
ഇത് വിമർശനമല്ല വൃത്തികേടാണ്, പ്രത്യേക അജണ്ട ആണ് ! ‘അമ്മയുടെയും സഹോദരിമാരുടെയും ഫോട്ടോ വച്ച് ആക്ഷേപിക്കുന്നു’ ! ഗോകുൽ പറയുമ്പോൾ !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നതിനപ്പുറം സുരേഷ് ഗോപി ഇന്ന് ഒരു രാഷ്ടീയ പ്രവർത്തകൻ കൂടിയാണ്. ഇപ്പോൾ അദ്ദേഹം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണം കൊണ്ടാണ് അദ്ദേഹം ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ ഈ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമാ വിശേഷങ്ങൾക്കൊപ്പം രാഷ്ട്രീയക്കാരൻ എന്ന നിലയിൽ തന്റെ അച്ഛനെതിരെ ഉണ്ടാകുന്ന വിമര്ശനങ്ങളെ കുറിച്ച് ഗോകുൽ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ പ്രതികരണം ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുകയാണ്.
അതിൽ ഗോകുൽ പറയുന്നത് ഇങ്ങനെ, എന്ത് ചെയ്താലും വിമർശനം തന്നെയാണ്. പെട്ടെന്ന് എന്റെ മനസ്സിലേക്ക് വരുന്നത് പോപ്പുലേഷൻ കൺട്രോളിനെ കുറിച്ച് എന്തോ സംസാരിച്ചപ്പോൾ ഞങ്ങളുടെ വീട്ടുകാരുടെ അതായത് എന്റെ അമ്മയുടെയും സഹോദരിമാരുടെയും ഒക്കെ ഫോട്ടോ വെച്ച് ആക്ഷേപിക്കുന്ന രീതിയിൽ കുറെ പോസ്റ്റുകൾ വന്നു അതൊന്നും വിമർശനമല്ല വൃത്തികേടാണ്. എന്റെ അച്ഛൻ ഈ പാർട്ടിയിലേക്ക് ജോയിൻ ചെയ്തതിൽ പിന്നെ അച്ഛൻ വേറെ ഏതോ ആളായി എന്നതുപോലെയൊക്കെ ആൾക്കാര് പ്രതികരിക്കുന്നുണ്ട്.
എന്റെ ഒരു അഭിപ്രായത്തിൽ ഇതെല്ലം ഒരു പ്രത്യേക അജണ്ട ബേസ്ഡ് ആണ്. വലിയ സുഖമുള്ള കാര്യമല്ല അത്. ഞാൻ മുൻപും പലയിടത്തും പറഞ്ഞിട്ടുണ്ട് എന്റെ അച്ഛൻ ഇപ്പോഴത്തെ ആൾക്കാരൊക്കെ കാണിക്കുന്നത് പോലെ ഒരുപാട് അഴിമതി ഒക്കെ കാണിക്കുന്ന ആളായിരുന്നെങ്കിൽ, ആ അഴിമതി കാണിക്കുന്ന കാശുകൊണ്ട് എനിക്കൊരു ഹെലികോപ്റ്റർ ഒക്കെ മേടിച്ചു തരുന്ന ആളായിരുന്നു എന്റെ അച്ഛനെങ്കിൽ വിമർശനങ്ങളെല്ലാം പോ പുല്ല് എന്ന് പറഞ്ഞ് ഞാൻ വിടുമായിരുന്നു.

ഇത് എന്റെ അച്ഛൻ അങ്ങനെയൊരു ആളല്ല. മാത്രവുമല്ല വീട്ടിൽ ഉള്ളതുകൂടി എടുത്തു വെളിയിൽ ഉള്ളവർക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെയുള്ള ഒരാളെ ഒന്നും പറയുന്നത്, ഇനിയിപ്പോൾ ചെറിയൊരു തെറ്റ് ചെയ്താൽ പോലും ഒന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല. അദ്ദേഹത്തിന് ഒരുപാട് പ്ലസുകൾ ഉണ്ട്, എവിടെ നിന്നോ ഒരു മൈനസ് മാത്രം ചികഞ്ഞ് കൊണ്ടുവന്നു പറയുന്നത് അജണ്ട ബേസ്ഡ് തന്നെയാണ്. അത്തരം ഫേക്ക് പ്രചരണങ്ങളിൽ എനിക്ക് ഇഷ്ടമില്ല എന്നും ഗോകുൽ പറയുന്നുണ്ട്.
സിനിമ രാഷ്ടീയ രംഗത്തുള്ള പലരും സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരികയാണ്. അനുവാദം ഇല്ലാദി ഒരു സ്ത്രീതിയെ സ്പർശിച്ചത് തെറ്റാണ് എങ്കിലും അത് ഒരിക്കലും അദ്ദേഹം ഒരു മോശം ഉദ്ദേശത്തോടെ അല്ല എന്ന കാര്യം എല്ലാവർക്കും അറിയാം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
Leave a Reply