
എന്റെ പുതിയ ഗായികയെ ഞാൻ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നു ! സംഗീതത്തിന്റെ ലോകത്തേക്ക് സ്വാഗതം ! ഗോപി സുന്ദറിന്റെ പോസ്റ്റിന് മോശം കമന്റുകൾ !
മലയാള സിനിമ ലോകത്തിന് ഏറെ മികച്ച ഗാനങ്ങൾ സമ്മാനിച്ച അതുല്യ സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇന്ന് അദ്ദേഹം തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. 46 കാരനായ ഗോപി സുന്ദർ ടെലിവിഷൻ പരസ്യങ്ങൾക്കായി സംഗീതം രചിച്ചുകൊണ്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ജീവിതം അത്യന്തം ആഘോഷമാക്കുന്ന താരം റിയാലിറ്റി ഷോ ജഡ്ജായും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിന്ന ഒരു സമയം ഉണ്ട്. വിദേശ നാടുകളിലെ ഷോസൊക്കെ ആയി സജീവമായ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതവും പലപ്പോഴും ഏറെ ചർച്ചചെയ്യപ്പെട്ട ഒന്നാണ്.
അതിന്റെ പേരിൽ തന്നെ അദ്ദേഹത്തിന് ഏറെ വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ പോസ്റ്റാണ് വൈറലായത്. മൈ ന്യൂ ഇൻട്രൊഡക്ഷൻ… സിങ്ങർ പ്രിയ നായർ, “പ്രിയപ്പെട്ടവളേ… സംഗീത ലോകത്തേക്ക് സ്വാഗതം,” എന്നാണ് പാട്ടിന്റെ ലിങ്കും പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പങ്കിട്ട് ഗോപി സുന്ദർ കുറിച്ചത്. ഗോപി സുന്ദറിന്റെ ഒപ്പമുള്ള ചിത്രത്തിൽ അതി സന്തോഷവതി ആയിട്ടാണ് പ്രിയ എത്തിയത്. ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിൽ പിന്നണി പാടികൊണ്ടാണ് മലയാളത്തിലേക്ക് പ്രിയ അരങ്ങേറിയിരിക്കുന്നത്. ചിത്രത്തിലെ സോന ലഡ്‌കി എന്ന പാട്ടാണ് പ്രിയ നായർ ആലപിച്ചിരിക്കുന്നത്.

തന്റെ സന്തോഷം പ്രിയ പങ്കുവെച്ചത് ഇങ്ങനെ, ലെജൻഡറി ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത ഇൻഡസ്‌ട്രിയിലെ എൻ്റെ അരങ്ങേറ്റം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്ക് വളരെ പ്രത്യേകതയുള്ള ഒരാളോടൊപ്പം പാടാനുള്ള ഈ അത്ഭുതകരമായ അവസരത്തിന് നന്ദി എന്നാണ് പ്രിയ പങ്കുവച്ചത്.
എന്നാൽ അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് എപ്പോഴത്തെയും പോലെ ഏറെ വിമർശനങ്ങളാണ് ഉയരുന്നത്, മോശം കമന്റുകൾക്ക് മറുപടി നൽകാനും ഗോപി മടിച്ചില്ല, ചില കമന്റുകൾ ഇങ്ങനെ, അടുത്ത കളി കൂട്ടുകാരി, എന്നാലും അണ്ണാ, ഈ പ്രൊഫഷനും പ്രിവിലേജും ദുരുപയോഗം ചെയ്ത് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ ചെയ്യുന്നതും അത് ഉളുപ്പില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഇട്ട് ആത്മരതി അടയുകയും ചെയ്യുന്ന ഒരു പ്രത്യേക തരാം സൈക്കോ ആവാനും അപാര തൊലിക്കട്ടി തന്നെ വേണം. എന്നായിരുന്നു മറ്റൊരു കമന്റ്. നിന്നോട് ആരെങ്കിലും വന്ന് പരാതി പറഞ്ഞോ, പോയ് പണി നോക്ക് എന്നാണ് ഇയാള്‍ക്ക് ഗോപി സുന്ദര്‍ നല്‍കിയ മറുപടി.
Leave a Reply