എങ്ങനെ നന്ദി പറയണമെന്നറിയില്ല ! ഭിന്നശേഷിക്കാരായ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി എല്ലാ വർഷവും ഒരുകോടിരൂപ വീതം ! നിറകണ്ണുകളോടെ നന്ദി പറഞ്ഞ് മുതുകാട് !

എം എ യൂസഫലി എന്ന മനുഷ്യ സ്നേഹിയെ ആരാധിക്കാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും, അദ്ദേഹം ഇവിടെ സാധാരക്കാർക്ക് വേണ്ടി ചെയ്യുന്ന ഓരോ സൽ പ്രവർത്തികളും പ്രശംസ അർഹിക്കുന്നവയാണ്. ഇപ്പോഴിതാ വളരെ സന്തതിശകരമായ ഒരു വാർത്ത നിറഞ്ഞ മനസോടെയും കണ്ണുകളോടെയും നമ്മോടു പറയുകയാണ് ഗോപിനാഥ്‌ മുതുകാട്. 83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസര്‍കോട് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.

മുതുകാടിന്റെ ഈ സ്നേഹ കരുതലിനും തണലായി ഒന്നരക്കോടി രൂപ അദ്ദേഹം നല്‍കി. ഇതിനൊപ്പം തന്റെ മരണശേഷവും എല്ലാ വര്‍ഷവും ഒരുകോടി രൂപ വീതം ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിന് ലഭിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്യുമെന്നും, അങ്ങനെ വേണമെന്ന് ഞാൻ എഴുതിവയ്ക്കും, ഇപ്പോൾ ഒന്നര കോടി രൂപയും ഞാൻ തരുന്നു’ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ ചേര്‍ത്തുപിടിക്കലിന് കണ്ണീരോടെ നന്ദി പറഞ്ഞ് മുതുകാടും രംഗത്തെത്തി.

അതുപോലെ തന്നെ സെൻററിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങൾ യൂസഫലി ആദ്യം സന്ദർശിച്ചു. കുട്ടികളുടെ ചിത്രരചനകൾ കാണാനെത്തിയപ്പോൾ അതിവേഗം തൻറെ ചിത്രം ക്യാൻവാസിൽ പകർത്തിയ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു.സംഗീത പഠന കേന്ദ്രമായ ബീഥോവൻ ബംഗ്ലാവിൽ പാട്ടുകൾ പാടി എതിരേറ്റ കൊച്ചുകൂട്ടുകാർക്കിടയിൽ യൂസഫലിയും ഇരുന്നു. പിന്നീട് സംഗീത ഉപകരണങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിക്കുന്ന കേന്ദ്രവുമടക്കം സന്ദർശിച്ചു. സംഘഗാനത്തോടെയാണ് സെൻററിലെ നൂറിലധികം വരുന്ന അമ്മമാർ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അൽപനേരം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തെ നിറഞ്ഞ മനസോടെ സ്നേഹാശംസകൾ കൊണ്ട് മൂടുകയാണ് ഓരോ മലയാളികളും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *