
ഞങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപരമായ ചിന്താഗതിയില്‍ വ്യത്യാസമുണ്ട് ! പക്ഷെ എല്ലാവരും കരുതുന്നത് പോലെ അച്ഛൻ സൊ കോൾഡ് ബിജെപിക്കാരനല്ല ! ഗോകുൽ !
ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താര കുടുംങ്ങളിൽ ഒന്നാണ് സുരേഷ് ഗോപിയുടേത്. അദ്ദേഹം ഒരു പൊതുപ്രവർത്തകൻ എന്നതിലുപരി ഒരുപാട് നന്മ നിറഞ്ഞ പ്രവർത്തികൾ ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ്. പക്ഷെ പലപ്പോഴും രാഷ്ട്രീയത്തിന്റെ പേരിൽ അദ്ദേഹം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഗോകുലിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങള്‍ക്കിടയില്‍ രാഷ്ട്രീയപരമായ ചിന്താഗതിയില്‍ വ്യത്യാസമുണ്ട്. എനിക്ക് സോഷ്യലിസമാണ് ഇഷ്ടം. അത് അച്ഛന് അറിയുന്ന കാര്യവുമാണ്. സോഷ്യലിസമാണ് ഇഷ്ടമെങ്കിലും ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് എനിക്ക് പറയാന്‍ തോന്നുന്നില്ലെന്നും താരം പറയുന്നുണ്ട്. കൃത്യമായി സോഷ്യലിസം കൊണ്ട് വരേണ്ട സ്ഥലത്തു നിന്ന് അത് കാണുന്നില്ല. അതുകൊണ്ട് തന്നെ ഒരു പാര്‍ട്ടിയോടും താത്പര്യമുണ്ടെന്ന് പറയാന്‍ എനിക്ക് തോന്നുന്നില്ല എന്നാണ് ഗോകുല്‍ പറയുന്നത്.

അതുപോലെ സമൂഹത്തിൽ ഇന്ന് അച്ഛനെ കുറിച്ച് പല അനാവശ്യ സംസാരം നടക്കുന്നതും പലപ്പോഴും എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അച്ഛന് കോണ്‍ഗ്രസിന്റെ ഇതായിരുന്നു, അതായിരുന്നു എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊന്നുമില്ല. അച്ഛന് ഒരു പക്കാ എസ്.എഫ്.ഐക്കാരനായിരുന്നു എന്നും ഗോകുല്‍ പറയുന്നു. അതുപോലെ തന്നെ നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ അച്ഛന് ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അച്ഛന് നായനാര്‍ സാറായും കരുണാകരന് സാറായും വളരെ അധികം അടുപ്പമുണ്ടായിരുന്നുവെന്നും ഗോകുല്‍ പറയുന്നു. അച്ഛന് ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് ഉള്ളത്. ആളുകള്‍ക്ക് നല്ലത് മാത്രം വരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് എന്നും ഗോകുല്‍ പറയുന്നു.
Leave a Reply