർഭിണി ആയതു മുതലുള്ള അപ്ഡേറ്റുകളെല്ലാം തന്നെ ദിയ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. ഇന്നിതാ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരവും ദിയ അറിയിച്ചിരിരുന്നു, ആശുപത്രിയിൽ അഡ്മിറ്റ് ആയതുമുതലുള്ള വീഡിയോ ദിയ പങ്കുവെച്ചിരുന്നു, മിഥുനം സ്റ്റൈലിൽ ടൂർ പോകുമ്പോലെയാണ് ആശുപത്രിയിലേക്ക് പോയതെന്നും ഹൻസിക പോയിട്ട് മറ്റെല്ലാവരും തനിക്ക് ഒപ്പം ഉണ്ടെന്നും ദിയ പറയുന്നു. ആശുപത്രി ബെഡ് കണ്ടപ്പോൾ പേടി ആകുന്നുണ്ടെന്നും ഒന്നിനെയും കുറിച്ചിപ്പോൾ ചിന്തിക്കുന്നില്ലെന്നും എന്നാൽ എല്ലാം കുളമാകുമെന്നും ദിയ പറയുന്നുണ്ട്. ഭർത്താവും അശ്വിനും ദിയയും പ്രാർത്ഥിച്ച ശേഷമായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. ഇതിനിടെ താൻ മേക്കപ്പ് സെറ്റ് എടുത്തിട്ടുണ്ടെന്നും ദിയ പറയുന്നുണ്ട്.

അതുപോലെ വിഡിയോയിൽ ദിയയുടെ രസകരമായ സംഭാഷണവും ഏറെ ശ്രദ്ധ നേടിയിരുന്നു, എന്റെ മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തിട്ടുണ്ട്. എന്റെ കുഞ്ഞെന്നെ ട്രെൻഡിയായിട്ട് കണ്ടാൽ മതി. മുഖത്ത് കുരുക്കളുള്ള മമ്മിയായി കാണണ്ട. വന്നിറങ്ങുമ്പോൾ തന്നെ എന്ത് ഭംഗിയുള്ള മമ്മി എന്ന് വിചാരിച്ച് വേണം വരാൻ. മുഖത്ത് കുരു ഉണ്ടെങ്കിൽ കൊള്ളില്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്. എങ്കിലും ഞാൻ ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസ് അതിന് വേണ്ടി മാത്രം. കൊച്ച് ഇറങ്ങി വരുമ്പോൾ, അയ്യോ അമ്മയ്ക്ക് ഇത്രയും കുരു ഉണ്ടായിരുന്നോ എന്ന് വിചാരിക്കരുത്. അത്രയെ ഉള്ളൂ. പ്രസവിക്കുന്നതിന് മുൻപ് ഡേറ്റ്സ് കഴിക്കുന്നതാണെന്ന് ചിലർ പറഞ്ഞിരുന്നു. ശരിയാണോ ഇല്ലയോന്ന് അറിയില്ല. പക്ഷേ ഞാൻ രാവിലെ കഴിച്ചു എന്നും ദിയ പറഞ്ഞിരുന്നു.
Leave a Reply