
ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും, കാരണം എല്ലാവരെയും അന്ധമായി വിശ്വസിക്കുന്ന ആളാണ് ! ഉണ്ണിക്ക് എതിരെ ആരോപണവുമായി എലിസബത്തും !
വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ബാലയുടെയും ഉണ്ണിമുകുന്ദന്റെയും സൗഹൃദം ഒരൊറ്റ സിനിമ കൊണ്ട് ഇല്ലാതായ അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം നടനെതിരെ കടുത്ത ആരോപണങ്ങളുമായി ബാല രംഗത്ത് വന്നിരുന്നു. നിർമ്മാതാവുകൂടിയായ ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന സിനിമയില്‍ അഭിനയിച്ചതിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരില്‍ പലര്‍ക്കും ഉണ്ണി പ്രതിഫലം നല്‍കിയില്ലെന്ന് ബാല ആരോപിച്ചു. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് എങ്കിലും പണം നല്‍കണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ പ്രതികരണം.
തനിക്ക് മാത്രമല്ല സിനിമയിലെ മറ്റു പ്രവവർത്തകർക്കും സംവിധായകർക്ക് ഉൾപ്പടെ പ്രതിഫലം കൊടുക്കാനുണ്ട് എന്നും ബാല പറഞ്ഞിരുന്നു. എന്നാൽ ബാല ഒഴികെ മറ്റെല്ലാവരും ഇത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. തങ്ങൾക്ക് എല്ലാം കൃത്യമായി പ്രതിഫലം ലഭിച്ചുയെന്നും. ബാല പ്രതിഫലം വേണ്ടന്ന് പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന് അത് നൽകാതെ ഇരുന്നത് എന്നും സംവിധായകൻ പറയുന്നു. ഇപ്പോഴിതാ ബാലയുടെ ഭാര്യ എലിസബത്തും ഉണ്ണി മുകുന്ദനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
എലിസബത്ത് പറയുന്നത് ഇങ്ങനെ, ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും, കാരണം അങ്ങനെയാണ്, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും, അതുകൊണ്ട് തന്നെ അവരെല്ലാം ചതിച്ചിട്ട് പോകും. പറ്റിക്കുമെന്ന് ഞാന്‍ പുള്ളിയോട് അന്ന് തന്നെ പറഞ്ഞിരുന്നു. അഡ്വാന്‍സൊക്കെ വാങ്ങിയിട്ട് പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ അതൊന്നും കേട്ടില്ല. ഷൂട്ടിന്റെ അവസാനം മതിയെന്നാണ് പറഞ്ഞത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ തിരക്കു പിടിക്കുന്നില്ലെന്നും എപ്പഴാന്ന് വച്ചാല്‍ തന്നാല്‍ മതിയെന്നും തരാതിരിക്കരുതെന്നുമാണ് ഉണ്ണിച്ചേട്ടനോട് പറഞ്ഞത്. തരും ബ്രോ എന്നാണ് ഉണ്ണിച്ചേട്ടന്‍ പറഞ്ഞതെന്നും എലിസബത്ത് പറയുന്നു.

അതുപോലെ ഏറ്റവും വലിയൊരു വിഷമം തന്റെ അച്ഛനെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും തന്റെ അച്ഛനെ ഇറക്കിവിട്ട ഒരു സംഭവം ഉണ്ടായെന്നും എലിസബത്ത് ആരോപിക്കുന്നു. തന്റെ അച്ഛനും അമ്മയും ഈ സിനിമയുടെ ഡബ്ബിങ് കാണാനായി സ്റ്റുഡിയോയിൽ എത്തിയപ്പോൾ അച്ഛനെ ഇറക്കിവിട്ടെന്നും അത് വിനോദ് എന്ന ആളാണ് ഇറക്കി വിറ്റിരുന്നത് എന്നും ബാല ചേട്ടൻ അയാളുമായി വഴക്ക് ഇടേണ്ടി വന്നു എന്നും അവസാനം ഉണ്ണി ചേട്ടൻ പറഞ്ഞിട്ടാണ് അച്ഛനെ അകത്ത് കയറ്റിയത് എന്നും എലിസബത്ത് പറയുന്നു.
ഇങ്ങേര്‍ക്ക് ഇപ്പോൾ പത്ത് ലക്ഷം കിട്ടിയാലും ഇരുപത് ലക്ഷം കിട്ടിയാലും വ്യത്യാസമൊന്നുമില്ല. അങ്ങേരെ വച്ചു തന്നെ സിനിമയെടുക്കാനുള്ളതൊക്കെയുണ്ട്. പക്ഷെ മിനിമം മര്യാദ വേണമല്ലോ. ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ് പറ്റിക്കുമെന്ന്. ഇങ്ങരേ എല്ലാവരും പറ്റിക്കും. ഇങ്ങേര്‍ക്ക് എല്ലാവരേയും വിശ്വാസമാണ്. ആ വിശ്വാസത്തിന്റെ പുറത്താണ് കരാറില്ലാതെ പോയി ചെയ്തത്. ഇങ്ങേര്‍ക്ക് എല്ലാവരും ഭയങ്കര സുഹൃത്തുക്കളാണെന്നും എലിസബത്ത് പറയുന്നു. ഇങ്ങേരുടെ വിഷമം കണ്ട് ഞാൻ വരെ സംസാരിച്ചിട്ടുണ്ട്, പക്ഷെ ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നും എലിസബത്ത് പറയുന്നു. ഉണ്ണീ മുകുന്ദൻ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
Leave a Reply