ഈ ലോകത്തെ ഏറ്റവും വലിയ ശക്തി അമ്മമാരാണ് ! 15 കോടി മുടക്കി അമ്മമാർക്ക് വീടൊരുക്കി യൂസഫലി! നിങ്ങൾക്ക് അവരെ വേണ്ടെങ്കിൽ ഇങ്ങു തന്നേക്കൂ ! എം എ യൂസഫലിയുടെ കരുതലിന് മുന്നിൽ കൈകൂപ്പി മലയാളികൾ ! ആശംസകൾ !

ഇന്ന് നമ്മൾ സർവ്വസാധാരണമായി കാണുന്ന ഒന്നാണ് പ്രായമായ മാതാപിതാക്കളെ നോക്കാൻ കഴിയാത്തതിന്റെ പേരിൽ അവരെ വഴിയിൽ ഉപേക്ഷിക്കുന്നത്, അതുമല്ലങ്കിൽ വീട്ടിൽ ഇട്ടു നരകിപ്പിക്കുന്നത്. ഇന്നും അതിന് ഒരു കുറവും ഇല്ലെന്ന് ഉള്ളതിന്റെ തെളിവാണ് കൊല്ലം ജില്ലയിലെ ഓച്ചിറ അമ്പല നടയിൽ ഉപേക്ഷിച്ച് പോകുന്ന അമ്മമാരുടെ ദയനീയ കാഴ്ച. കഴിഞ്ഞ ദിവസവും വീട്ടുകാർ ഉപേക്ഷച്ച അമ്മയെ അഗതി മദിരത്തിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ വലിയ മനസുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന് മനസിന്റെ നന്മക്ക് അനുസരിച്ച് ഈശ്വരൻ അദ്ദേഹത്തിന് സമ്പത്തും നൽകി, അതിൽ ഒരു വീതം അദ്ദേഹം അർഹതപ്പെട്ട കൈകളിൽ ഏതുക്കുകയും ഇപ്പോൾ അദ്ദേഹം അതിലെല്ലാം ഉപരി ആരോരും ഇല്ലാത്ത, അല്ലെങ്കിൽ എല്ലാവരും ഉണ്ടായിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് വേണ്ടി പതിനഞ്ച് കോടി രൂപ ചിലവഴിച്ച്  അദ്ധ്യേവും ഗാന്ധിഭവനിലെ അമ്മമാർക്ക് വേണ്ടി പുതിയ കെട്ടിടം നിർമിച്ച് നൽകി. ആ വലിയ മനസുള്ള ആളാണ് ബഹു. എം എ യൂസഫലി.

ഉദ്ഘടന ദിവസം അദ്ദേഹം അമ്മമാരെ കാണാൻ എത്തിയ അദ്ദേഹത്തെ കണ്ട് കണ്ണ് നിറഞ്ഞ് കൈകൂപ്പൂ എഴുനേൽക്കാൻ ഒരുങ്ങിയ അമ്മമാരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, അരുത് ഒരിക്കലും എഴുനെൽക്കരുത്, ‘അമ്മമാര് മക്കളെ കാണുമ്പോൾ എഴുനെൽക്കരുത്, മക്കളാണ് എഴുനേൽക്കേണ്ടത്’.  ആ വീഡിയോ കണ്ണ് നിറയാതെ ആർക്കും കണ്ടിരിക്കാൻ കഴിയില്ല. സ്നേഹാന്വേഷണങ്ങൾ നടത്തുമ്പോൾ വികാരപാരവശ്യത്താൽ വിതുമ്പിയ അമ്മമാരെ അദ്ദേഹം ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. ആരുടെയും നന്ദിക്കുവേണ്ടിയോ പേരെടുക്കാൻവേണ്ടിയോ അല്ല താൻ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്, ദൈവത്തിന്റെ കരുണയ്ക്കുവേണ്ടിയാണ്.

വളരെ അപ്രതീക്ഷിതമായി  50 അടി ഉയരത്തിൽനിന്ന്‌ തെഴെക്ക് ഞാൻ  നിലംപതിച്ചപ്പോൾ രക്ഷപ്പെടുത്തിയത് ദൈവത്തിന്റെ കരുണയാണ്. ഹൃദയത്തിൽ നിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് ഇതൊന്നും പുറത്തു പറയാൻ ആഗ്രഹമില്ല എന്നും അദ്ദേഹം എടുത്ത് പറയുന്നു. കച്ചവടക്കാരൻ എന്ന പേരിൽ അറിയപ്പെടാനാണ് താത്‌പര്യം. ഗാന്ധിഭവനിലെ മന്ദിരത്തിന്റെ വൈദ്യുതിയടക്കമുള്ള ചെലവുകൾക്കായി പ്രതിമാസം ഒരുലക്ഷം രൂപവീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല തന്റെ  മ,ര,ണ,ത്തിനുശേഷവും തന്റെ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ആറായിരത്തോളം സഹപ്രവർത്തകരെ വെള്ളത്തിലാക്കില്ല. അതേപോലെ ഈ സ്ഥാപനത്തിന് സംഭാവനകൾ നൽകുന്ന കാര്യത്തിലും ആ വ്യവസ്ഥയുണ്ടാകും. അതുകൊണ്ട് ആരും വിഷമിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *