
ഏറെ വിഷമത്തോടെയാണ് അന്ന് അത് ചെയ്തത് ! അതിൽ ഒട്ടും അഭിമാനം തോന്നുന്നില്ല ! ഗോകുൽ സുരേഷ് പ്രതികരിക്കുന്നു !
സുരേഷ് ഗോപി എന്നും നമ്മുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം ഒരു അഭിനേതാവ് എന്നതിലുപരി ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്ത അദ്ദേഹം പലപ്പോഴും അനാവശ്യമായി സമൂഹ മാധ്യമങ്ങളിൽ വിമർശിക്കപ്പെടാറുണ്ട്. എന്നാൽ ഇതുപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമത്തിൽ ഒരു സൈഡില്‍ നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ സിംഹവാലന്‍ കുരങ്ങിന്റെ എഡിറ്റ് ചെയ്ത മുഖവും വെച്ചുകൊണ്ട് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിരുന്നു. പലരും ഇതിനെ വിമർശിച്ചും രസിപ്പിച്ചും കമന്റുകൾ നല്‍കിയിരുന്നു.
എന്നാൽ വളരെ പെട്ടെന്ന് തന്നെ സാക്ഷാൽ ഗോകുൽ സുരേഷിന്റെ തന്നെ മറുപടി നേരിട്ടെത്തി, അദ്ദേഹം പറഞ്ഞത് ഇങ്ങനെ, രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മാസ് മറുപടി. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തിയിരുന്നു. ഇക്കാര്യത്താൽ സംഭവം വളരെ വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. കൂടാതെ തൊട്ടടുത്ത ദിവസം തന്റെ നരച്ച ആ താടി നീക്കം ചെയ്ത ഒരു ചിത്രത്തിനൊപ്പം സുരേഷ് ഗോപി കുറിച്ചത് ഇങ്ങനെ പൂച്ച കടിച്ചതായും, പാപ്പാഞ്ഞി ആയും, സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവിശ്യത്തിലേക്കുള്ള എന്റെ ചുമലത കഴിഞ്ഞതുകൊണ്ട് ഞാൻ വടിച്ചുകളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്.. എന്നും അദ്ദേഹം തന്റെ സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു.

ഇപ്പോഴിതാ ആ സംഭവത്തിൽ തന്റെ പ്രതികരണത്തെ കുറിച്ച് ഗോകുൽ പ്രതികരിച്ചതാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ ഗോകുലിന്റെ മറ്റൊരു പോസ്റ്റിൽ ഈ കാര്യത്തെ കുറിച്ച് ആരാധകർ ചോദിച്ചപ്പോഴാണ് ഗോകുൽ പ്രതികരിച്ചത്, ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ, ഏറെ വിഷമത്തോടെയാണ് ആ കുറിപ്പ് ഇട്ടത്, അതിൽ ഒട്ടും അഭിമാനം തോന്നുന്നില്ല എന്നുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഇതിനുമുമ്പും തന്റെ അച്ഛനെതിരെ വന്ന പല വിമർശനങ്ങളും ഗോകുൽ തന്റെ പ്രതികരണം അറിയിക്കാറുണ്ട്. ജീവിതത്തിലും സിനിമയിലും തന്റെ സൂപ്പർ സ്റ്റാർ അച്ഛൻ തന്നെയാണ് എന്നാണ് ഗോകുൽ പറയുന്നത്.
ഒരച്ഛൻ എന്ന നിലയിൽ മാത്രമല്ല ഞങ്ങള്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ഈ പറഞ്ഞതു പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയും ജനപ്രതിനിധിയായുമെല്ലാമാണ്. അച്ഛന് എന്നതിലുപരി ഈ പറഞ്ഞ കാര്യങ്ങളിലൂടെയാണ് അച്ഛനെ ഞങ്ങള്‍ നോക്കികണ്ടിരുന്നത്. ഞാൻ മൂത്ത മകൻ ആയതുകൊണ്ടാകും എന്റെ അടുത്ത് അച്ഛന് അല്പം സ്ട്രിക്ട് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ അത് കണ്ട് പലരും തെറ്റിദ്ധരിച്ച ഒരു കാര്യമുണ്ട് ഞാന്‍ വളരെ ശാന്തനും എളിമയുമുള്ള ഒരു വ്യക്തിയാണെന്ന് ഞാന്‍ പിന്തുടരുന്ന തത്വമെന്തെന്നാല്‍ നമ്മള് എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒരുപിടി ചാരമാവാനുള്ളതാണ് അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതില്‍ പ്രയോജനമൊന്നുമില്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത് എന്നും അച്ഛൻ തന്നെയാണ് എന്റെ സൂപ്പർ സ്റ്ററെന്നും ഗോകുൽ പറയുന്നു.
Leave a Reply