മഞ്ജരിയുടെ ഈ മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ! നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളേയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്നുനിൽക്കേണ്ടി വരുന്ന ഈ മക്കൾക്ക് ഈ സന്തോഷ നിമിഷം നൽകിയതിന് ഒരായിരം നന്ദി !

മലയാള സിനിമ രംഗത്ത് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച മികച്ച ഗായകരിൽ ഒരാളാണ് മഞ്ജരി. കഴിഞ്ഞ ദിവസം മഞ്ജരിയുടെ വിവാഹമായിരുന്നു. സുഹൃത്ത് ജെറിനെയാണ് മഞ്ജരി വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ കണ്ടുവരുന്ന ആഡംബര വിവാഹങ്ങളെയും ധൂർത്തുകളെയും പാടെ മാറ്റി നിർത്തി തികച്ചും മാതൃകാപരമായി മഞ്ജരിയും ജെറിനും ചെയ്തത് തങ്ങളുടെ വിവാഹ ചടങ്ങ് കഴിഞ്ഞ ഉടനെ നവ ദമ്പതികൾ മാജിക് പ്ലാനറ്റിലേക്കാണ്. ജീവിതത്തില്‍ ഏറെ വിശേഷപ്പെട്ട ദിവസം മാജിക് പ്ലാനറ്റിലെ കുരുന്നുകള്‍ക്കൊപ്പം ആഘോഷിക്കാനായി തീരുമാനിക്കുകയായിരുന്നു മഞ്ജരിയും ജെറിനും തീരുമാനിച്ചിരുന്നത്.

ഇവരുടെ ഈ പ്രവർത്തിക്ക് നിറഞ്ഞ സ്വീകാര്യതയും കൈയടിയും ആശംസകളുമായിരുന്നു ലഭിച്ചത്. ഇപ്പോഴിതായ ഇവർക്ക് ആശംസകൾ അറിയിച്ച് ഗോപിനാഥ്‌ മുതുകാട് പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം മഞ്ജരി പറഞ്ഞത് എല്ലാവരും മാജിക് പ്ലാനറ്റിലേക്ക് വരണം. അവിടെയുള്ള കുട്ടികളെ കാണണം. അവരുടെ പാട്ടും കലാപ്രകടനങ്ങളും ആസ്വദിക്കണം എന്നായിരുന്നു, മഞ്ജരിയുടെ ഗാനങ്ങൾ പാടികൊണ്ടാണ് ആ കുഞ്ഞുങ്ങൾ അവരെ വരവേറ്റത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് മഞ്ജരിയും ജെറിനും അവിടെ നിന്നും യാത്രയായത്.

ഗോപിനാഥ്‌ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ, മഞ്ജരി മംഗല്യം. ലളിതം, മാതൃകാപരം. പിന്നണി ഗായിക മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹാഘോഷം ഇന്ന് ഡിഫറൻറ് ആർട് സെന്ററിലെ മക്കളോടൊപ്പമായിരുന്നു. താമരക്കുരുവിക്ക് തട്ടമിടുന്ന പാട്ടുപാടിയും നൃത്തം ചെയ്തും എന്റെ കുട്ടികൾ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഇത് തികച്ചും അഭിനന്ദനീയമാണ്. ഒരു കല്യാണത്തിന് കൊണ്ടുപോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളേയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്നുനിൽക്കേണ്ടി വരുന്ന ഈ മക്കൾക്ക് എത്രമാത്രം ആശ്വാസകരമായെന്നോ ഈ ആഘോഷം. നന്ദി മഞ്ജു എന്റെ കുട്ടികളോടൊപ്പം ഈ മംഗളമുഹൂർത്തം പങ്കിട്ടതിന്.

ഇത്തരത്തിൽ ഭിന്നശേഷിയുള്ള ഈ കുഞ്ഞുങ്ങളെ ഒരു വിവാഹത്തിന് ക്ഷണിക്കാൻ പോലും മടികാണിക്കുന്ന സമൂഹത്തിനുള്ള മറുപടിയാണ് ഈ മാതൃക കല്യാണം. മതമേതെന്ന് നോക്കി മാത്രം സ്നേഹത്തിന് വിലയിടുന്ന മാതാപിതാക്കൾക്കുള്ള മറുപടി കൂടിയാണിത്. ആർഭാടത്തിൽ അഭിരമിക്കുന്ന വിവാഹ വൈകൃതങ്ങൾക്കുള്ള ഉത്തരവും ഇവിടെയുണ്ട്. മഞ്ജരിയ്ക്കും ജെറിൻ പീറ്ററിനും നൂറുനൂറ് ആശംസകൾ.

അതുപോലെ തന്നെ അവിടെ പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കിയ സദ്യ അതി ഗംഭീരമായിരുന്നു, കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അത്രമാത്രം അത് ഇഷ്ടപ്പെട്ടു. എത്രയോ രാജ്യങ്ങളിൽ സദ്യയൊരുക്കിയ അദ്ദേഹത്തിന്റെ വിജയം എന്താന്നറിയോ… പാചകത്തിലുള്ള പൂർണ സമർപ്പണം. അത് നേരിട്ട് കണ്ടറിയാൻ മഞ്ജരിക്കല്യാണം ഒരു നിമിത്തമായി എന്നും ഗോപിനാഥ് മുതുകാട് കുറിച്ചു, നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *