
ഞാനും എന്റെ കുടുംബവും ബാലയെയും അയാളുടെ കുടുംബത്തെയും പേടിച്ചാണ് കഴിയുന്നത് ! മറ്റുള്ള സ്ത്രീകളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നു ! ഒടുവിൽ എലിസബത്ത് പറയുന്നു !
ഇപ്പോഴിതാ ബാലയുമായി പിരിയാനുള്ള കാരണം വ്യക്തമാക്കുകയാണ് രണ്ടാം ഭാര്യ എലിസബത്ത്. എന്തുകൊണ്ട് തങ്ങളുടെ വിവാഹം നിയമപരമായി രെജിസ്റ്റർ ചെയ്തിരുന്നില്ല എന്നും എലിസബത്ത് പറയുന്നുണ്ട്, വാക്കുകൾ ഇങ്ങനെ, വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് ബാല കാരണമാണെന്ന് എലിസബത്ത് പറയുന്നത്. കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ മരുന്ന് മാറി തന്നുവെന്നുള്ള ബാലയുടെ ആരോപണത്തിനും എലിസബത്ത് പുതിയ പോസ്റ്റിൽ മറുപടി നൽകി. താനും കുടുംബവും ബാലയുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നതെന്നും എലിസബത്ത് പറയുന്നു. എന്റെ മെഡിക്കൽ ലൈസൻസ് കാൻസൽ ചെയ്യാൻ വേണ്ടത് ചെയ്യാൻ അയാളോട് പറയൂ, ഞങ്ങൾ കണ്ടുമുട്ടിയത് ഫേസ്ബുക്കിലൂടെയാണ്.
എന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ തന്നെ അയാൾക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. മറ്റുള്ള സ്ത്രീകളുമായി അയാൾ സംസാരിച്ചതിന്റെയും മെസേജ് അയച്ചതിന്റെയും തെളിവുകൾ എന്റെ പക്കലുണ്ട്. ഇയാൾ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നെ അയാൾ താലി മാല അണിയിച്ചിരുന്നു. മാത്രമല്ല വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ച് വരുത്തുകയും ചെയ്തിരുന്നു.

വിവാഹം നടന്നതേ തന്നെ പോലീസിന്റെ സാന്നിധ്യത്തിലാണ്. അയാളും അയാളുടെ അമ്മയും എന്നോട് പറഞ്ഞത് അദ്ദേഹത്തിന് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നാണ്. ജാതകപ്രകാരം നാൽപ്പത്തിയൊന്ന് വയസ് കഴിഞ്ഞാൽ മാത്രമെ വിവാഹം രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്ന് ഉണ്ടെന്നും എന്നോട് പറഞ്ഞു. മെന്റലിയും ഫിസിക്കലിയും അയാൾ എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും പേടിച്ചാണ് കഴിയുന്നത്.
ഇനിയും ഇയാൾ ഇത് തുടർന്നാൽ, എന്നെ വഞ്ചിച്ചതിന്റെയും വഞ്ചിച്ചതിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും മറ്റുള്ള കാര്യങ്ങൾക്കും ഇയാൾക്കെതിരെ ഞാൻ കേസ് ഫയൽ ചെയ്യും എന്നായിരുന്നു എലിസബത്ത് കുറിച്ചത്. ആദ്യമായാണ് എലിസബത്ത് ബാലയ്ക്കെതിരെ രംഗത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം അമൃതയും ബാലക്കെതിരെ രംഗത്ത് വന്നിരുന്നു. വിവാഹ മോചനത്തിന്റെ സമയത്ത് ഒരു ജീവനാംശവും നല്‍കാത്ത ബാല, മകളുടെ പേരില്‍ കോടതി നിര്‍ദ്ദേശപ്രകാരം ഒരു ഇന്‍ഷുറന്‍സ് തുക നല്‍കിയിരുന്നു. അതില്‍ കൃത്രിമത്വം കാണിച്ചു എന്ന് പറഞ്ഞ് അമൃത സുരേഷ് പുതിയ കേസ് കൊടുത്തതാണ് ഇന്ന് പുറത്ത് വന്ന വാര്‍ത്തകള്‍. മാധ്യമങ്ങളോട് പ്രതികരിക്കവെ, അങ്ങനെ ഒരു സംഭവത്തെ കുറിച്ച് എനിക്കറിയില്ല, ഞാന്‍ അന്വേഷിക്കട്ടെ എന്നാണ് ബാല പറഞ്ഞിരുന്നത്.
Leave a Reply