
‘ഗോകുലിനും ഒരു സമയം വരും’ ! ദുല്‍ഖറിന്റെ വരവില്‍ ഒതുങ്ങി നിൽക്കേണ്ടി വന്ന ഗോകുൽ ! വീഡിയോ വൈറൽ !
ഇപ്പോൾ കേരളമാകെ ആകാമാശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’, ദുൽഖറിനൊപ്പം വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിൽ ഗോകുൽ സുരേഷും വളരെ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ദുൽഖറും സംഘവും ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ്. എന്നാൽ ഇപ്പോൾ വളരെ ഹൃദയ സ്പര്‍ശിയായ വിഡിയോയാണ് ശ്രദ്ധ നേടുന്നത്. വേദിയിലേക്ക് ദുല്‍ഖര്‍ സല്‍മാന്റെ വരവിനിടെ ആരാധകരുടെ ആരവങ്ങളിലും ആഘോഷങ്ങളിലും മുങ്ങിപ്പോയി നടന് ഗോകുല്‍ സുരേഷ്. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്മാന് കൊച്ചിയില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ആരാധകരും ദുല്‍ഖറിനെ വളഞ്ഞു.
ദുഖറിന്റെ വരവോടെ അദ്ദേഹത്തെ സംരക്ഷിച്ച് ബോഡിഗാര്‍ഡുകളും ഉണ്ടായിരുന്നു. ദുല്‍ഖറിന് ചുറ്റും ആളുകള്‍ കൂടിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നിരുന്ന ഗോകുല്‍ സുരേഷിനെ ആരും ശ്രദ്ധിച്ചില്ല. ഗോകുലിനെ തഴഞ്ഞ് ദുല്റിനൊപ്പം എല്ലാവരും നടന്നു നീങ്ങുകായും ആ സമയത്ത് ഗോകുൽ വളരെ നിസ്സഹായനായി നോക്കി നിക്കുന്നതുമായ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഗോകുലിന്റെ ആ നിൽപ്പിൽ വേദന തോന്നുന്നു, അയാൾക്കും ഇതുപോലെ ഒരു നാൾ തീർച്ചയായും ഉണ്ടാകും, ആ സമയം അതികം ദൂരെയല്ല, അവൻ കയറി വരും.. കാരണം അവന്റെ അച്ഛന്റെ പേര് സുരേഷ് ഗോപി എന്നാണ്.. എന്നൊക്കെയുള്ള കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. രാഹുല്‍ ഫോട്ടോഷൂട്ട് ഒഫീഷ്യല്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. താനും ഇതുപോലെ ഒരുപാട് വേദന അനുഭവിച്ചാണ് എത്തിയത്, ഈ വീഡിയോ ഇട്ടത് ഏരെയും വേദനിപ്പിക്കാന്‍ അല്ല എന്നും ഈ വീഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. എന്നാൽ അതേസമയം ദുൽഖറിന് കയ്യടി നേടി മറ്റൊരു വിഡിയോയും ശ്രദ്ധ നേടുന്നു. ഈ ആള്‍ക്കൂട്ടത്തോടൊപ്പം മുന്നോട്ട് നീങ്ങുന്ന ദുൽഖർ ഇടക്ക് തിരിഞ്ഞു നോക്കി ഗോകുൽ എവിടെ എന്ന് ചോദിക്കുന്നതും ഗോകുലിന് വേണ്ടി അവിടെ കാത്ത് നിക്കുന്നതുമായ മറ്റൊരു വിഡിയോയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്..

അതുപോലെ ഗോകുലിനെ കുറിച്ച് പ്രമോഷൻ സമയത്ത് ദുൽഖർ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടിയിട്ടിരുന്നു, വാക്കുകൾ ഇങ്ങനെ, സിനിമയിൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. ഗോകുൽ അഭയനായതിൽ എപ്പോഴും അവന്റേതായ ശൈലിയിലാണ് ചെയ്യുന്നത്. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുൽ. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്.
പിന്നെ എ,വിടെയോ ഇടയ്ക്കൊരു ഇംഗ്ലിഷ് വാക്കു പറഞ്ഞപ്പോൾ സുരേഷേട്ടന്റേതു പോലെ തോന്നി. അതും സന്തോഷം തന്നെയാണ്.. അതുമാത്രമല്ല ചിത്രത്തിലെ ഒരു ഫുട്ബോൾ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു ചെറുതായി ഒന്ന് പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അതൊന്നും വകവെക്കാതെ അവൻ ആ ഷൂട്ടിങ് പൂർത്തിയാക്കി എന്നും ഒരുപാട് ആത്മാർഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുൽ എന്നും ദുൽഖർ പറയുന്നു. ഗോകുലിനും
Leave a Reply