‘അച്ഛൻ ഒരു യഥാർഥ രാഷ്ട്രീയക്കാരനല്ല’ ! തൃശ്ശൂരിൽ അച്ഛൻ തോറ്റതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആളാണ് ഞാൻ ! ഗോകുൽ തുറന്ന് പറയുന്നു !

നമ്മുടെ പ്രിയങ്കരനായ ആളാണ് നടനും പൊതുപ്രവർത്തകനുമായ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ രാഷ്‌ടീയത്തോട് പലർക്കും അഭിപ്രയാവ്യത്യസം ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിയെ ഏവരുടെയും ഇഷ്ട കഥാപാത്രമാണ്. എത്രയോ പേരുടെ സങ്കടങ്ങൾ കണ്ട് സഹായവുമായി എത്തിയ അദ്ദേഹത്തിന്റെ വാർത്തകൾ നമ്മെ ഈറനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകൻ ഗോകുൽ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സ്മൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.

ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ. അച്ഛൻ ഒരു നല്ല രാഷ്ട്രീയക്കാരനല്ല, അതുകൊണ്ടു തന്നെ  അച്ഛൻ ഒരു അഭിനേതാവായി ഇരിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം  അച്ഛന്റെ സിനിമയിലേക്കുള്ള ഈ  തിരിച്ചുവരവ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ട്. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരൻ ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച്  നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ്.

എന്നിട്ടും ആ മനുഷ്യനെ  നികുതി വെട്ടിച്ച കള്ളൻ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛൻ ജീവിക്കുന്നത്. ആ ജനത അച്ഛനെ അർഹിക്കുന്നില്ല. തൃശ്ശൂരിൽ അച്ഛൻ തോറ്റപ്പോൾ അതിൽ ഏറ്റവും  കൂടുതൽ  സന്തോഷിച്ച ആളാണ് ഞാൻ, അതിനു  കാരണം അച്ഛൻ ജയിച്ചിരുന്നുവെങ്കിൽ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ. എന്റെ  അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മർദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ചൻ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛനെ മേഖല സിനിമ ആകുന്നതാണ് ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം അച്ഛൻ സിനിമയിലേക്ക് തിരിച്ചു വന്നതിൽ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും.

സിനിമയെ കുറിച്ചഅച്ഛൻ എനിക്ക് ഒന്നും പറഞ്ഞു തന്നിട്ടില്ല, സിനിമ എന്നത് പറഞ്ഞ് ചെയ്യണ്ട കാര്യമല്ല, അറിഞ്ഞ് തന്നെ പഠിക്കേണ്ടതാണ് എന്നാണ് അച്ഛൻ പറഞ്ഞുതന്നിട്ടുള്ള കാര്യങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത്. അങ്ങനെ സ്വയം മനസിലാക്കിയതിന്റെ സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ട്. ഞാൻ അനഗ്നെ ഒരുപാട് അഭിമുഖങ്ങളൊന്നും കൊടുത്തിട്ടുള്ള ആളല്ല, അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചുട്ടുള്ള ഒരു കാര്യമുണ്ട് ഞാൻ വളരെ ശാന്ത സ്വാഭാവക്കാരനും എളിമയുമുള്ള വ്യക്തിയുമാണ് എന്ന്, എന്നാൽ  ഞാൻ പിന്തുടരുന്ന തത്വമെന്തെന്നാൽ നമ്മൾ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒടുവിൽ  ഒരുപിടി ചാരമാവാനുള്ളതാണ്. അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതിൽ ഒരു പ്രയോജനവും ഇല്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത് എന്നും ഗോകുൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *