നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്ത് പേടി…..! എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്കാവശ്യം ! ദുർഗ്ഗ വിശ്വനാഥ്‌ പറയുന്നു !

റിയാലിറ്റി ഷോകളിൽ കൂടെ തങ്ങളുടെ ജീവിതം മാറ്റിമറിച്ച നിരവധി താരങ്ങളെ നമുക്ക് പരിചിതമാണ്, ഇന്ന് പിന്നണി ഗാനരംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന നജീം അർഷാദ്, ഹിഷാം അബ്ദുൽ വഹാബ്, ശ്രീനാഥ്‌, അമൃത സുരേഷ്. മൃദുല വാര്യർ എന്നിങ്ങനെ നിരവധി സംഗീത പ്രതിഭകളാണ് നമുക്ക് ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിൽ കൂടി ലഭിച്ചത്. ഇവരെല്ലാം ഇപ്പോൾ ഐഡിയ സ്റ്റാർ സിംഗർ ഫെയിം എന്ന പേരിലാണ് ഇപ്പോഴും അറിയപെടുന്നത്. ഇവരിൽ ഉള്ള ഒരാളാണ് ദുർഗ്ഗാ വിശ്വനാഥും. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത ദുർഗ്ഗ റിലായിറ്റി ഷോയുടെ അവസാന റൗണ്ട് വരെ എത്തിയിരുന്നു.

പിന്നണി ഗാന രംഗത്ത് അധികം തിളങ്ങി ഇല്ലെങ്കിലും, ഭക്തിഗാനങ്ങളും അതുപോലെ നിരവധി സ്റ്റേജ് ഷോകളും ദുർഗ്ഗ ചെയ്യുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ദുർഗ്ഗ ഇപ്പോൾ പങ്കുവച്ച ചില വാക്കുകളാണ് ആരാധകരിൽ ഏറെ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. 2007ലാണ് ദുർ​ഗയുടെ വിവാ​ഹം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് മാൻ ഡെന്നിസാണ് ദുർഗയെ വിവാഹം ചെയ്തത്. ഇരു മതാചാരപ്രകാരവുമായിരുന്നു ദുർ​ഗയുടെ വിവാഹം നടന്നതെന്നും റിപ്പോർട്ടുണ്ട്. ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു തന്റേതെന്ന് മുമ്പൊരിക്കൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ദുർ​ഗ വിശ്വനാഥ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ദുർഗ്ഗ പങ്കുവച്ച വാക്കുകൾ ഇങ്ങനെ. പ്രചോദനവും ആത്മവിശ്വാസവും നിറഞ്ഞ വാക്കുകളാണ് താരം കുറിച്ചത്. നഷ്‌ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് എന്ത് പേടി… എന്ത് നൈരാശ്യം. മണി മാളികകളിൽ ഉള്ളതിനെക്കാൾ മനസമാധാനം കുടിലുകളിൽ ഉണ്ടാകുന്നത് അങ്ങനെയാണ്. എല്ലാം ശരിയാകുമ്പോൾ ശാന്തമാകാം എന്ന തെറ്റിദ്ധാരണയെക്കാൾ ശാന്തമായിരുന്നാൽ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്ന് തെളിയാൻ ഒരു ഭൂകമ്പം മതി

മനുഷ്യൻ അപ്പോൾ തിരിച്ചറിയും മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്. ഉറക്കം നഷ്‌ടപ്പെടുത്തുന്നവ എന്താണോ അവ ഉപേക്ഷിച്ചാൽ നിങ്ങൾക്ക് സ്വസ്ഥമായി സ്വപ്‌നം കണ്ടുറങ്ങാം. നമ്മുടെ സമീപനത്തിലും മനോഭാവത്തിലും കാലത്തിന് അനുസരിച്ചുള്ള മാറ്റം വരുത്താൻ നാം ശ്രമിക്കേണ്ടതുണ്ട്. എത്ര കടുത്ത സമ്മർദ്ദങ്ങളിലും തളരാതെ ആത്മധൈര്യത്തോടെ അവയെ അതിജീവിക്കാനുള്ള കഴിവാണ് ഒരു വിജയിക്ക് ആവിശ്യം. അവസരങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം ചിലത് നമ്മെ തേടി വരും ചിലതിനെ നമ്മൾ തേടിപ്പോകണം. നിശ്ചയദാർഢ്യവും കഠിനാധ്വാനം ചെയ്യാനുള്ള മനോഭാവവുമുണ്ടെങ്കിൽ ജീവിതത്തിലെ ഏത് വെല്ലുവിളിയും അതിജീവിക്കാം.. അപ്പോൾ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അത് നമ്മളെ സഹായിക്കും എന്നും ദുർഗ കുറിച്ചു….

Leave a Reply

Your email address will not be published. Required fields are marked *