
ഇപ്പോഴത്തെ എന്റെ ആഗ്രഹം കൊച്ചുമക്കളാണ് ! ഒരു അപ്പൂപ്പൻ ആകണം ! രാധികയാണ് എനിക്ക് പ്രഭാത ഭക്ഷണം വാരി തരുന്നത് ! സുരേഷ് ഗോപി !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം വ്യക്തിപരമായി കൂടി അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും ചെറിയ ചില ഇഷ്ടങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് സുരേഷ് ഗോപി. തനിക്ക് ഭാര്യ രാധികയാണ് പ്രഭാത ഭക്ഷണം വാരിത്തരാറുള്ളതെന്നും അത് പക്ഷേ കൊഞ്ചിക്കപ്പെടുന്നതിന് അപ്പുറം തന്റെ വർക്ക് പ്രഷറിന്റെ കൂടി ഭാഗമായിട്ടാണെന്നും അദ്ദേഹം പറയുന്നു.
സുരേഷ് ഗോപിയുടെ ആ വാക്കുകൾ ഇങ്ങനെ, കൊഞ്ചിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമാണ്. രാവിലെ എനിക്ക് ഭാര്യ പ്രഭാത ഭക്ഷണം വാരിത്തരും. കൊഞ്ചിക്കുന്നത് പോലെയാണ് എനിക്ക് അത് തോന്നാറുള്ളത്. പക്ഷേ അത് വർക്ക് പ്രഷറിന്റെ കൂടി ഭാഗമാണ്. പല കാര്യങ്ങളും കോളും മെയിലുകളുമൊക്കെ രാവിലെ എനിക്ക് അറ്റന്റ് ചെയ്യേണ്ടി വരും. ആ സമയത്ത് അവൾ വാരിത്തരും. രണ്ട് ഇഡലിയിൽ കൂടുതൽ കഴിക്കാറില്ല. യോഗയൊന്നും ചെയ്യാൻ ഒന്നും എനിക്ക് വയ്യ. അതിന് മെനക്കെടാൻ ആവുകയും ഇല്ല, സമയവും ഇല്ല. ആ സമയത് ഞാൻ മറ്റ് 10 ഇഷ്യൂസ് വേറെ തീർക്കും സുരേഷ് ഗോപി പറയുന്നു.
അതുപോലെ തന്നെ സിനിമയിൽ താങ്കൾ ഒരു ലിപ്ലോക്ക് ചെയ്യാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-‘ഈ പ്രായത്തിൽ ലിപ് ലോക്കൊക്കെ വരുമോയെന്ന് എനിക്ക് അറിയില്ല. ഇനി ലിപ് ലോക്ക് ചെയ്യണമെന്ന് സംവിധായകർ ആവശ്യപ്പെട്ടാൽ , ഞാൻ കലാകാരനാണ്, അത് ആവശ്യമാണെന്ന് എനിക്ക് തോന്നിയാൽ ഞാനത് ചെയ്ത് കൊടുക്കും, അത്രയേ ഉള്ളൂ. രാധികയുമായി ഡിസ്കഷൻ പോലുമില്ല, പക്ഷെ ഇതിനുമുമ്പ് സിന്ദൂരരേഖ എന്ന ചിത്രത്തിൽ ഞാനും ശോഭനയും ചേർന്ന് അഭിനയിച്ച കാളിന്ദി എന്ന ഗാനമുണ്ട്. അതിൽ ഞങ്ങൾ ചേർന്ന് അഭിനയിക്കുന്ന ഒരു രംഗം വരുമ്പോൾ പലപ്പോഴും രാധിക എഴുന്നേറ്റ് പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നിരുന്നാലും ശോഭനയും ഞാനും തമ്മിലുള്ള പെയർ രാധികയ്ക്ക് ഇഷ്ടമാണ്. ഇവരാണല്ലോ ഭാര്യയും ഭർത്താവും എന്ന് പറയാറുണ്ടെന്നും അദ്ദേഹം പറയുന്നു.

അതുപോലെ തന്റെ മകളുടെ വിവാഹ ഒരുക്കുങ്ങളിലാണ് ഇപ്പോൾ അദ്ദേഹം, എന്നാൽ എന്റെ ഇപ്പോഴത്തെ മോഹമെന്നത് പേരക്കിടാങ്ങളാണ്. അതേസമയം മകളും മരുമകനും പ്ലാനിംഗാണ്, സെറ്റിൽഡ് ആകണം എന്നൊക്കെ പറഞ്ഞാൽ കാത്തിരിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കുഞ്ഞുമക്കളുടെ കൂടെ അപ്പൂപ്പനായി അങ്ങനെ നടക്കണം എന്നും അദ്ദേഹം പറയുന്നു. മകളുടെ വിവാഹ ദിവസം കരയാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും സുരേഷ് ഗോപി മറുപടി നൽകി വിവാഹം കഴിഞ്ഞ് മിക്കവാറും അന്ന് രാത്രി ഉറങ്ങാൻ വരുന്നത് എന്റെ മുറിയിൽ ആയിരിക്കും. ഒന്നും പറയാനൊക്കില്ലെന്നും ഏറെ രസകരമായി ചിരിച്ചുകൊണ്ട് അദ്ദേഹം വ്യകതമാക്കി.
Leave a Reply