
‘ഒരിക്കൽ ഇട്ട ഷർട്ട് ആണോ നമ്മൾ എപ്പോഴും ഇടുന്നത്’ ! നമുക്ക് ഒരാളെ ഇഷ്ടം ആയിരിക്കുമ്പോൾ തന്നെ വേറെ ഒരാളെ ഇഷ്ടം ആവാം ! അത് ഒരിക്കലും ഒരു തെറ്റല്ല ! ഗോപി സുന്ദർ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കരിയറിലും വ്യക്തി ജീവിതത്തിലും ഏറ്റവും കൂടുതൽ വിമർശനം നേരിട്ടുള്ള ആളുകൂടിയാണ് ഗോപി. അദ്ദേഹത്തിന്റെ ഗാനങ്ങൾ കോപ്പി അടിച്ചു ഉണ്ടാക്കുന്നതാണ് എന്ന രീതിയിലും വിമർശനങ്ങൾ നേരിട്ടിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ മൂന്ന് ജീവിത പങ്കാളികൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് പ്രിയ, പ്രിയയെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ അവർക്ക് രണ്ടു മക്കളും ഉണ്ട്.
ഈ ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് ഗോപി അഭയയുമായി പ്രണയത്തിലാകുകയും ശേഷം പ്രിയയെയും മക്കളെയും ഉപേക്ഷിച്ച് അയാൾ അഭയക്ക് ഒപ്പം കഴിഞ്ഞ 14 വർഷമായി ജീവിച്ച ശേഷമാണ് ഇപ്പോൾ അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം ഏറെ സൈബർ അറ്റാക്ക് നേരിടുന്നുണ്ട്. ഇപ്പോഴിതാ ഗോപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
പ്രണയ ബന്ധത്തെക്കുറിച്ച് മൈത്രേയൻ പറഞ്ഞകാര്യം തൻറെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് ഗോപിസുന്ദർ. ‘വെരി ട്രൂ’ എന്ന ക്യാപ്ഷനോടെ ആണ് ഗോപി സുന്ദർ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് .
ഗോപി പങ്കുവെച്ച ഈ വിഡിയോയിൽ പങ്കാളിയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്ത് ചെയ്യണം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ്.. വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കേണ്ടതല്ല. അതൊക്കെ പ്രണയത്തെ റൊമാൻറിക്സൈഡ് ചെയ്തു പറയുന്നതാണ്. നമുക്ക് ഒരാളെ ഇഷ്ടം ആയിരിക്കുമ്പോൾ തന്നെ വേറെ ഒരാളെ ഇഷ്ടം ആവാം .അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികൾ കൂട്ടിയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.

അതുപോലെ തന്നെ നമ്മൾ ഒരിക്കൽ ഇട്ട ഷിർട്ട് ആണോ എപ്പോഴും ധരിക്കുന്നത്. ഒരേ സമയം തന്നെ നമുക്ക് പലതിനെയും ഇഷ്ടപ്പെടാൻ ആകും. ഒരാൾക്ക് കുറഞ്ഞത് 4-5 കൂട്ടുകാർ എങ്കിലും ആവശ്യമാണ്. പക്ഷെ ഇണയായി ഒരാളെ ഉണ്ടാവുകയുള്ളൂ. പക്ഷെ അതല്ല എപ്പോഴും മൂന്നാല് പേരെങ്കിലും കൂട്ട് വേണം. നിങ്ങൾ മല കയറാനും ചാടാനും ഒക്കെ പോകുന്ന ആളാണ് എങ്കിൽ ആ വിഷയത്തിൽ താല്പര്യം ഉള്ളവരെ കൂടെ കൂട്ടണം വേറെ കൂട്ടുകാരെ ഉണ്ടാകാതെ ഒരിടത്ത് തളച്ചിടുന്നത് ഒക്കെ പഴയകാലത്തെ യുക്തികൾ ആണ്.
അതുപോലെ നമ്മൾ തിരഞ്ഞെടുത്ത ആളെ തന്നെ മറ്റൊരാൾ പ്രേമിക്കുന്നുണ്ടെങ്കിൽ അതാണ് അതിൻറെ ഏറ്റവും നല്ല യോഗ്യത. നമ്മുടെ ഇണയെ എല്ലാവരും പ്രേമിക്കണം. അപ്പോഴാണ് നമ്മുടെ തിരഞ്ഞെടുപ്പ് ഐഡിയൽ ആണെന്ന് മനസ്സിലാകുന്നത്. എൻറെ ഇണ എന്നെ ഉപേക്ഷിച്ചു പോവാത്ത യോഗ്യതയിൽ ഇരിക്കേണ്ടത് ഞാനാണ്. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള വികാരമാണ് അസൂയ .യോഗ്യരായി തുടരുകയാണ് ചെയ്യേണ്ടതെന്നും മൈത്രേൻ വീഡിയോയിൽ പറയുന്നു.
Leave a Reply