
ദുൽഖർ മോളിവുഡിന്റെ സുൽത്താനല്ലേ ! എന്നെ അണിയനെപോലെയാണ് കാണുന്നത് എന്ന് പറഞ്ഞിട്ടുണ്ട് ! ഗോകുൽ പറയുന്നു !
ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രം കിംഗ് ഓഫ് കൊത്ത എന്ന ചിത്രം ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്, എങ്ങുനിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെന്ന പോലെ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം വമ്പൻ വരവേൽപാണ് ചിത്രത്തിൽ ലഭിക്കുന്നത്. ചിത്രത്തിൽ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ആൾകൂട്ടത്തിൽ ശ്രദ്ധിക്കാതെ പോയ ഗോകുലിനെ കൂടെ നിർത്തുന്ന ദുൽഖറിന്റെ വീഡിയോ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഗോകുൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ദുൽഖർ സൽമാൻ മോളിവുഡിന്റെ സുൽത്താൻ അല്ലേ എന്ന് ഗോകുൽ പറയുന്നു. തനിക്ക് ദുൽഖർ ഏട്ടൻ ആണെന്നും താൻ അനിയനെ പോലെ ആണെന്ന് വ്യക്തമാക്കിയിട്ടുള്ളത് ആണെന്നും ഗോകുൽ പറയുന്നു, ‘ദുൽഖറിന്റെ ഒരു സ്റ്റാർഡം പ്രകടിപ്പിക്കുന്ന സിനിമ തന്നെയാകും കിങ് ഓഫ് കൊത്ത. മോളിവുഡിന്റെ സുൽത്താനല്ലേ ദുൽഖർ. വലിയ സിനിമയാണ്. മലയാളത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ യോഗ്യമായിട്ടുള്ള സിനിമയാണ് കിങ് ഓഫ് കൊത്ത.
ഇത് തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ്. ദുൽഖർ എന്നെ അനിയനെ പോലെയാണ് കാണുന്നതെന്ന് പറഞ്ഞിട്ടുണ്ട്.നേരത്തെ തന്നെ ഞങ്ങൾക്ക് പരസ്പരം അങ്ങനെയൊരു ബന്ധമാണ് ഉള്ളത്. ഒരുപക്ഷെ എല്ലാവരും അറിയുന്ന വിധത്തിലേക്ക് അത് എത്തിയത് ഇപ്പോഴാണെന്ന് മാത്രം. പ്രൊമോഷൻ സമയത്തൊക്കെ ആ ബോണ്ടിങ് കുറച്ചുകൂടി ശക്തമായിട്ടുണ്ട്. അദ്ദേഹം എന്നെ അനിയനായാണ് കാണുന്നത് എന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്റെ അച്ഛന് നൽകുന്നത് പോലെ ഒരു ബഹുമാനം തന്നെയാണ് സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും നൽകുന്നത് എന്നും ഗോകുൽ പറയുന്നു.

അതുപോലെ ഗോകുലിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകൾ ഇങ്ങനെ, വാക്കുകൾ ഇങ്ങനെ, സിനിമയിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. ഗോകുൽ അഭയനായതിൽ എപ്പോഴും അവന്റേതായ ശൈലിയിലാണ് ചെയ്യുന്നത്. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുൽ. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്.
അതുമാത്രമല്ല എവിടെയൊക്കെയോ ഇടയ്ക്കൊരു ഇംഗ്ലിഷ് വാക്കു പറഞ്ഞപ്പോൾ സുരേഷേട്ടന്റേതു പോലെ തോന്നി. അതും സന്തോഷം തന്നെയാണ്.. അതുമാത്രമല്ല ചിത്രത്തിലെ ഒരു ഫുട്ബോൾ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു ചെറുതായി ഒന്ന് പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അതൊന്നും വകവെക്കാതെ അവൻ ആ ഷൂട്ടിങ് പൂർത്തിയാക്കി എന്നും ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ എന്നും ദുൽഖർ പറയുന്നു.
Leave a Reply