
‘കമ്മിഷണർ’ റഫറൻസ് എടുത്താല്‍ താങ്ങില്ല ! യൂണിഫോമിന്റെ ഫിറ്റിങ്ങിന് വേണ്ടി മാത്രം ഒരു സ്റ്റിൽ നോക്കിയിരുന്നു ! ഗോകുൽ സുരേഷ് പറയുന്നു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകളിൽ ഒരാളാണ് സുരേഷ് ഗോപിയുടെ കരിയറിൽ വഴിത്തിരിവായത് കമ്മീഷ്ണർ എന്ന ചിത്രമാണ്, അതിലെ നല്ല ഉശിരൻ പോലീസ് വേഷം അതി ഗംഭീരമായി ആടി തീർത്ത സുരേഷ് ഗോപി വീണ്ടും അത്തരം വേഷങ്ങൾ ഗംഭീരമാക്കിയതോടെ മായാളികളുടെ മനസ്സിൽ സുരേഷ് ഗോപിയുടെ പോലീസ് വേഷം അതി ഗംഭീരമായി മാറുകയായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഗോകുൽ സുരേഷും പോലീസ് വേഷം ചെയ്ത് നിൽക്കുകയാണ്.
ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയിലാണ് ഗോകുൽ പോലീസ് വേഷം ചെയ്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ താൻ ചെയ്ത പോലീസ് വേഷത്തെ കുറിച്ചും അച്ഛന്റെ പോലീസ് വേഷങ്ങൾ റഫർ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ, യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അതുപോലെ ഗോകുലിന്റെ വേഷത്തെ കുറിച്ച് ദുൽഖർ പറയുന്നത് ഇങ്ങനെ, സിനിമയിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുൽ. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്. എവിടെയോ ഇടയ്ക്കൊരു ഇംഗ്ലിഷ് വാക്കു പറഞ്ഞപ്പോൾ സുരേഷേട്ടന്റേതു പോലെ തോന്നി. അതും സന്തോഷം തന്നെയാണ്..

അതുമാത്രമല്ല ചിത്രത്തിലെ ഒരു ഫുട്ബോൾ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു ചെറുതായി ഒന്ന് പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. രണ്ടു മൂന്നു മാസം വിശ്രമിച്ചില്ലെങ്കിൽ ഇനിയും ബുദ്ധിമുട്ടുകളിലേക്കു പോകുമെന്ന് ഡോക്ടർമാരും പറഞ്ഞിരുന്നു. അതിനിടെ നമുക്കൊരു വലിയ ഷെഡ്യൂൾ ബാക്കിയുണ്ടായിരുന്നു. എന്നിട്ടുപോലും ഗോകുൽ കാരണം ഷൂട്ടിന് ഒരു തടസ്സവും ഉണ്ടായില്ല. പെയിന്‍കില്ലേഴ്സ് എടുത്തിട്ടാണ് പല സീനിലും അഭിനയിച്ചത്. വേദന കടിച്ചമർത്തിയാണ് പല ഷോട്ടും ചെയ്തത്. കട്ട് പറയുന്ന സമയത്ത് തളർന്നു വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ എന്നും ദുൽഖർ പറയുന്നു.
അതുപോലെ തന്നെ സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്ത നടൻ പ്രസന്ന ഗോകുലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, അച്ഛൻ പൊലീസ് ആണെങ്കിൽ മകൻ ആ യൂണിഫോം ഇടുമ്പോൾ എന്തുമാത്രം ഉത്തരവാദിത്തം ആ മകനുണ്ടോ, അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഗോകുൽ കടന്നുപോയത്. യൂണിഫോം ഇട്ടു ചെയ്യുന്നതുകൊണ്ട് മോശമായാൽ അച്ഛൻ ചീത്ത വിളിക്കുമെന്നായിരുന്നു ഗോകുലിന്റെ പേടി. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് അഭിനയിച്ചിരുന്നത്. എന്നാൽപ്പോലും അച്ഛന്റെ മാനറിസമോ ശരീര ചലനങ്ങളോ ഒന്നും തന്നെ കഥാപാത്രത്തിൽ വരാതിരിക്കാനും അവൻ നല്ലതുപോലെ ശ്രദ്ധിച്ചിട്ടുണ്ട് എന്നും പ്രസന്ന പ്രസന്ന പറയുന്നു.
Leave a Reply