
കി,ഡ്‌നി തകരാറിലാണ്, ഡ,യാ,ലിസിസ് ചെയ്ത് കുടുംബം തകർന്നു ! അതിന്റെ കൂടെ ഭാര്യക്ക് ക്യാ,ൻ,സറും ! മുപ്പത് വർഷങ്ങൾ ! സ്പടികം ജോർജ് പറയുന്നു !
മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് സ്പടികം ജോർജ്. നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത അദ്ദേഹം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമായി വരികയാണ്. 1990 ലാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ 32 വർഷങ്ങൾ പിന്നിടുന്ന സ്ഫടികം ജോർജ്ജ് സമയം മാധ്യമത്തിന് ഒപ്പം തന്റെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, 1990 ൽ മറുപുറം എന്ന ചിത്രത്തിലൂടെയായിരുന്നു ജോർജ്ജിന്റെ അരങ്ങേറ്റം.
അദ്ദേഹത്തിന്റെ ആദ്യ പടങ്ങൾ ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, പിന്നീട് 1995 ൽ ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ആ എവർ ഗ്രീൻ ചിത്രമായ സ്പടികത്തിൽ ജോർജ്ജ് പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ ഒപ്പം കരുത്തുറ്റ വില്ലൻ കഥാപാത്രവുമായിട്ടാണ് ജോർജ് എത്തിയത്. കുറ്റിക്കാടൻ ഇന്നും മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.
ശേഷം കണ്ടത് അദ്ദേഹം സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപെടുന്നതാണ്, പിന്നീട് അങ്ങോട്ട് ലഭിച്ചതെല്ലാം പോലീസ് വേഷങ്ങൾ ആയിരു. ആ കാര്യത്തിൽ തനിക്ക് ചെറിയ വിഷമം തോന്നിയിരുന്നു എന്ന് അദ്ദേഹം പറയുന്നു. യുവതുർക്കി, ലേലം, സൂപ്പർമാൻ, വാഴുന്നോർ, പത്രം, നരസിംഹം തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ അഭിനേതാക്കളിൽ ജോർജ്ജിന്റെ പേരും ചേർക്കപ്പെട്ടു. കടയാടി ബേബിയും, ആൻഡ്രൂസും, തോമസ് വാഴക്കാലനും, കല്ലട്ടി വാസുദേവനും ജോർജ്ജിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചു.

ഇനി എത്ര കഥാപാത്രങ്ങൾ വന്നാലും കുറ്റിക്കാടൻ അതിനെല്ലാം ഒരുപടി മുകളിൽ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ഏറെ ദുരിതങ്ങൾ നേരിട്ടിരുന്നു. ഇടക്ക് രോഗം തന്നെ വല്ലാതെ തളർത്തി എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കി,ഡ്‌നി രോഗം ബാധിച്ചത് കൊണ്ട് കിഡ്‌നി മാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ് താൻ. ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഉൾപ്പെടെ നിരവധി പരീക്ഷങ്ങളിൽ കൂടിയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യമ്മക്ക് ക്യാൻസറും ബാധിച്ചു. മരണത്തോളം പോന്ന അസുഖങ്ങൾ ബാധിച്ചപ്പോൾ തങ്ങൾ തളർന്നു പോയെന്നു പറയുകയാണ് ജോർജ്. അപ്പോൾ താങ്ങാൻ ദൈവം ഒപ്പം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ദുരിതക്കയത്തിൽ നിന്നും പിടിവള്ളി ആയത് സുരേഷ് ബി ഗോപിയാണ്, സഹായിക്കാൻ ആരുമില്ലാതെ വാടക വീട്ടിൽ കിടന്ന സമയത്ത് സുരേഷ് ഗോപി ഒരുപാട് സഹായിച്ചു, കിഡ്‌നി മാറ്റൽ ശസ്ത്രക്രിയക്ക് എല്ലാ സഹായങ്ങളും ചെയ്ത തന്നത് അദ്ദേഹമാണ്, സുരേഷ് ഗോപി സഹോദരതുല്യനാണ്, ഒരുപാട് സദർഭങ്ങളിൽ സഹായിച്ചിട്ടുണ്ട്. ആ കടപ്പാട് ഒന്നും മറക്കാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply