ഗന്ധര്‍വന്റെ കഥ പറയുന്ന സിനിമ ചെയ്യരുത്, നിങ്ങൾക്ക് ഗന്ധര്‍വന്റെ ശാപം ഉണ്ടാകും എന്ന് അന്ന് പലരും പറഞ്ഞിരുന്നു ! പക്ഷെ അന്ന് അത് കാര്യമാക്കിയില്ല ! തുറന്ന് പറച്ചിൽ !

മലയാളികൾ ഇന്നും വളരെ ഇഷ്ടത്തോടെ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ഗന്ധർവ്വൻ. എന്നാൽ ആ സിനിമക്ക് പിന്നിൽ ഒരുപാട് കഥകൾ ഉണ്ടായിരുന്നു എന്ന് തുറന്ന് പറയുകയാണ് നിര്‍മ്മാതാവ് ആയിരുന്ന  ഗുഡ് നൈറ്റ് മോഹന്‍. അദ്ദേഹം  പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇതേ കാര്യങ്ങൾ ഇതിനെ നായകൻ ആയിരുന്ന നിതീഷ് ഭരദ്വാജൂം പറഞ്ഞിരുന്നു. വാക്കുകൾ ഇങ്ങനെ, ചെയ്യരുത്, നിങ്ങൾക്ക് ഗന്ധര്‍വന്റെ ശാപം ഉണ്ടാകും, അത് ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു പക്ഷെ അതൊന്നും ഞങ്ങൾ ആരും കാര്യമാക്കിയില്ല.

പക്ഷെ അങ്ങനെ ആയിരുന്നോ എന്ന് തോന്നിപ്പിക്കുന്ന പല സംഭവങ്ങളും പിന്നീടു ഉണ്ടായി, ഈ ചിത്രം തുടങ്ങുന്നതിന് മുമ്പ് പലരും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സിനിമയുടെ തുടക്കം മുതൽ പല തടങ്ങളും ഉണ്ടായിരുന്നു, ഇതിനെ നായകനെ വിളിക്കാൻ നിശ്ചയിക്കാൻ മുംബൈയിലേക്ക് പോയപ്പോൾ പക്ഷിയിടിച്ച് വിമാനത്തിന്റെ യാത്ര മുടങ്ങിയിരുന്നു. അതു പറഞ്ഞു പലരും പേടിപ്പിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല. അങ്ങനെ എങ്ങനെ ഒക്കെയോ ആ സിനിമ തീർത്തു, എന്നാൽ ആ സിനിമ സാമ്പത്തികമായി  വലിയ പരാജയമായിരുന്നു.

അങ്ങനെ ആ സിനിമയുടെ പരാജയം മറക്കാന്‍ ഒരു സിനിമ കൂടി ചെയ്യാന്‍ പപ്പേട്ടനും ഞാനും തീരുമാനിച്ചിരുന്നു. അന്ന് ഹോട്ടലില്‍ രാത്രി 12 മണിവരെ ഞങ്ങള്‍ ഇതേക്കുറിച്ച്‌ സംസാരിച്ചാണ് പിരിഞ്ഞത്. പക്ഷെ പിറ്റേന്ന് ഗാന്ധിമതി ബാലന്‍ ഓടി വന്ന് പറയുകയാണ് പപ്പേട്ടന്‍ വിളിച്ചിട്ട് എണീക്കുന്നില്ലെന്ന്. ഒരു നിമിഷം ഞാൻ വല്ലാതെ ആയിപോയി, പെട്ടന്ന് ഞാന്‍ ഓടി മുറിയിലേക്ക് ചെന്നു. നടന്‍ നിതീഷ് ഭരദ്വാജും എനിക്കൊപ്പമുണ്ടായിരുന്നു. പക്ഷെ പപ്പേട്ടൻ പോയി എന്ന് ഡോക്‌ടര്‍ കൂടിയായ അദ്ദേഹവും പറഞ്ഞു.

അതിനു ശേഷം പപ്പേട്ടന്റെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങവെ വളരെ അപ്രതീക്ഷിതമായി ഞങ്ങള്‍ക്കും ഒരു ആക്സിഡന്റ് പറ്റി. ഞാനും ഗാന്ധിമതി ബാലനുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. എന്നാൽ അതിലും ഞങ്ങളെ ഞെട്ടിച്ചത് അതേസമയത്ത് തന്നെ പൂനെയില്‍ വച്ച്‌ നിതീഷ് ഭരദ്വാജിനും ഒരു അപകടം സംഭവിച്ചു എന്നറിഞ്ഞാപ്പോൾ ആയിരുന്നു. അതുപോലെ തന്നെ മറ്റൊരു സംഭവം  പിന്നീടൊരിക്കല്‍ ആദ്യം അപകടം നടന്ന സ്ഥലത്ത് കൂടി  യാത്രചെയ്യവേ അതേ സ്ഥലത്തെത്തിയപ്പോള്‍ ഞാന്‍ സഞ്ചരിച്ച കാറിന്റെ ആക്‌സില്‍ ഒടിയുകയായിരുന്നു.  ശരിക്കും ഇതൊക്കെ ഗന്ധര്‍വന്റെ ശാപമായിരുന്നോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറയുന്നു.

അതുപോലെതന്നെ ഇതേ കാര്യമാണ് തന്നെ  സഹ സംവിധയകാൻ ആയിരുന്ന പൂജപ്പുര രാധാകൃഷ്ണനും പറഞ്ഞിരുന്നു. അദ്ദേഹം പറയുന്നത് ചിത്രത്തിൻ്റെ ക്ലെെമാക്സിനിടയിൽ ഒരു എന്തോ ഒരു ശക്തിയുണ്ടെന്ന ഫീൽ തനിക്കും തോന്നിയെന്നും അദ്ദേഹം പറയുന്നു. ഒരു പക്ഷേ ഞാൻ ഗന്ധർവ്വൻ ചെയ്തില്ലായിരുന്നുവെങ്കിൽ പത്മരാജൻ ഇന്നും നമ്മോടൊപ്പം ഉണ്ടായേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഈ തുറന്ന് പറച്ചിൽ നടക്കുമ്പോൾ ഉണ്ണി മുകുന്ദൻ നായകനായി വീണ്ടും ഒരു ഗന്ധർവ്വ സിനിമ മലയാളത്തിൽ ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും ശ്രദ്ദേയമായ കാര്യം. അതിനു പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി, ഇനി ഉണ്ണിക്കും ഇതുപോലെ ശാപം വല്ലതും കിട്ടുമോ എന്നാണ് ചിലരുടെ സംശയം.. ഞങ്ങളെ ഞെട്ടിച്ചത് ആ സംഭവമാണ് ! നടന്റെ തുറന്ന് പറച്ചിൽ !

Leave a Reply

Your email address will not be published. Required fields are marked *