
ഇത്രയധികം ഒരാളെ സ്‌നേഹിക്കാന്‍ എനിക്ക് പറ്റുമെന്ന് ഞാനറിഞ്ഞില്ല..! സന്തോഷ വാർത്ത പങ്കുവെച്ച താരങ്ങൾക്ക് ആശംസകൾ അറിയിച്ച് മലയാളികൾ !
ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ഗോവിന്ദ് പദ്മസൂര്യയും അഞ്ജലിയും. ഇരുവരുടെയും വിവാഹം സമൂഹ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ ഇരുവരും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്, ഇന്ന് ജനുവരി 28, ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും ഒന്നാം വിവാഹ വാര്‍ഷികമാണ്. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഭാര്യയോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രകടിപ്പിച്ച് ജിപി ഇന്‍സ്റ്റഗ്രാമില്‍ എത്തി. ഗോപികയ്‌ക്കൊപ്പമുള്ള ചില സ്വകാര്യ ചിത്രങ്ങള്‍ക്കൊപ്പമാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഗോവിന്ദ് കുറിച്ചത് ഇങ്ങനെ, ‘എനിക്ക് ഒരാളെ ഇത്രയധികം സ്‌നേഹിക്കാന്‍ കഴിയുമെന്ന് ഞാനൊരിക്കലും കരുതിയില്ല. ആരെങ്കിലും എന്നെ ഇത്രയധികം മനസ്സിലാക്കുമെന്ന് ഞാനൊരിക്കലും അറിഞ്ഞില്ല. ശരിയായ സമയത്ത് നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു, സന്തോഷകരമായ എന്റെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കി. ഞാന്‍ വളരെ അധികം ഭാഗ്യവാനാണ്, നിനക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്രയും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഒരു വര്‍ഷത്തെ തമാശയും വഴക്കും, സൗഹൃദവും അങ്ങനെ ഒരുപാട് ഒരുപാട് സെലിബ്രേറ്റ് ചെയ്യുന്നു’ എന്നാണ് ജിപിയുടെ പോസ്റ്റ്.

അതുപോലെ ഗോപിയും തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെ കുറിച്ചും ജിപി എന്ന ജീവിത പങ്കാളിയെ കുറിച്ചും പറഞ്ഞുകൊണ്ട് ആശംസാ പോസ്റ്റ് പങ്കുവെച്ചിരുന്നു. സാന്ത്വനം എന്ന സീരിയലിലെ അഞ്ജലിയായി ഗോപിക മിന്നി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹ നിശ്ചയം. ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ട് ആകും എന്ന് ചിലരൊക്കെ തെറ്റിദ്ധരിച്ചിരുന്നു. പിന്നീടാണ് പക്ക വീട്ടുകാരായി അറേഞ്ച് ചെയ്ത വിവാഹമാണെന്നതടക്കമുള്ള വിവരങ്ങള്‍ പങ്കുവച്ച് ജിപിയും ഗോപികയും എത്തിയത്. വിവാഹ ശേഷമുള്ള തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവച്ച് ഇരുവരും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സ്ഥിരം എത്താറുമുണ്ട്.
Leave a Reply