
സ്നേഹിക്കാനും ജീവിക്കാനും പഠിപ്പിച്ചയാൾ, സന്തോഷ നിമിഷം; മയോനിയെ ചേർത്തണച്ച് ഗോപി സുന്ദർ ! പുതിയ ചിത്രം ശ്രദ്ധ നേടുന്നു !
ഒരു പ്രശസ്ത സംഗീത സംവിധായകൻ എന്നതിനപ്പുറം വ്യക്തി ജീവിതത്തിലെ ചില തീരുമാനങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുന്ന ഒരാളാണ് ഗോപി സുന്ദർ, ഭാര്യ പ്രിയയെയും മക്കളുമായി വേര്‍പിരിഞ്ഞതിന് ശേഷം അദ്ദേഹം അഭയ ഹിരണ്മയിയുമായി 11 വർഷം ലിവിങ് റിലേഷനിൽ ആയിരുന്നു, അതിനു ശേഷമാണ് അടുത്തിടെ അദ്ദേഹം അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ ബന്ധവും അവസാനിച്ച മട്ടാണ്, ശേഷം ഇപ്പോൾ കുറച്ച് നാളുകളായി അദ്ദേഹത്തോടൊപ്പം മറ്റൊരു ഗായിക പ്രിയ നായർ എന്ന മയോനിയുമായി ചേർന്നുള്ള ചിത്രങ്ങളും വർത്തകളുമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ഇപ്പോഴിതാ ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മയോനി. ഞാന്‍ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന് എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു എന്നാണ് മയോനി ചിത്രത്തിന് കുറിപ്പായി നൽകിയിരിക്കുന്നത്. അടുത്ത കാലത്തായി ഗോപി സുന്ദർ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ നടത്തിയിരുന്നു. അപ്പോഴൊക്കെ ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നിറഞ്ഞു നിന്ന താരമാണ് ഗായിക പ്രിയ നായർ എന്ന മയോനി. ഇതിനുമുമ്പും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഇതിന് മുമ്പ് ഗോപി സുന്ദർ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് മൈത്രേയൻ പറഞ്ഞകാര്യം തൻറെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് ഗോപിസുന്ദർ. ‘വെരി ട്രൂ’ എന്ന ക്യാപ്ഷനോടെ ആണ് ഗോപി സുന്ദർ ഈ വീഡിയോ ഷെയർ ചെയ്തിരുന്നത്. വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കേണ്ടതല്ല. അതൊക്കെ പ്രണയത്തെ റൊമാൻറിക്സൈഡ് ചെയ്തു പറയുന്നതാണ്. നമുക്ക് ഒരാളെ ഇഷ്ടം ആയിരിക്കുമ്പോൾ തന്നെ വേറെ ഒരാളെ ഇഷ്ടം ആവാം .അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികൾ കൂട്ടിയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്.

അതുമാത്രമല്ല നമ്മൾ ഒരിക്കൽ ഇട്ട ഷിർട്ട് ആണോ എപ്പോഴും ധരിക്കുന്നത്. ഒരേ സമയം തന്നെ നമുക്ക് പലതിനെയും ഇഷ്ടപ്പെടാൻ ആകും. ഒരാൾക്ക് കുറഞ്ഞത് 4-5 കൂട്ടുകാർ എങ്കിലും ആവശ്യമാണ്. പക്ഷെ ഇണയായി ഒരാളെ ഉണ്ടാവുകയുള്ളൂ. പക്ഷെ അതല്ല എപ്പോഴും മൂന്നാല് പേരെങ്കിലും കൂട്ട് വേണം. നിങ്ങൾ മല കയറാനും ചാടാനും ഒക്കെ പോകുന്ന ആളാണ് എങ്കിൽ ആ വിഷയത്തിൽ താല്പര്യം ഉള്ളവരെ കൂടെ കൂട്ടണം വേറെ കൂട്ടുകാരെ ഉണ്ടാകാതെ ഒരിടത്ത് തളച്ചിടുന്നത് ഒക്കെ പഴയകാലത്തെ യുക്തികൾ ആണ്.
നമ്മ,ൾ തിര,ഞ്ഞെടുത്ത ആളെ തന്നെ മറ്റൊരാൾ പ്രേമിക്കുന്നുണ്ടെങ്കിൽ അതാണ് അതിൻറെ ഏറ്റവും നല്ല യോഗ്യത. നമ്മുടെ ഇണയെ എല്ലാവരും പ്രേമിക്കണം. അപ്പോഴാണ് നമ്മുടെ തിരഞ്ഞെടുപ്പ് ഐഡിയൽ ആണെന്ന് മനസ്സിലാകുന്നത്. എൻറെ ഇണ എന്നെ ഉപേക്ഷിച്ചു പോവാത്ത യോഗ്യതയിൽ ഇരിക്കേണ്ടത് ഞാനാണ്. നമ്മുടെ പങ്കാളി നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള വികാരമാണ് അസൂയ .യോഗ്യരായി തുടരുകയാണ് ചെയ്യേണ്ടതെന്നും മൈത്രേൻ വീഡിയോയിൽ പറയുന്നു.
Leave a Reply