ചെറിയ പ്രായത്തിലേ അമ്മയായി, മകളുടെ അനുഗ്രഹത്തോടെ പുതിയ ജീവിതത്തിലേക്ക് ഗായിക ദുർഗ്ഗ വിശ്വനാഥിന് ! ആശംസകൾ അറിയിച്ച് ആരാധകർ !
ഒരു കാലത്ത് വളരെ ജനപ്രീതി ഉണ്ടായിരുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിംഗർ, ഇതിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് ദുർഗ്ഗ വിശ്വനാഥ്. വ്യത്യസ്ത ആലാപന ശൈലി ആണ് താരത്തിന്. അതുകൊണ്ടുതന്നെ ആരാധകരും ഏറെയാണ്. പ്രശസ്ത ക്ഷേത്രങ്ങളിൽ എല്ലാം ഭക്തി ഗാനസുധ അവതരിപ്പിച്ചും ഇപ്പോൾ സംഗീത ലോകത്തുസജീവമാണ്.
ഇപ്പോഴിതാ ദുർഗ്ഗയുടെ വിവാഹം കഴിഞ്ഞ വിശേഷമാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വ്യാഴാഴ്ച ആയിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ ഋജുവാണ് ദുര്‍ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് വരന്‍. പൂജാരിയാണെന്നാണ് സൂചന. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നെന്നും റിപ്പോർട്ടുണ്ട്.
ഇത് ദുർഗ്ഗയുടെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഒരു മകളും ദുർഗ്ഗക്കുണ്ട്, സിംഗിൾ മദറായി ഏറെക്കാലം കഴിഞ്ഞശേഷമാണ് പുതുജീവിതത്തിലേക്ക് താരം കടന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദുര്‍ഗയുടെ സേവ് ദ് ഡേറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണ് എത്തുന്നത്.
സ്റ്റാർ സിംഗറിന് ശേഷം പിന്നണി ഗാന രംഗത്ത് അധികം തിളങ്ങി ഇല്ലെങ്കിലും, ഭക്തിഗാനങ്ങളും അതുപോലെ നിരവധി സ്റ്റേജ് ഷോകളും ദുർഗ്ഗ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ദുർഗ്ഗ മുമ്പൊരിക്കൽ പങ്കുവച്ച ചില ഇങ്ങനെയായിരുന്നു. 2007ലാണ് ദുർഗയുടെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് മാൻ ഡെന്നിസാണ് ദുർഗയെ ആദ്യം വിവാഹം ചെയ്തത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർഗയുടെ വിവാഹം അന്ന് നടന്നിരുന്നത് . ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേതെന്ന് മുമ്പൊരിക്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർഗ വിശ്വനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ദുർഗ്ഗ, പങ്കുവച്ച വാക്കുകൾ ഇങ്ങനെ, പ്രചോദനവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകളാണ് താരം കുറിച്ചത്. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്ത് പേടി… എന്ത് നൈരാശ്യം. മണി മാളികകളിൽ ഉള്ളതിനെക്കാൾ മനസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്. എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്ന് തെളിയാൻ ഒരു ഭൂകമ്പം മതി മനുഷ്യൻ അപ്പോൾ തിരിച്ചറിയും മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്. ഉറക്കം നഷ്‌ടപ്പെടുത്തുന്നവ എന്താണോ അവ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സ്വസ്ഥമായി സ്വപ്‌നം കണ്ടുറങ്ങാം എന്നായിരുന്നു ആ വാക്കുകൾ…
Leave a Reply