വെറുതെ തോൽക്കാൻ നിൽക്കേണ്ട ! എഴുതി വച്ചോളൂ, തൃശൂരില്‍ സുരേഷ് ഗോപി ദയനീയമായി തോല്‍ക്കും ! ഇതൊന്നുമല്ല, തൃശൂരിലെ കളിയും കളരിയും ! പരിഹസിച്ച് ഇ പി ജയരാജൻ !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് സജീവ രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്, അദ്ദേഹത്തിന്റെ പാർട്ടി ബിജെപി ആയതിന്റെ പേരിൽ സുരേഷ് ഗോപി ഇവിടെ ഏറെ വിമര്ശിക്കപെടാറുണ്ട്, രണ്ടു പരാജയങ്ങൾക്ക് ശേഷം സുരേഷ് ഗോപി ഇപ്പോൾ വീണ്ടും ഒരു ലോക്സഭാ മത്സരത്തിന് തയ്യാറാക്കുകയാണ്, ഈ പ്രവിശ്യവും താൻ പരാജയപ്പെട്ടാൽ ഇനി ഒരിക്കലും മത്സരിക്കില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപിയെ പരസ്യമായി വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കണ്ണൂരിൽ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വളരെ ദയനീയമായി സുരേഷ് ഗോപി തൃശൂരില്‍ തോല്‍ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി യുവതലമുറ പ്രതികരിക്കുമെന്നും ബിജെപിക്ക് തിരിച്ചടി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു.

സുരേഷ് ഗോപി ഇപ്പോഴും ഒരു സ്വപ്ന ലോകത്താണ് ജീവിക്കുന്നത്, കേരള സര്‍ക്കാരിനു മേല്‍ ഇടിത്തീ വീഴുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അങ്ങനെ വീണില്ലെങ്കില്‍ അദ്ദേഹം ബിജെപി വിട്ടു സന്യാസത്തിനു പോകുമോ എന്ന് ജയരാജന്‍ ചോദിച്ചു. സുരേഷ് ഗോപി തൃശൂരില്‍ ദയനീയമായി തോല്‍ക്കും എന്ന കാര്യം എഴുതി വച്ചോളൂ. തനിക്ക് തൃശൂരിനെ കുറിച്ച് വ്യക്തമായി അറിയാമെന്നും ഇപ്പോള്‍ നടക്കുന്നതൊന്നുമല്ല അവിടുത്തെ കളിയും കളരിയെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ എനിക്ക് സുരേഷ് ഗോപിയുമായി ചെറിയൊരു ആത്മബന്ധമുണ്ട്. അതുകൊണ്ട് പറയുകയാണ്. തൃശൂരില്‍ പോയി അദ്ദേഹം പരാജയം ഏറ്റുവാങ്ങരുത്. മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് പോകുന്നതാണ് സുരേഷ് ഗോപിക്ക് നല്ലതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ മകൾ ആയതിന്റെ പേരിലാണ് വീണയെ അനാവശ്യമായി വിമര്ശനങ്ങളിലേക്ക് തള്ളി വിടുന്നതെന്നാണ് ഇ പി ജയരാജൻ പറയുന്നത്.

അതുപോലെ കേന്ദ്ര ഏജൻസികൾ ഏതുവഴി വന്നാലും മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും കളങ്കപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. എല്ലാ ഏജൻസികളെയും ഉപയോഗിച്ച് കേരളത്തെ തകർക്കാനാണ് ബിജെപി സർക്കാരിന്റെ ശ്രമം. ഇതിനായി പല കഥകൾ പടച്ചുവിടുകയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ അന്വേഷണവും സംസ്ഥാന സർക്കാരിനെ തകർക്കാൻ എന്നും അദ്ദേഹം പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *