
തൃശൂരിൽ സുരേഷേട്ടൻ ജയിക്കണമെന്ന് ആഗ്രഹമുണ്ട് ! എല്ലാവരും സ്ട്രോങ്ങാണ് പക്ഷെ എന്റെ ആഗ്രഹം അദ്ദേഹം ജയിക്കണമെന്നാണ് ! അതിനൊരു കാരണമുണ്ട് ! ഗായത്രി സുരേഷ് !
ഇത്തവണ സുരേഷ് ഗോപി തൃശൂര് നിന്നും വീണ്ടുമൊരു ജനവിധി തേടുകയാണ്, അദ്ദേഹത്തെ പിന്തുണച്ച് നിരവധിപേരാണ് എത്തുന്നത്, ഇപ്പോഴിതാ നടി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തൃശൂരിൽ സുരേഷ് ഗോപി ജയിക്കണമെന്ന ആഗ്രഹമാണ് ഗായത്രി പങ്കുവച്ചുത്. എല്ലാവരും സ്ട്രോംഗാണ്. ആര് ജയിക്കുമെന്ന് പറയാൻ പറ്റില്ല. സുരേഷേട്ടൻ ജയിക്കണമെന്ന് ആഗ്രഹമുണ്ട്. കാരണം നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നുള്ളയാളാണ്. എല്ലാവരും സ്ട്രോംഗായതുകൊണ്ട് ജയിക്കുമെന്ന് അടിയുറച്ച് പറയാൻ പറ്റുന്നില്ല.
പക്ഷെ തനിക്ക് വ്യക്തിപരമായി സുരേഷേട്ടൻ ജയിച്ചുകാണണമെന്ന് ആഗ്രഹമുണ്ട്, അദ്ദേഹം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ് എന്നും ഗായത്രി പറയുന്നു, അതുപോലെ സിനിമയിൽ തനിക്ക് വില്ലത്തി വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് ഗായത്രി പറഞ്ഞു. മലയാളം ഇൻഡസ്ട്രിയാണ് കൂടുതൽ കംഫർട്ടെന്നും താരം കൂട്ടിച്ചേർത്തു. അതുപോലെ ഇതിനുമുമ്പ് പ്രണവ് മോഹൻലാലിനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ഗായത്രിക്ക് പറയാനുള്ളത് മറ്റൊന്നാണ്, ‘ഈ രണ്ട് വർഷം മുൻപ് ബോധം കുറവായിരുന്നു. പക്ഷേ എനിക്ക് ഇദ്ദേഹത്തിനെ നല്ല ഇഷ്ടവുമുണ്ട്. പ്രണവിനെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. അദ്ദേഹം വൺ ഓഫ് എ കൈൻഡ് ആണ്, അദ്ദേഹത്തിനെ പോലെ അദ്ദേഹം മാത്രമേ ഉള്ളൂ അങ്ങനെയൊക്കെ. അപ്പോൾ എനിക്ക് എങ്ങനെയാണു ഇദ്ദേഹത്തിന്റെ ചിന്തകൾ പോവുന്നത് എന്നൊക്കെ അറിയണം എന്നുണ്ടായിരുന്നു ഗായത്രി പറയുന്നു.
എനിക്ക് അദ്ദേഹവുമായി ഒരു സൗഹൃദം എങ്കിലും ഉണ്ടായാൽ മതിയെന്ന്, അപ്പോൾ എന്ന് എന്താണെന്ന് വെച്ചാൽ ഞാൻ പറഞ്ഞത് പോലെ ബോധം കുറവായിരുന്നത് കൊണ്ടും ഞാൻ ഭയങ്കര ഫാന്റസി പേഴ്സൺ ആയത് കൊണ്ടും ഒരുപാട് കാര്യങ്ങൾ ഇങ്ങനെ വിളിച്ചു പറഞ്ഞു. ഈഗോ കയറി, ആൾക്കാർ ഇങ്ങനെ പിരികയറ്റി, അപ്പൊ ഞാൻ കൂടുതൽ പറഞ്ഞു. ഇപ്പോഴാണ് അതൊക്കെ ഒന്ന് ഓക്കേ ആയത് എന്നും ഗായത്രി പറഞ്ഞു
Leave a Reply