നമ്മുടെ അച്ഛനമ്മമാർ ഒരു ആയുസ് മുഴുവൻ കഷ്ടപെട്ട് ഉണ്ടാക്കിയ സമ്പാദ്യം ഒരൊറ്റ ദിവസത്തെ ചടങ്ങിന് വേണ്ടി ധൂർത്ത് അടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ! ഗൗരി കൃഷ്ണന്റെ വാക്കുകൾക്ക് കൈയ്യടി !

ടെലിവിഷൻ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഗൗരി കൃഷ്‌ണൻ, അടുത്തിടെ നടിയുടെ വിവാഹമായിരുന്നു. എന്നാൽ വിവാഹത്തോടെ ഗൗരി സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. നടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വകാര്യ ചടങ്ങായ വിവാഹം മീഡിയകളുടെ കടന്ന് കയറ്റത്തോടെ തങ്ങളുടെ പ്രൈവസി  നഷ്ടപ്പെടുന്നു എന്നതാണ് ഗൗരി ആരോപിക്കുന്നത്. വിവാഹത്തിന് മീഡിയക്കാർ നിരവധി വരികയും കല്യാണ മണ്ഡപത്തിൽ പോലും ബന്ധുക്കൾക്കോ ​ഗൗരിയുടെ മാതാപിതാക്കൾക്കോ എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു. അവസാനം ​ഗൗരിയാണ് മീഡിയക്കാരെ നിയന്ത്രിച്ചത്.

അതുകൊണ്ട് തന്നെ ഗൗരി പലർക്കും ഒരു അഹങ്കാരി ആയി മാറുകയായിരുന്നു. എന്നാൽ തന്നെ വിമർശിക്കുന്നവർക്ക് അതിനുള്ള മറുപടിയും ഗൗരി നൽകിയിരുന്നു. താലികെട്ടുന്ന സമയം ആയതോടെ മീഡിയക്കാർ ചുറ്റും കൂടുകയും ക്ഷണിച്ച് വരുത്തിയ അധിതികൾക്കോ അതുപോലെ തന്റെ അടുത്ത ബന്ധുക്കൾക്കോ വിവാഹം പോയിട്ട് മണ്ഡപം പോലും കാണാൻ കഴിയാത്ത അവസ്ഥയിൽ താൻ പിന്നെ പ്രതികരിക്കാതെ എന്ത് ചെയ്യണം എന്നായിരുന്നു ഗൗരി ചോദിച്ചത്.

അതുപോലെ വിവാഹ കാര്യങ്ങൾ ഞാൻ തന്നെ നോക്കി കണ്ടു ചെയ്യുന്നു. കല്യാണപെണ്ണ് നാണം കൊണ്ട് തലകുനിച്ച് നിൽക്കുന്നില്ല എന്നൊക്കെ ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. അതുപോലെ വിവാഹത്തിന് ഞാൻ ധരിച്ചിരുന്നത് റോൾഡ് ഗോൾഡ് ആഭരണങ്ങൾ ആയിരുന്നു. അതിനും ഒരു കാരണമുണ്ട്. എന്റെ അച്ഛനും അമ്മയും എന്നല്ല, ഒരച്ഛനും അമ്മയും അവരുടെ ഒരു ആയുസ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം മക്കളുടെ വിവാഹം എന്ന പേരിൽ നടത്തുന്ന ധൂർത്തത്തിൽ പൊടിച്ച് തീർക്കാനുള്ളതല്ല.

അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം അവരുടെ ആവിശ്യങ്ങൾക്ക് ചിലവാക്കേണ്ടതാണ്. അത് അവർക്ക് അവകാശപ്പെട്ടതാണ്. ഓരോ മക്കളും അവർ തന്നെ ജോലി ചെയ്ത സംമ്പാദിച്ച് ആ പണം കൊണ്ട് വേണം സ്വന്തം വിവാഹം നടത്താൻ, അവരവരുടെ അധ്വാനം കൊണ്ട് വേണം സ്വർണ്ണാഭരണങ്ങളും മറ്റും വാങ്ങി അണിഞ്ഞ് ആത്മാഭിമാനത്തോടെ നിൽക്കാൻ. ഇനി അങ്ങോട്ടുള്ള തലമുറ അങ്ങനെ ചിന്തിക്കണം. ഞാൻ എന്റെ അധ്വാനം കൊണ്ടാണ് എന്റെ വിവാഹം നടത്തിയത്. ഞാൻ ഒരുപാട് ആഭരണങ്ങൾ ധരിക്കാൻ ഇഷ്ടമല്ലാത്ത ആളായതുകൊണ്ടാണ് റോൾഡ് ഗോൾഡ് ആഭരണം വാങ്ങി ഒരു ദിസവത്തെ ചടങ്ങിന് വേണ്ടി ധരിച്ചത്.

അതുപോലെ വിവാഹ ശേഷവും എനിക്ക് എന്റെ അച്ഛനെയും അമ്മയെയും നോക്കണം എന്ന ഒരൊറ്റ ആവിശ്യമാണ് ഞാൻ എന്റെ ഭർത്താവിനോട് ആവശ്യപെട്ടത്. വിവാഹം കഴിഞ്ഞു എന്ന ഒരൊറ്റ കാരണം കൊണ്ട് എനിക്ക് അത് ചെയ്യാതിരിക്കാൻ കഴിയില്ല. എന്നെ വളർത്തി ഇവിടെവരെ എത്തിച്ച അവരെ ജീവിതകാലം മുഴുവൻ നോക്കാൻ ഞാൻ കടപ്പെട്ടവളാണ്. അത് ഞാൻ ചെയ്യും എന്നും ഗൗരി പറയുന്നു. നടിയുടെ വാക്കുകൾക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *