
ഒറ്റയ്ക്കാണെങ്കിലും ഞാന്‍ ഹാപ്പിയാണ്, മറ്റൊന്നും എന്നെ ബാധിക്കുന്നില്ല, ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ട് നടക്കാതെ പോയ ഒരു കാര്യമുണ്ട് ! ഗോപി സുന്ദർ പറയുന്നു !
ഇന്ന് തെന്നിന്ത്യൻ സിനിമ രംഗത്ത് മ്യൂസിക് ഡയറക്ട്ർ ആയി ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന ആളാണ് ഗോപി സുന്ദർ, തമിഴ് തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമകളിൽ ഇപ്പോൾ ഗോപി സുന്ദർ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമായി മാറിക്കഴിഞ്ഞു. കരിയറിൽ വളരെ ഉയർച്ചകൾ ഉണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ അദ്ദേഹം ഇപ്പോഴും ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട്, അമൃതയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ വാർത്തകൾ സജീവമാണ്, പരസ്പരം അൺഫോളോ ചെയ്ത ഇരുവരും വിമർശനങ്ങൾ ചൂടുപിടിച്ചപ്പോൾ ഇരുവരും വീണ്ടും ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു എങ്കിലും ഇപ്പോഴും ഇരുവരും മറ്റു പോസ്റ്റുകൾ ഒന്നും തന്നെ പങ്കുവെച്ചിട്ടില്ല, ഇപ്പോഴിതാ ഗോപി സുന്ദർ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ആഗ്രഹിക്കുമ്ബോഴല്ലേ നിരാശ ഉണ്ടാവുകയുള്ളൂ. എനിക്കങ്ങനെ ഒന്നിലും ഒരു ആഗ്രഹവുമില്ല. ഇത്ര സിനിമകള്‍, പാട്ടുകള്‍ ചെയ്യാൻ കിട്ടിയത് അനുഗ്രഹമായി കാണുന്നു. അതില്‍ സന്തോഷിക്കുന്നു. എന്റെ വിവരക്കേടുക്കൊണ്ടായിരിക്കാം ഒരിക്കല്‍ മാത്രം അത്തരം ചിന്തകള്‍ എനിക്ക് വന്നിട്ടുണ്ട്. ആദ്യ ചിത്രം ‘ഫ്ളാഷി’ല്‍ ഞാനൊരു പാട്ട് ചെയ്തിട്ടുണ്ടായിരുന്നു. ‘നിന് ഹൃദയ മൗനം’ എന്ന നല്ലൊരു റൊമാന്റിക് മെലഡി. ഞാന്‍ വളരെ ഫീല്‍ ചെയ്ത് ഇഷ്ടപ്പെട്ട് ചെയ്ത പാട്ടാണ്. പ്രേക്ഷകര്‍ അത് ശ്രദ്ധിക്കുമെന്നും ഏറ്റെടുക്കുമെന്നുമായിരുന്നു എന്റെ വിശ്വാസം.

പക്ഷെ ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടും എന്റെ ആ പാട്ടു ടിവിയിലൊന്നും വന്നില്ല. സിനിമയുടെ ബേസിക് കണ്ടന്റ് എല്ലാം കാണിക്കുന്ന പാട്ടായത് കൊണ്ട് ഇടാന്‍ പറ്റില്ല എന്നാണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് എനിക്കന്ന് ലഭിച്ച ഉത്തരം. ആ ആഗ്രഹം അതോടെ തീരുകയും ചെയ്തു’, ട്രോളുകള്‍ കൊണ്ടൊന്നും നമ്മള് ഇല്ലാതാവുന്നില്ല. എന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നര്‍ഥമുണ്ട്. ഈ സ്വകാര്യതയില്‍ ഇടപെടുന്നത് തന്നെ തെറ്റാണെന്നും അതില്‍ അര്‍ഥമുണ്ട്. ആകെ കുറച്ച് സമയമാണ് നമ്മള് ജീവിക്കുന്നത്. അത് നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതം. അത് സന്തോഷമായിട്ട് ജീവിക്കുക. നമ്മുടെ ഇഷ്ടമാണ്.
ഇപ്പോൾ ഞാൻ ‘എന്റേതായ കാര്യങ്ങളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കുകയാണ്. സിനിമയില്‍ ചാന്‍സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും എന്നെ ബാധിക്കുന്നില്ല. ഒറ്റക്കാണെങ്കിലും ഞാന്‍ ഹാപ്പിയാണ്. പ്രകൃതിയും മറ്റും ആസ്വദിച്ച് ഞാനവിടെ സന്തോഷമായിട്ട് ഇരുന്നോളും. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത് നേടിയെടുക്കണമെന്നോ എനിക്കില്ല. പത്താം ക്ലാസ് തോറ്റപ്പോഴുള്ള ഒരു അവസ്ഥയുണ്ടല്ലോ. ബാക്കിയുള്ളവര്‍ക്കേ അന്ന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുള്ളൂ. എനിക്കില്ല, ഞാനന്നും ഹാപ്പിയായിരുന്നു എന്നും ഗോപി സുന്ദർ പറയുന്നു.
Leave a Reply