
പ്രതിഫലം വാങ്ങിയുള്ള പ്രൊഫെഷണൽ ഷോകൾ എല്ലാം ഒഴിവാക്കി ആ കുട്ടികൾക്ക് ഒരു പുതു ജീവിതം നൽകാൻ അദ്ദേഹത്തിന് സാധിച്ചു ! മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ജീവിതം !
നമുക്കെല്ലാം വളരെ പരിചിതനായ ആളാണ് മജീഷ്യൻ ലോക പ്രശസ്തൻ മലയാളികളുടെ അഭിമാനമായ ഗോപിനാഥ് മുതുകാട്. അദ്ദേഹം നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുള്ള ഒരാളാണ്. അതുപോലെ വിസ്മയിപ്പിക്കുന്ന ഒരു ജീവിതം കൂടിയാണ് അദ്ദേഹത്തിന്റേത്. ചരിത്രം കുറിച്ച ആളുകൂടിയാണ് ഗോപിനാഥ്. 1964 ൽ മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ചു. പത്താമത്തെ വയസു മുതൽ മാജിക്ക് പരിശീലനം ആരംഭിച്ചു. മഞ്ചേരി എൻ.എസ്സ്.എസ്സ്. കോളേജിൽ നിന്നു ഗണിതശാസ്തത്തിൽ ബിരുദം നേടി തുടർന്ന് എൽ എൽ ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം മായാജാലങ്ങളുടെ ലോകത്ത് നിലയുറപ്പിച്ചു, 1985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യം. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. ഇന്നും അദ്ദേഹം ആ സ്ഥാപനം നടത്തികൊണ്ട് പോകുന്നു.
അങ്ങനെ ഒരിക്കൽ ,മനോരമയുടെ നല്ലപാഠം എന്ന പരിപാടിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ ക്ഷേമപരിരക്ഷക്ക് വേണ്ടിയുള്ള ആർദ്രത എന്ന പദ്ധതിയുടെ ഭാഗമായി ആദ്ദേഹം കേരളത്തിലെ പതിനാല് ജില്ലകളിലും ഉള്ള ഭിന്ന ശേഷിക്കാരായ കുട്ടികളെ കാണാൻ ഇടയായി. അങ്ങനെ ആ കുട്ടികളുടെ അവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ടി ഒരു മാജിക് ടീം തുടങ്ങുകയും ശേഷം അത് ഇപ്പോൾ നൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന ഫിഫറൻറ് ആർട്സ് അക്കാദമി ആയി മാറി. കൂടാതെ അദ്ദേഹം ഇവർക്ക് വേണ്ടി മറ്റു ഒരുപാട് പദ്ധതികൾ ആലോചിച്ച് വരികയാണ്, സർക്കാരും ലോകത്തിന്റെ ബാലഭാഗത്തുള്ള നല്ല മനസുള്ള ആളുകളും നൽകുന്ന സംഭാവനകളാണ് ഈ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

അത് മാത്രമല്ല അവർക്ക് വേണ്ടി അദ്ദേഹം തന്റെ പ്രൊഫെഷണൽ മാജിക്ക് നിർത്തുകയും ചെയ്തിരുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മാറ്റിവെയ്ക്കുമെന്നും, ഒരുപാട് കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്യാനുണ്ട് എന്നും കഴിഞ്ഞ 45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിച്ചു വന്ന അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യ കവിത. ഏക മകൻ വിസ്മയ്. പ്രണയ വിവാഹമായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ആ കഥ അദ്ദേഹം പറയുന്നത് ഇങ്ങനെ, ഒരു മാജിക്കുകാരനാവണമെന്ന അടങ്ങാത്ത ആഗ്രഹവുമായി അല്ലറ ചില്ലറ വിദ്യകളൊക്കെ കാണിച്ചു നടക്കുന്ന സമയത്താണ് താന്‍ കവിതയെ ആദ്യമായി കാണുന്നത്. മാജിക്കാണ് തൊഴില്‍ എന്നു പറഞ്ഞാല്‍ കളിയാക്കുന്ന കാലത്താണ് താനും കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതെന്ന് മുതുകാട് പറയുന്നു.
അങ്ങനെ ഒരു പെണ്ണുകാണലും മാജിക്കും ഒരേ ദിവസം ഒരു സ്ഥലത്ത് തന്നെ വന്നു, പെണ്ണിനെ ഒന്ന് നല്ലത്പോലെ കാണാൻ നിൽക്കാതെ മാജിക് വേദിയിലേക്ക് ഓടിയെത്തി. എന്റെ കണ്ണു കെട്ടിക്കഴിഞ്ഞ് അവള് ബോര്‍ഡിലെഴുതി. ഞാന്‍ വായിച്ചു. യു ആര് ഗ്രേറ്റ്. പിന്നെ മറുപടിയെഴുതി, വെല്‍ക്കം ടു മൈ വേള്‍ഡ് ഓഫ് മാജിക്. അങ്ങനെ പ്രണയം നിറഞ്ഞ ആ യാത്ര തുടങ്ങി. മനോഹരമായ ആ ജീവിതം ഇന്നും എനിക്ക് തണലാകുന്നു എന്നും അദ്ദേഹം പറയുന്നു.
Leave a Reply