
ഒരു ജീവിതം അത് ഒരു അവളോടൊപ്പവും ജീവിച്ച് തീർക്കാനുള്ളതല്ലെന്ന യാഥാർത്ഥ്യം പഠിപ്പിച്ചു തന്നെ ഗുരു ! ഉമ്മ നൽകി ഗോപി സുന്ദർ !
ഇന്ന് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. ഇതിനോടകം വിവിധ ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കരിയറിൽ ഒരുപാട് വിജയങ്ങൾ നേടിയെങ്കിലും വ്യക്തി ജീവിതത്തിൽ അദ്ദേഹം ഇതിനോടകം ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഭാര്യയും രണ്ടു മക്കളും ഉള്ള അദ്ദേഹം അവരെ ഉഉപേക്ഷിച്ച് അഭയ ഹിരണ്മയിക്ക് ഒപ്പം 12 വർഷത്തോളം ലിവിങ് റിലേഷനിൽ ആയിരുന്നു.
അടുത്തിടെ ആ ബന്ധം അവസാനിപ്പിച്ച ശേഷം അദ്ദേഹം അമൃത സുരേഷുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ആ ബന്ധവും അവസാനിച്ച അവസ്ഥയാണ്. അതിനു ശേഷം മറ്റൊരു പെൺകുട്ടിയുമായി അദ്ദേഹം അടുപ്പത്തിലാണ് എന്ന രീതിയിലും വാർത്തകൾ വന്നിരുന്നു. ഈ വിഷയത്തിൽ അദ്ദേഹം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ മോശം കമന്റുകൾ നേരിടാറുണ്ട്, ചിലതിന് അദ്ദേഹം മറുപടി നൽകാനും മടി കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ വന്ന ഒരു കമന്റും അതിനു അദ്ദേഹം നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞദിവസം ഗോപി സുന്ദർ പങ്കുവച്ച ഒരു ഫോട്ടോയാണ് പിന്നെയും പുതിയ ചർച്ചക്ക് തിരി തെളിച്ചത്.

അദ്ദേഹത്തിന് വന്ന കമന്റ് ഇങ്ങനെ, ‘നീ ആണ് യഥാർത്ഥ ആണ്, ഒരു ജീവിതം അത് ഒരു അവളോടൊപ്പം ജീവിച്ച് തീർക്കാനുള്ളതല്ല എന്ന യാഥാർത്ഥ്യം പഠിപ്പിച്ചു തന്നെ ഗുരുവേ ലവ് യൂ’ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്യുമ്പോൾ, ഉമ്മ കൊടുത്താണ് ഗോപി സുന്ദർ ആ കമന്റ് സ്വീകരിച്ചത്. അതുപോലെ അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിൽ വളരെ വ്യക്തമായി തന്റെ ജീവിതം എന്താണെന്ന് തുറന്ന് പറഞ്ഞിരുന്നു. ട്രോളുകള്‍ കൊണ്ടൊന്നും നമ്മള് ഇല്ലാതാവുന്നില്ല. എന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നര്‍ഥമുണ്ട്. ഈ സ്വകാര്യതയില്‍ ഇടപെടുന്നത് തന്നെ തെറ്റാണെന്നും അതില്‍ അര്‍ഥമുണ്ട്. ആകെ കുറച്ച് സമയമാണ് നമ്മള് ജീവിക്കുന്നത്. അത് നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതം. അത് സന്തോഷമായിട്ട് ജീവിക്കുക.
നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടങ്ങൾ, ‘എന്റേതായ കാര്യങ്ങളുമായി ഞാൻ സന്തോഷത്തോടെ ജീവിക്കുകയാണ്. സിനിമയില്‍ ചാന്‍സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും എന്നെ ബാധിക്കുന്നില്ല. ഒറ്റക്കാണെങ്കിലും ഞാന്‍ ഹാപ്പിയാണ്. പ്രകൃതിയും മറ്റും ആസ്വദിച്ച് ഞാനവിടെ സന്തോഷമായിട്ട് ഇരുന്നോളും. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത് നേടിയെടുക്കണമെന്നോ എനിക്കില്ല. പത്താം ക്ലാസ് തോറ്റപ്പോഴുള്ള ഒരു അവസ്ഥയുണ്ടല്ലോ. ബാക്കിയുള്ളവര്‍ക്കേ അന്ന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുള്ളൂ. എനിക്കില്ല, ഞാനന്നും ഹാപ്പിയായിരുന്നു എന്നും ഗോപി സുന്ദർ പറയുന്നു.
Leave a Reply