
ദേഷ്യമായാലും പിണക്കമായാലും കാണിക്കും ! വാപ്പിച്ചിയും മറിയവും തമ്മിലുള്ള നിമിഷങ്ങൾ എനിക്ക് ഏറെ പ്രിയങ്കരമാണ് ! ദുൽഖർ പറയുന്നു !
താര കുടുംബങ്ങളുടെ വിശേഷങ്ങൾ അറിയാൻ ഏവർക്കും വളരെ താല്പര്യമാണ്. അവരുടെ ഓരോ ചെറിയ വിശേഷങ്ങൾ പോലും വളരെ വേഗം ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ മമ്മൂട്ടിയുടേയും ദുൽഖറിനെയും കുടുംബ വിശേഷങ്ങൾ എപ്പോഴും വൈറലായി മാറാറുണ്ട്. ഉമ്മയെയും വാപ്പയെയും കുറിച്ച് ദുൽഖറിന് പറയാൻ എപ്പോഴും ഓരോ വിശേഷങ്ങൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ ഇവർക്കിടയിലെ ഏറ്റവും വലിയ സന്തോഷം ദുൽഖറിന്റെ കുഞ്ഞ് മകൾ മറിയമാണ്.
അതിൽ പ്രേക്ഷകർക്ക് എപ്പോഴും കാണാൻ പ്രിയങ്കരം മമ്മൂട്ടിയും കൊച്ചുമകൾ മറിയവും തമ്മിലുള്ള നിമിഷങ്ങളാണ്. കഴിഞ്ഞ ഫാദേഴ്സ് ഡേ ക്ക് ദുൽഖർ വാപ്പാക്ക് ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ചിത്രം വളരെ പെട്ടന്ന് വൈറലായി മാറിയിരിന്നു. സോഫയില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചു നീളന്‍ മുടി പുറകില്‍ കെട്ടിവെച്ച് കണ്ണട വെച്ചാണ് മമ്മൂട്ടി കൊച്ചുമകള്‍ക്ക് മുടി കെട്ടി കൊടുക്കുന്നത്. മറിയം ആകട്ടെ മുടി കെട്ടുന്നത് ആസ്വദിച്ചു താഴെ കസേരയില്‍ ഇരുന്ന് എന്തോ കുടിക്കുകയായിരുന്നു ചിത്രത്തിൽ.
എന്നാൽ ഇപ്പോൾ ആ ചിത്രത്തിന്റെ പിന്നിലെ കഥ പറയുകയാണ് ദുൽഖർ, വാപ്പയും മറിയവും വലിയ കമ്പനിയാണ്. അവൾക്ക് വലിയ സ്വാതന്ദ്ര്യവുമാണ് വാപ്പയോട്, അന്ന് അവൾ വാപ്പയുടെ ആടിത്തിരുന്ന് അവളെന്തോ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു, വാപ്പച്ചി ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മുടി പിന്നിയത്. അത് കണ്ടപ്പോള്‍ത്തന്നെ ഞാന്‍ ഫോണെടുത്ത് ഫോട്ടോയെടുക്കുകയായിരുന്നുവെന്നായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്, വാപ്പച്ചിയും മറിയവും ഒന്നിച്ചുള്ള നിമിഷങ്ങള്‍ ക്യാപ്ചര്‍ ചെയ്യാന്‍ എനിക്കേറെ ഇഷ്ടമാണ്.

മകൾ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്ത് ടെന്‍ഷനുണ്ടെങ്കിലും അവളോടൊപ്പം കുറച്ച് സമയം ചെലവഴിച്ചാല്‍ അത് മാറും. സ്ട്രസൊക്കെ മാറാറുണ്ട്. അതുപോലെ നസ്രിയയെ കുറിച്ചും ദുൽഖർ പറയുന്നു. മറിയത്തിന്റെ അതേ സ്വാഭാവമാണ് അവൾക്കും എന്നാണ് ദുൽഖർ പറയുന്നത്. സലാല മൊബൈല്‍സിന്റെ ഫോട്ടോ ഷൂട്ടിനിടയിലാണ് നസ്രിയയെ ആദ്യമായി കണ്ടതെന്നാണ് ഓര്‍മ്മ. അന്നവള്‍ വന്നപ്പോള്‍ത്തന്നെ പ്രത്യേകമായൊരു എനര്‍ജിയായിരുന്നു. ഭയങ്കര ലൈവായിരുന്നു. തമാശയും കളിചിരിയുമൊക്കെയായിരുന്നു. അത് ഒറിജിനലാണ്, അവളുടെ പ്രകൃതം അങ്ങനെയാണ്. അത് ഫേക്കല്ല, ദേഷ്യവും പിണക്കവും എന്താണ് ഫീല്‍ എന്ന് വെച്ചാല്‍ അത് പുറത്തുവരും. അത്രയും ട്രാന്‍സ്പരന്റാണ്.
രാജുവും ആയി ചെറുപ്പം മുതലുള്ള അടുപ്പമാണ്, ഞാനും സുറുമിയും രാജുവും ഒക്കെ ബീച്ചിൽ കളിച്ചതൊക്കെ ഇപ്പോഴും ഓർക്കാറുണ്ട്, പിന്നെ ഇപ്പോൾ ലോക്ക്ഡൗൺ സമയത്താണ് താനാണ് കുടുംബവുമായി കൂടുതൽ അടുത്തതെന്നും, അതിന്റെ ക്രെഡിറ്റ് നസ്രിയാക്കാണ് അവളാണ് ഇതിനെല്ലാം മുൻ കൈ എടുക്കുന്നത് എന്നാണ് ദുൽഖർ പറയുന്നത്.
Leave a Reply