
ആകെ കുറച്ച് സമയമാണ് നമ്മള്‍ ജീവിക്കുന്നത്, അത് നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതം ! ഗോപി സുന്ദർ !
സിനിമ സംഗീത ലോകത്ത് ഏറെ മികച്ച ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. അതേസമയം കരിയറിലും വ്യക്തി ജീവിതത്തിലും ഏറ്റവും കൂടുതൽ വിമർശനം നേരിട്ടുള്ള ആളുകൂടിയാണ് ഗോപി. അദ്ദേഹത്തിന്റെ ഗാനങ്ങൾ കോപ്പി അടിച്ചു ഉണ്ടാക്കുന്നതാണ് എന്ന രീതിയിലും വിമർശനങ്ങൾ നേരിട്ടിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ മൂന്ന് ജീവിത പങ്കാളികൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് പ്രിയ, പ്രിയയെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ അവർക്ക് രണ്ടു മക്കളും ഉണ്ട്.
ഈ സമയത്ത് തന്നെയാണ് അദ്ദേഹം അഭയയുമായി പ്രണയത്തിലാകുകയും ശേഷം പ്രിയയെയും മക്കളെയും ഉപേക്ഷിച്ച് അദ്ദേഹം അഭയ ഹിരണ്മയിയുമായി 14 വർഷത്തോളം ലിവിങ് റിലേഷനിലായിരുന്നു, ഇതിനു ശേഷം അദ്ദേഹം ഗായിക അമൃത സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും ശേഷം കൃത്യം ഒരു വർഷത്തിന് ശേഷം ആ ബന്ധവും ഏകദേശം അവസാനിച്ച അവസ്ഥയിലാണ്.
ശേഷം ഈ അടുത്ത സമയത്തായി അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്, അടുത്തിടെ അദ്ദേഹം തന്റെ പുതിയ സുഹൃത്ത് ഗായിക മയോനിക്കൊപ്പം ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും എത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച് ലുലു മാളിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കൂടാതെ അടുത്തിടെ അദ്ദേഹം നടിയും മോഡലുമായ അദ്വൈത പത്മകുമാറിന്റെ ഒപ്പം നടത്തിയ യാത്രകളുടെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തന്റെ കാഴ്ചപ്പാടുകൾ ഇതിന് മുമ്പും അദ്ദേഹം സംസാരിച്ചിട്ടുണ്ട്, ആ വാക്കുകൾ ഇങ്ങനെ, എന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നര്‍ഥമുണ്ട്. ഈ സ്വകാര്യതയില്‍ ഇടപെടുന്നത് തന്നെ തെറ്റാണെന്നും അതില്‍ അര്‍ഥമുണ്ട്. ആകെ കുറച്ച് സമയമാണ് നമ്മള്‍ ജീവിക്കുന്നത്. അത് നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതം. അത് സന്തോഷമായിട്ട് ജീവിക്കുക. നമ്മുടെ ഇഷ്ടമാണ്. ഇപ്പോൾ ഞാൻ ‘എന്റേതായ കാര്യങ്ങളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കുകയാണ്.
എന്നെ ഒന്നും തന്നെ ബാധിക്കുന്നില്ല, എനിക്ക് ഇപ്പോൾ സിനിമയില്‍ ചാന്‍സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും എന്നെ ബാധിക്കുന്നില്ല. ഒറ്റക്കാണെങ്കിലും ഞാന്‍ വളരെ ഹാപ്പിയാണ്. പ്രകൃതിയും മറ്റും ആസ്വദിച്ച് ഞാനവിടെ സന്തോഷമായിട്ട് ഇരുന്നോളും. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത് നേടിയെടുക്കണമെന്നോ എനിക്കില്ല എന്നും അദ്ദേഹം പറയുന്നു.
അതുപോലെ പ്രണയ ബന്ധത്തെക്കുറിച്ച് മൈത്രേയൻ പറഞ്ഞകാര്യം തൻറെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുകയാണ് ഗോപിസുന്ദർ. ‘വെരി ട്രൂ’ എന്നാണ് കുറിച്ചത്, വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്, ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കേണ്ടതല്ല. അതൊക്കെ പ്രണയത്തെ റൊമാൻറിക്സൈഡ് ചെയ്തു പറയുന്നതാണ്. നമുക്ക് ഒരാളെ ഇഷ്ടം ആയിരിക്കുമ്പോൾ തന്നെ വേറെ ഒരാളെ ഇഷ്ടം ആവാം .അതിനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര തരത്തിലുള്ള കറികൾ കൂട്ടിയാണ് നമ്മൾ ഭക്ഷണം കഴിക്കുന്നത്. അതുപോലെ തന്നെ നമ്മൾ ഒരിക്കൽ ഇട്ട ഷിർട്ട് ആണോ എപ്പോഴും ധരിക്കുന്നത്. ഒരേ സമയം തന്നെ നമുക്ക് പലതിനെയും ഇഷ്ടപ്പെടാൻ ആകും. ഒരാൾക്ക് കുറഞ്ഞത് 4-5 കൂട്ടുകാർ എങ്കിലും ആവശ്യമാണ് എന്നും ആ വിഡിയോയിൽ പറയുന്നു..
Leave a Reply