
നരേന്ദ്രമോദിയോളം സ്വാധീനം ഇന്ത്യയിൽ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടാക്കിയിട്ടില്ല ! അച്ഛനുവേണ്ടി പ്രചാരണത്തിനിറങ്ങും ! ദിയ കൃഷ്ണ പറയുന്നു !
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് മൂന്ന് സിനിമ താരങ്ങൾ കൂടിയാണ്, സുരേഷ് ഗോപിയും, മുകേഷും കൃഷ്ണകുമാറുമാണ് മത്സരത്തിനുള്ളത്. അതിൽ മുകേഷും കൃഷ്ണകുമാറും കൊല്ലത്ത് നേർക്കുനേർ മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇന്ന് കൃഷ്ണകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. ചിന്നക്കടയിൽ നിന്നും കളക്ടറേറ്റിലേക്ക് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പണം നടത്തിയത്. കൊല്ലം ജില്ലാ കളക്ടർ എൻ ദേവിദാസിനാണ് പത്രിക നൽകിയത്. അതുപോലെ പത്രിക സമർപ്പിക്കാൻ കൃഷണകുമാറിനൊപ്പം ഭാര്യ സിന്ധു, മകൾ ദിയ കൃഷ്ണ ,ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ, കെ.എൻ സോമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ താരങ്ങളാണ്, മൂത്ത മകൾ അഹാന കൃഷ്ണ രണ്ടാമത്തെ മകൾ ദിയ, പിന്നെ ഇഷാനി, ഹൻസിക എന്നിങ്ങനെ പോകുന്നു, ഇപ്പോഴിതാ രാഷ്ട്രീയ രംഗത്ത് അച്ഛനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മകൾ ദിയ കൃഷ്ണ, ദിയ ഏറെ ആരധകരുള്ള സോഷ്യൽ മീഡിയ താരമാണ്.

ദിയ അച്ഛനെ കുറിച്ച് പറയുന്നത് ഇങ്ങനെ, അച്ഛന് വേണ്ടി പ്രചാരണത്തിന് പങ്കെടുക്കും. എന്നെ കൊണ്ട് പറ്റുന്ന ദിവസമൊക്കെ പ്രചാരണത്തിനായി കൊല്ലത്ത് ഉണ്ടാകും. അച്ഛനിലുള്ള വിശ്വാസത്തിലാണ് ഞാൻ പറയുന്നത്. എല്ലാവരോടും വിനീതമായി പറയുകയാണ് അച്ഛന് വേണ്ടി വോട്ട് ചെയ്യേണ്ടതാണ്. അച്ഛൻ ഏതൊരു പാർട്ടിയിൽ പ്രവർത്തിച്ചാലും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ. അച്ഛന്റെ പാർട്ടിയെ ഞാൻ എപ്പോഴും സപ്പോർട്ട് ചെയ്യും. നരേന്ദ്രമോദിയോളം സ്വാധീനം ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടാക്കിയിട്ടില്ല.
ഞങ്ങൾ പുതുതലമുറക്ക് വളരെ ആവേശമാണ് മോദിജി, നരേന്ദ്രമോദിയുടെ വീഡിയോയൊക്കെ കാണുമ്പോൾ ഒരു സൂപ്പർ സ്റ്റാർ വരുന്ന ഫീലാണ് ഉണ്ടാകുന്നത്. സാധാരണ ഒരു പ്രധാനമന്ത്രി വരുന്നു എന്നൊരു ഫീൽ അല്ലെന്നും ദിയ കൃഷ്ണ പറഞ്ഞു. ദിയ ഇതിനുമുമ്പും പ്രതിസന്ധി ഘട്ടങ്ങളിൽ അച്ഛനെ പിന്തുണച്ചും സപ്പോർട്ട് നൽകിയും രംഗത്ത് വന്നിട്ടുള്ള ആളാണ്.
Leave a Reply