
ഗോകുലിന് അങ്ങനെ ആകാനെ കഴിയു, വളർത്ത് ഗുണം കാണിക്കും, കാരണം ആ അച്ഛന്റെയും അമ്മയുടെയും മകനാണ്, ഗോകുലിന് കയ്യടിച്ച് ആരാധകർ !!!
യുവ താര പുത്രന്മാരിൽ ഇന്ന് ഏറ്റവുമ കൂടുതൽ ശ്രദ്ധിക്ക പെട്ട നടന്മാരിൽ ഒരാളാണ് ഗോകുൽ സുരേഷ്, സുരേഷ് ഗോപി ഒരു നടൻ എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടിയാണ്. അദ്ദേഹത്തിന്റെ കൈകളിൽ കൂടി അനേകമായിരം സഹായം പല സാധുക്കൾക്കും ലഭിച്ചിരുന്നു. അച്ഛനെപ്പോലെ ഇന്ന് മകനും ആരാധകർ ഏറെയാണ്, അച്ഛന്റെ പാത പിന്തുടർന്ന് സിനിമ തന്നെയാണ് ഗോകുലിന്റെയും മേഖല. എന്നാൽ ഇപ്പോൾ അച്ഛനെപ്പോലെ തന്നെ വലിയ മനസുള്ള ഒരാളാണ് ഗോകുൽ എന്ന് നടൻ സുബീഷ് സുധി പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്.
സുബീഷും ഗോകുലും ഒരുമിച്ച് ഒരു ‘ഉൾട്ട’ എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നപ്പോൾ, ആ സമയത്ത് താൻ നേരിട്ട് കണ്ടറിഞ്ഞ ഒരു സംഭവമാണ് സുബീഷ് തുറന്ന് പറയുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ, ഒരു ദിവസം സെറ്റിൽ രമേശ് പിഷാരടിയും ഗോകുലും താനും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ തനിക്ക് ഒരു ഫോൺ കോൾ വന്നു. അപ്പോൾ ഞാൻ എന്റെ പ്ലേറ്റ് അവിടെ തന്നെ വച്ച് സംസാരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ ഗോകുൽ ഞങ്ങളുടെയും കൂടി പാത്രങ്ങൾ എടുത്തുകൊണ്ടു പോയി കഴുകുന്നതാണ് കണ്ടത് എന്നും താരം പറഞ്ഞു.

എന്താ ചങ്ങായി ഈ ചെയ്തത് എന്ന് ഗോകുലിനോട് ചോദിച്ചു, അതിന്റെ മറുപടി, താൻ ഇങ്ങനെയാണ് ശീലിച്ചിരിക്കുന്നതെന്ന് എന്നായിരുന്നു. അന്ന് താൻ ശരിക്കും ഞെട്ടിപ്പോയി, കാരണം രാഷ്ട്രീയത്തിലും സിനിമയിലെ മുൻപന്തിയിൽ നിൽക്കുന്ന വലിയൊരു താരത്തിന്റെ മകൻ ഇത്തരത്തിലാണ് ശീലിച്ചത് എന്ന് വിശ്വസിക്കാനായില്ല എന്നാണ് താരം പറയുന്നത്. നടന്റെ ഈ തുറന്ന് പറച്ചിലിന് ആരാധകരുടെ കമന്റുകൾ ഇങ്ങനെ ആയിരുന്നു, ഗോകുലിന് അങ്ങനെയെ ആകാൻ കഴിയു, കാരണം അച്ഛന്റെയും അമ്മയുടെയും മകനാണ്, സ്വന്തം സുഖം സമ്പാദ്യം എന്നതിലുപരി പാവപ്പെട്ടവരുടെ അല്ലെങ്കിൽ സങ്കടം അനുഭവിക്കുന്നവരുടെ കണ്ണുനീർ തുടക്കുന്ന ആ മനുഷ്യന്റെ മകന് ഇങ്ങനെ ആകാനേ സാധിക്കു, അതാണ് വളർത്ത് ഗുണം എന്ന് പറയുന്നത് എന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്.
അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം പാപ്പാൻ ഉടൻ തിയറ്ററുകയിൽ എത്തും, സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പന്’. സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Leave a Reply