
‘സ്വിമ്മിംഗ് പൂളും, മീൻ കുളവും, പച്ചക്കറി തോട്ടവും’ ! മിയയുടെ വീട് പരിചയപ്പെടുത്തി ജിപി !!
മലയാളത്തിൽ ഒരുപടി മികച്ച ചിത്രങ്ങൾ അവതരിപ്പിച്ച അഭിനേത്രിയാണ് മിയ ജോർജ്. സഹതാരമായി അഭിനയ ജീവിതം തുടങ്ങിയ മിയ വളരെ പെട്ടന്നാണ് താരം നായിക നിരയിലേക്ക് എത്തപ്പെട്ടത്, മലയത്തിനു പുറമെ തമിഴിലും തെലുങ്കിലും താരമായിരുന്നു മിയ, ഇപ്പോൾ വിവാഹം ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം..
ഇപ്പോൾ കഴിഞ്ഞ ദിവസം മിയയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ നടനും അവതാരകനും ബ്ലോഗറുമായ ഗോവിന്ദ് പദ്മ സൂര്യ എന്ന ജിപി അടുത്തിടെ ജിപി മിയയുടെ വീട്ടിൽ അതിഥിയായി എത്തിയിരുന്നു, മിയക്ക് ഒരു സർപ്രൈസ് ആയിരുന്നു ജിപിയുടെ വരവ്, അത് ആ വിഡിയോയിൽ വളരെ വ്യക്തമായി നമുക്ക് മനസിലാകുന്നു..
മിയ ആ സമയത്ത് തന്റെ സ്വന്തം വീട്ടിലായിരുന്നു, തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളാണ് കാണിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ തന്നെ വിളിക്കാറില്ലെന്നും കൊച്ചിയില്‍ ഉള്ള സമയത്ത് കാണാന്‍ പോലും വരാറില്ലെന്നും ജിപി പരിഭവം പറഞ്ഞിരുന്നു. ഇതെല്ലാം മിയ അംഗീകരിക്കുകയും ചെയ്തു. ഇടയ്ക്ക് മിയയുടെ മമ്മി ഉണ്ടാക്കിയ വിഭവസമൃദമായ ആഹാരത്തെ കുറിച്ചൊക്കെ ജിപി പറയുന്നുണ്ട്.
ഏതായാലും ഇപ്പോൾ മിയയുടെ വീടും ആ വിഡിയോയിൽ ജിപി പരിചയപ്പെടുത്തുന്നുണ്ട്, സിനിമയിൽ എത്തിയതിനു ശേഷം മിയ സ്വന്തമായി പണികഴിപ്പിച്ച വീടായിരുന്നു അത്, തുടക്കം മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീടായിരുന്നു മിയയുടേത്, ഒറ്റനില വീടാണ്. ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മിയക്ക് വെള്ള നിറത്തോടു ഇഷ്ടം കൂടുതലാണ്. അതുകൊണ്ട് വീടിനകത്തും പുറത്തും വൈറ്റ് പെയിന്റാണ് അടിച്ചത്. ഇടങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലാണ് അകത്തളം ഒരുക്കിയത് അതുകാരണം വെന്റിലേഷനും സുഗമമാക്കുന്നു.
അതുകൂടാതെ ഒരു സ്വിമിങ് പൂളും, മീൻ കുളവും, വീടിനോടു ചേർന്നുള്ള പച്ചക്കറി തോട്ടവും ഏറെ രസകരമായി വീഡിയോയിൽ കാണിക്കുന്നുണ്ട്, അതിൽ സ്വിമ്മിങ് പൂളിൽ വെള്ളമില്ലാതെ പൊടി പിടിച്ചുകിടക്കുന്ന അവസ്ഥയിയാണ് കാണുന്നത്, ഇതുകാരണം ജിപി മിയയെ കളിയാക്കുന്നതും, താരം നാറ്റിക്കരുത് എന്ന് ജിപിയോടു പറയുന്നതും കാണാം….
പക്ഷെ ആ വീഡിയോ കണ്ട ആരാധകർ പലർക്കും ഉണ്ടായ ഒരു സംശംയം ആയിരുന്നു മിയ ഗർഭിണി ആണോ എന്നത്, അതിനു കാരണം ആ വിഡിയോയിൽ മിയയുടേത് ഒരു ഗർഭിണിയുടെ ശരീര ഘടന ആയിരുന്നു താരത്തിന്, എന്നാൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന മിയ ഈ സന്തോഷ വാർത്ത ഇതുവരെ ആരാധകരെ അറിയിക്കാഞ്ഞതുകൊണ്ട് ഏവർക്കും ഒരു ചെറിയ സംശയം ഉണ്ടെങ്കിലും ആ വീഡിയോ കണ്ട ആരധകർ ഏവരും ഒരുപോലെ ഒരു സംശയം പറയുമ്പോൾ എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നത് ഇപ്പോഴും വ്യക്തമല്ല, ഏതായാലും മിയക്ക് നിരവധിപേരാണ് ആശംസകൾ അറിയിക്കുന്നത്…
Leave a Reply