
ആ നിമിഷം ഞാൻ ഗോകുലിനോട് പറഞ്ഞു…! “എന്റെ മോനാടാ നീ”….! എനിക്കത് വിഷമം ഉണ്ടാക്കി എന്ന് ഗോകുലിന് മനസിലായി ! സുരേഷ് ഗോപി പറയുന്നു !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഇന്ന് ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും കാക്കി അണിഞ്ഞുള്ളൊരു ചിത്രം കൂടി റിലീസിന് എത്തുകയാണ്. പാപ്പൻ ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള ഒരു ചിത്രം കൂടിയാണ് സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് ഗോകുൽ പറഞ്ഞ ചില കാര്യങ്ങളും അതിനു സുരേഷ് ഗോപി നൽകിയ മറുപടിയുമാണ് ഇപ്പോൾ ഏറെ നേടുന്നത്. ഗോകുലിന് അച്ഛനിലെ നടനോടുള്ള മകന്റെ സമീപനം എങ്ങനെയാണെന്ന് ചോദിച്ചപ്പോൾ ഗോകുലിനെപ്പോലെ സുരേഷ് ഗോപിയും അതിന് മറുപടി പറഞ്ഞിരുന്നു. ഇങ്ങനെയാണ്…. അച്ഛന്റെ മാനറിസങ്ങൾ എനിക്ക് വരുന്നുവെന്ന് ആര് കുറ്റപ്പെടുത്തിയാലും ഞാൻ അത് പോസിറ്റീവായിട്ട് മാത്രമെ കാണൂ. ‘അഭിനയിക്കുന്ന സമയത്ത് ജോഷി സാർ എന്റെടുത്ത് പറഞ്ഞിട്ടുണ്ട് അച്ഛന്റെ എല്ലാം വിടാൻ. ഒന്നും മനപൂർവം ഞാൻ ചെയ്യുന്നതല്ല. വന്ന് പോകുന്നതാണ്. മുഴുവനായും പക്ഷെ എനിക്ക് അത് കളയാൻ കഴിയില്ല.
അതെന്റെ രക്തത്തിൽ ഉള്ളതാണ്. എന്റെ അച്ഛനെ അന്നും ഇന്നും എന്നും ഞാൻ സൂപ്പർ സ്റ്റാർ ഫിഗറിലാണ് കാണുന്നത്. ഓർമവെച്ച നാൾ മുതൽ അങ്ങനെയെ കണ്ടിട്ടുള്ളു. സൂപ്പസ്റ്റാറിനോട് ഫാൻ പെരുമാറുന്ന രീതിയാണ് ഞാൻ പെരുമാറുന്നതും’ ഗോകുൽ പറഞ്ഞു. ഗോകുലിന്റെ ഈ മറുപടി എത്തിയതോടെയാണ് സുരേഷ് ഗോപി സംസാരിച്ച് തുടങ്ങിയത്. ‘ആ ഒരു സമീപനം എന്നോട് കാണിക്കുന്നത് ഗോകുൽ മാത്രമാണ്. ബാക്കിയെല്ലാം എന്റെ തലയിൽ കയറി ഇരുന്ന് നിരങ്ങുവാണ്. ഇളയവനാണെങ്കിൽ അവൻ എന്റെ തല വെട്ടി ശാപ്പിടും. അങ്ങനത്തെ ഒരുത്തനാണ് അവൻ.

അതുപോലെ ഇതിനുമുമ്പും അന്ന് എന്നെ കുറ്റപ്പെടുത്തി പോസ്റ്റിട്ടപ്പോൾ ഗോകുൽ മറുപടി നൽകിയപ്പോൾ ഒരു തിരിച്ചടി എന്ന തരത്തിലാണ് എല്ലാവരും അതിനെ എടുത്തത്. ഗോകുൽ മറുപടി കൊടുത്തത് കണ്ടപ്പോൾ ഞാൻ ആ പോസ്റ്റിട്ട വ്യക്തിയുടെ അച്ഛനേയും അമ്മയേയും ഞാൻ ആ നിമിഷം ഓർത്തുപോയത്. അത് എന്നിൽ വിഷമം ഉണ്ടാക്കി, അതുകൊണ്ട് ഞാൻ പിന്നെ ഗോകുലിനെ വിളിച്ചതേയില്ല. പക്ഷെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ എനിക്കുണ്ടായ അതെ ചിന്തകൾ ഗോകുലിനും ഉണ്ടായതായി അവൻ പറയുന്നത് കേട്ടു. അപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു എന്റെ മോനാടാ നീ….’ സുരേഷ് ഗോപി പറഞ്ഞു.
Leave a Reply