
ഏത് പ്രതിസന്ധികളിലും അച്ഛന്റെ ഒപ്പം നിൽക്കുന്ന ആളാണ് അമ്മ ! അച്ഛനെ വളരാൻ ഏറ്റവും കൂടുതൽ സ്‌പെയ്‌സ് കൊടുത്തിട്ടുള്ളതും അച്ഛൻ ഒന്ന് സങ്കടപ്പെട്ടാൽ ഏറ്റവും കൂടുതൽസപ്പോർട്ട് ചെയ്തിട്ടുള്ളതും അമ്മയാണ് ! ഗോകുൽ സുരേഷ് !
സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയ രംഗത്തുകൂടി ശോഭിക്കുകയാണ്, അദ്ദേഹം ഇപ്പോൾ കേന്ദ്ര സഹമന്ത്രി കൂടിയാണ്. അദ്ദേഹത്തിന്റെ ഈ വിജയത്തിൽ ഇപ്പോൾ നിരവധി പേരാണ് സന്തോഷം പങ്കുവെച്ച് എത്തുന്നത്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചും ‘അമ്മ രാധിക തന്റെ കുടുംബത്തിന് നൽകുന്ന പിന്തുണയെ കുറിച്ചും ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛന്റെ ശക്തി, ഞങ്ങളുടെ എല്ലാംഎല്ലാം അമ്മയാണ്. ഒന്നിനും ഒരു കാര്യത്തിലും നോ പറയുന്ന ആളല്ല ഞങ്ങളുടെ അമ്മ, ഞങ്ങളുടെ അച്ഛന്റെ പാർട്ണർ ആണ് അദ്ദേഹത്തിന്റെ ശക്തി എന്നാണ് ഗോകുൽ പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, അച്ഛനെ വളരാൻ ഏറ്റവും കൂടുതൽ സ്‌പെയ്‌സ് കൊടുത്തിട്ടുള്ളതും അച്ഛൻ ഒന്ന് സങ്കടപ്പെട്ടാൽ ഏറ്റവും കൂടുതൽ പിന്തുണ നൽകി, അത് സൈലന്റ് ആയിട്ടാണ് എങ്കിലും അച്ഛന്റെ ഒപ്പം നിൽക്കുന്ന ആളാണ് ഞങ്ങളുടെ അമ്മ. അച്ഛനെ മാത്രമല്ല ഞങ്ങൾ മക്കളെയും അമ്മ അങ്ങനെ ആണ് ട്രീറ്റ് ചെയ്യുന്നത്. അവർ രണ്ടാളും മക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് തരുന്ന പിന്തുണ പറയാതിക്കാൻ ആകില്ല. ഇന്നത് തെറ്റ് ശരി എന്ന് ഒന്നും ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പറഞ്ഞു തന്നിട്ടില്ല. ഞങ്ങൾ അത് കണ്ടറിഞ്ഞു പെരുമാറുകയാണ് പതിവ്.

ഞങ്ങൾ തെറ്റ് ചെയ്തതിന് അങ്ങനെ ശിക്ഷകളൊന്നും തന്നിട്ടില്ല, എല്ലാം കണ്ടറിഞ്ഞു നിൽക്കാനും എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ നടത്താനും കഴിയുന്നതുകൊണ്ടാകാം എന്റെ അച്ഛൻ ഇത്രയും നല്ല രീതിയിൽ വിജയിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയ ആളാണ് അച്ഛൻ, ഇന്ന് സമൂഹത്തിൽ ഒരാളെ നല്ലവാക്കാനും മോശമാക്കാനും മാധ്യമങ്ങൾക്കുള്ള കഴിവ് വളരെ വലുതാണ്, പിന്നെ അച്ഛന് ഇതൊന്നുമൊരു വിഷയമല്ല. ആരെന്തു പറഞ്ഞു, പറഞ്ഞില്ല, സപ്പോർട്ട് ചെയ്തു, സപ്പോർട്ട് ചെയ്തില്ല, സ്നേഹിതൻ കുറ്റം പറഞ്ഞോ, ശത്രു നല്ലത് പറഞ്ഞോ ഇങ്ങനെ ഒന്നും അച്ഛൻ ചിന്തിക്കാറില്ല. അച്ഛൻ അദ്ദേഹത്തിന് ഒരു തനി വഴി വെട്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്.
അനാവശ്യമായി അച്ഛനെ ഒരുപാട് പേര് വിമർശിച്ചു, സിനിമയില്‍ അഭിനയിക്കുമ്പോൾ അച്ഛൻ നല്ല വ്യക്തിയാണെന്ന് പറഞ്ഞവർ തന്നെ അച്ഛൻ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ നേരെ തിരിച്ചും പറഞ്ഞു, രാജ്യം തന്നെ നശിപ്പിക്കാൻ പോകുന്ന ഒരാളായിട്ട് ചിത്രീകരിക്കാൻ തുടങ്ങി. അപ്പോള്‍ അച്ഛൻ രാഷ്‌ട്രീയത്തില്‍ വരേണ്ടതില്ലായിരുന്നു എന്ന് എനിക്ക് തോന്നി. ആദ്യം എനിക്ക് ഷോക്കായിരുന്നു. ഈ നടക്കുന്നതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, പിന്നെ മനസ്സിലായി, അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ആരെ വേണമെങ്കിലും സ്വിച്ച് ഇട്ടതുപോലെ നല്ലവനുമാക്കാം മോശക്കാരനുമാക്കാം എന്നും ഗോകുൽ പറയുന്നു.
Leave a Reply