ഈ മനുഷ്യൻ ഇവിടെ തിരഞ്ഞെടുക്കപ്പെട്ടാൽ സ്വർഗ്ഗഭൂമിയായി മാറും ! ‘രാഷ്ട്രീയമൊന്നുമല്ല, കരുണയുള്ള പച്ചയായ മനുഷ്യനാണ് ! ജോർജ് !

സുരേഷ് ഗോപി എന്ന വ്യക്തിയും നടനും എപ്പോഴും മലയാളികളുടെ മനസ്സിൽ ഒരു സൂപ്പർ ഹീറോ തന്നെയാണ്. അത് പ്രധാനമായും അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ്. ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ മുൻകൈ എടുത്ത അദ്ദേഹത്തിന്റെ നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി ഏറെ  വിമർശനങ്ങളും കേൾക്കാറുണ്ട്. ഇപ്പോഴിതാ സ്പടികം ജോർജ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സ്പടികം ജോർജ് അസുഖബാധിതനായി കിടന്നപ്പോൾ അദ്ദേഹത്തെ സഹായിക്കാൻ ആരും തന്നെ ഇല്ലായിരുന്നു. എന്നാൽ ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി ഉടൻ തന്നെ അദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുകയും, ആരോഗ്യം വീണ്ടെടുക്കാൻ മുൻ കൈ യെടുക്കയും ചചെയ്ത് കാര്യം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ നന്ദിയെ കുറിച്ച് പറയുകയാണ് സ്പടികം ജോർജ്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ. കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ​ഗോപി വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാൻ കഴിയുന്ന ഒരു അവസ്ഥയിൽ ആയിരുനില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും വിളിച്ച് ചോദിക്കുമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. ​സഹായ മനസ്ക്തയുള്ളയാളാണ്.

ഞാൻ അദ്ദേഹത്തിന്റെ രാഷ്ട്രീയമൊന്നുമല്ല നോക്കുന്നത്. കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യർ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെര‍ഞ്ഞെടുപ്പിൽ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റർ ആവട്ടെയെന്നാണ് എന്റെ ആ​ഗ്രഹം. അങ്ങനെ സംഭവിച്ചാൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും.എന്നും അദ്ദേഹം പറയുന്നു.

സ്പടികം എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇപ്പോൾ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും ചിത്രം റിലീസിന് എത്തുമ്പോൾ വളരെ സന്തോഷത്തിലാണ് അദ്ദേഹം.     1995 ൽ ഭദ്രൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ബ്ലോക്കബ്സ്റ്റർ ചിത്രത്തിൽ ജോർജ്ജ് പ്രധാന വില്ലൻ വേഷത്തിലെത്തുന്നത്. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ ഒപ്പം കരുത്തുറ്റ വില്ലൻ കഥാപാത്രവുമായിട്ടാണ് ജോർജ് എത്തിയത്. കുറ്റിക്കാടൻ ഇന്നും മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു.

അതിനു ശേഷം  അങ്ങോട്ട് ലഭിച്ചതെല്ലാം പോലീസ് വേഷങ്ങൾ ആയിരുന്നത് ചെറിയ വിഷമം തോന്നിയിരുന്നു. യുവതുർക്കി, ലേലം, സൂപ്പർമാൻ, വാഴുന്നോർ, പത്രം, നരസിംഹം തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെ അഭിനേതാക്കളിൽ ജോർജ്ജിന്റെ പേരും ചേർക്കപ്പെട്ടു. കടയാടി ബേബിയും, ആൻഡ്രൂസും, തോമസ് വാഴക്കാലനും, കല്ലട്ടി വാസുദേവനും ജോർജ്ജിലൂടെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *