എന്റെ അച്ഛൻ അവരുടെ ഒരു സഹ പ്രവർത്തകനാണ് അല്ലങ്കിൽ ഒരു സീനിയർ ആർട്ടിസ്റ്റ് ആണെന്നുപോലും ചിന്തിക്കാതെയാണ് അവർ പ്രതികരിച്ചത് ! ഗോകുലിന്റെ വാക്കുകൾക്ക് കൈയ്യടി !

സുരേഷ് ഗോപിയുടെ മകൻ എന്നതിനപ്പുറം നിലപാടുകൾ കൊണ്ടും എപ്പോഴും ശ്രദ്ധ നേടിയ ആളാണ് ഗോകുൽ സുരേഷ്, തന്റെ അച്ഛനെതിരെ നടക്കുന്ന അനീതികളെ അദ്ദേഹം എപ്പോഴും ചെറുത്തുനിൽക്കുന്നതിൽ വിജയായിച്ച ആളുകൂടിയാണ്, ഇപ്പോഴിതാ വീണ്ടും തന്റെ നിലപാടുകൾ കൊണ്ട് കൈയ്യടി നേടുകയാണ് ഗോകുൽ, സുരേഷ് ​ഗോപി വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസങ്ങളിൽ പ്രതികരിച്ച് ​ഗോകുൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നിമിഷയ്‌ക്കെതിരായ സൈബറാക്രമണങ്ങളിൽ വിഷമമുണ്ടെന്നും അന്ന് അച്ഛനെതിരെ അവർ സംസാരിച്ച സമയത്തും വിഷമം തോന്നിയിരുന്നുവെന്നും ​ഗോകുൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണത്. അന്ന് അച്ഛനെ ട്രോളുമ്പോൾ ഒരു സഹപ്രവർത്തകനെക്കുറിച്ചാണ് പറയുന്നതെന്ന് നടി ചിന്തിച്ചിരുന്നില്ല. അവർ ജോലി ചെയ്യുന്ന മേഖലയിലെ സീനിയർ ആർട്ടിസ്റ്റിനെക്കുറിച്ചാണ് ഇത്തരത്തിൽ പറയുന്നതെന്ന ചിന്ത അവർക്കില്ലായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മാറിയപ്പോൾ അവർക്ക് അതൊരു തിരിച്ചടിയായി മാറിയിട്ടുണ്ടാകാം. ഇതൊന്നും ഞങ്ങളുടെ നിത്യജീവിതത്തെ ബാധിച്ചിട്ടില്ല. അവരെ സോഷ്യൽമീഡിയയിലൂടെ വേദനിപ്പിക്കുന്നതിൽ വിഷമം തന്നെയാണ് തോന്നിയത്. അന്ന് അവർ അച്ഛനെക്കുറിച്ച് പറഞ്ഞപ്പോഴും വിഷമം മാത്രമാണ് തോന്നിയത്.

നിങ്ങൾ അടക്കമുള്ള മാധ്യമങ്ങൾ അച്ഛന്റെ പരിഹസിച്ച് വർത്തയാക്കിവരാണ്, ഇപ്പോൾ അദ്ദേഹം ജയിച്ചുവന്നപ്പോൾ അതെ നിങ്ങൾ തന്നെ അദ്ദേഹത്തിന്റെ നല്ല വശങ്ങൾ വാർത്തയാക്കുന്നു, അച്ഛൻ ജയിച്ചാലും തോറ്റാലും എനിക്ക് സന്തോഷം മാത്രമേ ഉള്ളു, അദ്ദേഹം ചെയ്ത എന്തെങ്കിലും തെറ്റുകൾ എടുത്ത് വലിയ വർത്തയാക്കാൻ മനസ് കാണിക്കാറുള്ള ഇനിയെങ്കിലും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളും അതുപോലെ കൂടുതൽ പ്രാധാന്യം കൊടുത്താൽ നന്നായിരിക്കുമെന്നും ഗോകുൽ പ്രതികരിച്ചത്. ഗോകുലിന്റെ പക്വതയാർന്ന മറുപടികൾക്ക് കൈയ്യടിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *